ദില്ലി: ആധായ നികുതി റിട്ടേണ്‍ സ്ഥിരീകരിക്കുന്നതിനുള്ള അവസാന തിയ്യതി അവസാനിക്കുന്നു. സെപ്തംബര്‍ 30 നകം ഇ- റിട്ടേണ്‍ വെരിഫൈ ചെയ്യാത്തവര്‍ പിഴ ഒടുക്കേണ്ടി വരും. ആദായ നികുതി റിട്ടേണുകളുടെ ഇ വെരിഫിക്കേഷന് പൂര്‍ത്തിയാക്കുന്നതിനായി നികുതി ദായകര്‍ക്ക് ഇളവ് നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐടിആര്‍ ഇളവ് നല്‍കിയത്.
2014-15 മുതല്‍ 2018-19 വരെയുള്ള അഞ്ച് സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സ്ഥിരീകരിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് സെപ്തംബര്‍ 30 വരെ സമയം നീട്ടി നല്‍കുകയായിരുന്നു. ഈ സമത്തിനുള്ളില്‍ റിട്ടേണ്‍ സ്ഥിരീകരിച്ചില്ലെങ്കില്‍ റിട്ടേണുകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

സാധാരണഗതിയില്‍ റിട്ടേണ്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്താല്‍ നികുതി ദായകന് അത് 120 ദിവസത്തിനുള്ളില്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയിരിക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്തില്ലെങ്കില്‍ ഐടിആര്‍ ഇത് ഫയല്‍ ചെയ്തില്ല. ഇത്തരത്തില്‍ ഐടിആര്‍ സ്ഥിരീകരില്ലെങ്കില് ഇത് ആദായ നികുതി വകുപ്പ് റീഫണ്ട് ചെയ്യില്ല. വരുമാനത്തിന്റെ റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് നിയമനടപടിയും പിഴയും നേരിടേണ്ടി വരും.
ഐടിആര്‍ ഓണ്‍ലൈനായി വെരിഫൈ ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് ഇ ഫയലിങ് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യുക. ശേഷം ഇ വെരിഫൈ ലിങ്കില്‍ പോവുകയും അക്നോളജ് നമ്പര്‍ കൊടുക്കുകയും ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഇ വെരിഫൈ ചെയ്യുന്നതിനുള്ള ഓപ്ക്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഇവിസി ഇലക്ട്രോണിക് വെരിഫിക്കേഷന് കോഡ് ലഭിക്കും. റിട്ടേണ്‍ വെരിഫൈ ചെയ്യുന്നതിനായി ആ കോഡ് പോര്‍ട്ടലില്‍ കൊടുക്കുക.
ആധാര്‍ അധിഷ്ടിത ഒടിപി ഉപയോഗിച്ച് incometaxindiaefiling.gov.in എന്ന വെബ്സൈറ്റിലേക്ക് ലോഗിന്‍ ചെയ്യുക. ഇടത് വശത്തെ മെനുവില്‍ കാണുന്ന ഇ- വെരിഫൈ റിട്ടേണ്‍ എന്ന ഓപ്ക്ഷനില്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യുക എന്ന് ഓപ്ക്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒടിപിഎത്തും. ശേഷം ഒടിപി പോര്‍ട്ടലില്‍ നല്‍കുകയാണ് ചെയ്യേണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
