ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർ ഇവി ഓഹരികളിൽ നിക്ഷേപിക്കുന്നത് നല്ലതാണ്. ഭാവിയിൽ പുനരുപയോഗ ഊർജ്ജത്തിന്‍റെ ആവശ്യകതയിൽ വലിയ കുതിപ്പുണ്ടാകും എന്നത് തന്നെയാണ് അതിന്‍റെ കാരണം. വെള്ളിയാഴ്ച ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കിയ ഇവി ഓഹരിളിലൊന്നാണ് സെർവോടെക് പവർ സിസ്റ്റംസ്. ആദ്യ സെഷനിൽ തന്നെ 10 ശതമാനത്തിന് മുകളിൽ വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. അതോടെ ഓഹരി വില വീണ്ടും 100 രൂപ കടന്നു. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 106.68 രൂപ എന്നതാണ് നിലവിൽ സെർവോടെക് പവർ സിസ്റ്റംസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 17.54 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 26.27 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 31.30 ശതമാനമാണ് ആറ് മാസത്തെ വളർച്ച. 2024-ൽ ഇതുവരെ 36.39 ശതമാനം മുന്നേറ്റമുണ്ടാക്കാനും സെർവോടെക് പവർ ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 28 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തെ വളർച്ച പരിശോധിച്ചാൽ 4109 ശതമാനം വളർച്ച ഓഹരി നേടി. 107.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 69.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. വരും ദിവസങ്ങളിലും കുതിപ്പ് തുടരാൻ സാധിച്ചാൽ ഓഹരി വിലയിൽ പുതിയ റെക്കോർഡ് തീർക്കാൻ സെർവോടെക് പവർ സിസ്റ്റംസിന് സാധിക്കും.

സെർവോടെക് പവർ ഷെയർഹോൾഡിംഗ്
2024 മെയ് മാസത്തിലെ കമ്പനിയുടെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, പ്രൊമോട്ടർമാർ സെർവോടെക് പവർ സിസ്റ്റത്തിൽ 59.70 ശതമാനം ഓഹരികൾ സ്വന്തമാക്കി. ഏപ്രിലിലെ 3.76 ശതമാനത്തിൽ നിന്ന് ഈ വർഷം മേയിൽ സെർവോടെക് പവർ സിസ്റ്റംസിലെ തങ്ങളുടെ ഓഹരി 5.53 ശതമാനമായി എഫ്ഐഐകൾ വർധിപ്പിച്ചു. സ്ഥാപനേതര നിക്ഷേപകർക്ക് 34.77 ശതമാനം ഓഹരിയുണ്ട്.
സെർവോടെക് പവർ സിസ്റ്റംസ് ഓഹരികൾ 5 ദിവസം, 20 ദിവസം, 50 ദിവസം, 100 ദിവസം, 200 ദിവസം ചലിക്കുന്ന ശരാശരിയേക്കാൾ കൂടുതലാണ്.

സെർവോടെക് പവർ
സെർവോടെക് പവർ സിസ്റ്റംസ് സെർവോടെക് പവർ സിസ്റ്റംസ് ലിമിറ്റഡ്, നൂതന സൗരോർജ്ജ ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഊർജ്ജ-കാര്യക്ഷമമായ ലൈറ്റിംഗ് സൊല്യൂഷനുകൾ എന്നിവ നിർമ്മിക്കുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് സെർവോടെക് പവർ സിസ്റ്റംസ്. ഇവി ചാർജറുകൾ, എൽഇഡികൾ, പവർ, ബാക്കപ്പ് എന്നിവയും സ്പാർക്ക്, സ്ക്വാഡ് സീരീസ് ഉൾപ്പെടെയുള്ള സോളാർ ഉൽപ്പന്നങ്ങളും കമ്പനി നിർമ്മിക്കുന്നു.
വരുമാനത്തിൽ വർധനവ്
2024 സാമ്പത്തിക വർഷത്തിൽ 25.5 ശതമാനം വർധനവാണ് കമ്പനിയുടെ വരുമാനത്തിലുണ്ടായത്. 35,526.5 ലക്ഷം രൂപയാണ് ആകെ വരുമാനം. ഇബിഐടിഡിഎ 2023 സാമ്പത്തിക വർഷത്തിനിടെ 1,894.9 ലക്ഷത്തിൽ നിന്ന് 18 ശതമാനം വർധിച്ച് 2,236.5 ലക്ഷമായി ഉയർന്നു. രാജ്യത്താകമാനം 5600-ലധികം ഇവി ചാർജറുകൾ കമ്പനി വിന്യസിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവി ചാർജിംഗ് സൊല്യൂഷൻസ് സെഗ്‌മെൻ്റിൽ കാര്യമായ വിപണി വിഹിതം പിടിച്ചെടുക്കാൻ സെർവോടെക് പവർ സിസ്റ്റംസിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications