ഇന്ത്യയിലെ ഏറ്റവും സുപ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഇന്ന് ഏതൊരു ആവശ്യത്തിനും ആദ്യം ചോദിക്കുന്നത് ആധാർ കാർഡ് വിവരങ്ങളാണ്. 12 ഡിജിറ്റുള്ള ഒരു യുണീക്ക് ഐഡന്റിറ്റി നമ്പറാണ് ഈ കാർഡിലുള്ളത്. ഇന്ത്യയിൽ പൗരത്വമുള്ള എല്ലാവർക്കും അവരുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നു.
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻറർ, ഐഐടി കാൺപൂർ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യൻ ടെലിഫോണിക്ക് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇൻ്റലിജൻസ് ബ്യൂറോ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സാങ്കേതിക സമിതിയാണു ഇത്തരമൊരു തിരിച്ചറിയൽ കാർഡ് എന്ന ആശയം മുന്നോട്ട് വെച്ചത്. ശേഷം 2010 സെപ്റ്റംബർ 29 ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. 2011ലാണ് ഈ പദ്ധതി പൂർണമായും നടപ്പിലായത്.

ഇത്രയും പ്രധാനപ്പെട്ട രേഖ ആയതുകൊണ്ട് തന്നെ ഈ രേഖകളെല്ലാം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ ആധാർ വിവരങ്ങൾ പൂർണമായും സംരക്ഷിക്കേണ്ടതുണ്ട്. ഇതിനെ കുറിച്ച് പലർക്കും അറിയില്ല. ആധാർ വിവരങ്ങൾ സംരക്ഷിക്കാനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
1. നിങ്ങളുടെ ആധാർ നമ്പർ പരിശോധിച്ച് ഉറപ്പിക്കുക
ആധാർ ഉടമകൾക്ക് ആധാർ നമ്പരും ക്യാപ്‌ചയും നൽകി ആധാർ വിശദാംശങ്ങൾ പരിശോധിക്കാനും വസ്തുതകൾ സ്ഥിരീകരിക്കാനും കഴിയും. ഏത് ആധാർ നമ്പറും നിങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനാകും. യുഐഡിഎഐ (യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) യുടെ ട്വീറ്റ് പ്രകാരം, എല്ലാ 12 അക്ക നമ്പറുകളും ആധാർ അല്ല. ആദ്യം പരിശോധിച്ചുറപ്പിച്ചതിനു ശേഷം മാത്രമേ നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫായി ആധാറിനെ സ്വീകരിക്കാവൂ.
2. ഒരിക്കലും ആധാർ ഒ.ടി.പി പങ്കിടരുത്
ഏതു സ്ഥലത്തു നിന്നും ആധാർ ഐഡി ഉറപ്പു വരുത്തുന്നതിനായി ഉപയോഗിക്കുന്ന ലളിതവും ഫലപ്രദവുമായ മാർഗമാണ് ആധാർ ഒ.ടി.പി. ഇത് നിങ്ങളുടെ ഇഷ്ടപ്രകാരം ചെയ്യുന്നത് ആണെങ്കിൽ പോലും ഈ ഒ.ടി.പി മറ്റൊരാളുമായും ഷെയർ ചെയ്യാൻ പാടില്ല. നിങ്ങളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ സ്കാൻ ചെയ്ത് പരിശോധിക്കാനും കഴിയും.
3. ഡൌൺലോഡ് ചെയ്തതിന് ശേഷം ആധാർ ഫയൽ ഇല്ലാതാക്കുക
നിങ്ങളുടെ ആവശ്യങ്ങൾക്കായി ഒരു പബ്ലിക്ക് കമ്പ്യൂട്ടറിൽ നിന്ന് നിങ്ങളുടെ ഇ ആധാർ ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ, ആ ഫയൽ അയച്ചതിനു ശേഷമോ അല്ലെങ്കിൽ പ്രിൻ്റ്ഔട്ട് എടുത്തതിന് ശേഷമോ ഡൗൺലോഡ് ചെയ്ത ഫയൽ ആ കമ്പ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്തുവെന്ന് ഉറപ്പ് വരുത്തുക.
4. ആധാർ സ്ഥിരീകരണം നടത്തിയതിന്റെ ഹിസ്റ്ററി പരിശോധിക്കുക
പല അവസരങ്ങളിലും ഒന്നിലധികം സ്ഥലങ്ങളിൽ വെച്ച് നിങ്ങളുടെ ആധാർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ ആധാർ സ്ഥിരീകരണം നടത്തിയതിന്റെ ഹിസ്റ്ററി പരിശോധിക്കുന്നത് നല്ലതാണ്. ഔദ്യോഗിക ട്വീറ്റ് പ്രകാരം, "കഴിഞ്ഞ 6 മാസത്തിനുള്ളിൽ നിങ്ങൾക്ക് 50 ആധാർ ഓതൻ്റിക്കേഷൻ ഹിസ്റ്ററി പരിശോധിക്കാം. ഇതിന്റെ കൃത്യമായ തീയതിയും സമയവും റിസൾട്ടിൽ വ്യക്തമായി കാണാം. നിങ്ങൾ അറിയാതെ ആരെങ്കിലും നിങ്ങളുടെ ആധാർ വിവരങ്ങൾ പരിശോധിച്ചോ എന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും.
5. ദുരുപയോഗം തടയാൻ ആധാർ ലോക്ക് ചെയ്യുക
നിങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ആധാർ ഉടമകൾക്ക് ബയോമെട്രിക്സ് ലോക്ക് ചെയ്യാനും ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ അൺലോക്ക് ചെയ്യാനും കഴിയും.

6. മാസ്ക്ഡ് ആധാർ ഉപയോഗിക്കുക
നിങ്ങളുടെ ആധാർ നമ്പർ വെളിപ്പെടുത്താൻ താൽപ്പര്യമില്ലെങ്കിൽ നിങ്ങൾക്ക് വി.ഐ.ഡി (വെർച്വൽ ഐ.ഡി) അല്ലെങ്കിൽ മാസ്‌ക്ഡ് ആധാർ ഉപയോഗിക്കാം.
7. നിങ്ങളുടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുക
നിങ്ങളുടെ ശരിയായ മൊബൈൽ നമ്പറും ഇമെയിലും നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. കാരണം, നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകളും ഒ.ടി.പി നിങ്ങൾക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications