ആഗോള വളർച്ചയുടെ പ്രധാന ഭാഗമായ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും, മാന്ദ്യം മാറ്റാൻ ഇന്ത്യൻ സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് അന്താരാഷ്ട്ര നാണയനിധി അറിയിച്ചു. ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനം കുറയുന്നതുമാണ് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യയുടെ വളർച്ചയെ ബാധിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) വാർഷിക അവലോകനത്തിൽ പറഞ്ഞു.
അടിയന്തര നടപടി
ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ ശേഷം ഇന്ത്യ ഇപ്പോൾ സാമ്പത്തിക മാന്ദ്യത്തിലാണെന്ന് ഐഎംഎഫ് ഏഷ്യ, പസഫിക് വകുപ്പിലെ റനിൽ സൽഗഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലെ മാന്ദ്യത്തിൽ നിന്ന് കരകയറുന്നതിനും ഇന്ത്യയെ ഉയർന്ന വളർച്ചാ പാതയിലേക്ക് നയിക്കുന്നതിനും അടിയന്തിര നയപരമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പരിമിതികൾ
കടത്തിന്റെ അളവും പലിശ പേയ്മെന്റുകളും വർദ്ധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോൾ വളർച്ചയെ സഹായിക്കുന്നതിനുള്ള ചെലവുകൾ വർദ്ധിപ്പിക്കുന്നതിന് സർക്കാരിന് പരിമിതികളുണ്ടെന്നും നാണയനിധി മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം അത്ഭുതപ്പെടുത്തും വിധം ഉയർന്നുവരികയാണെന്ന് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അടുത്ത മാസം ഐഎംഎഫ് പുറത്തുവിടുന്ന ലോക സാമ്പത്തിക റിപ്പോർട്ടിൽ ഇന്ത്യയുടെ സാമ്പത്തികവളർച്ചാ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.
വളർച്ചാ നിരക്ക്
ഒക്ടോബറിൽ ഐഎംഎഫ് 2019 ലെ പ്രവചനം ഏകദേശം 6.1 ശതമാനമായി കുറച്ചിരുന്നു, അതേസമയം 2020 ലെ പ്രവചനം 7.0 ശതമാനമായി കുറച്ചു. റിസർവ് ബാങ്ക് (ആർബിഐ) ഈ വർഷം വായ്പാ നിരക്ക് അഞ്ച് തവണ കുറയ്ക്കുകയും, ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മാസം ആദ്യം നടന്ന അവസാന യോഗത്തിൽ നയം മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തു. സെൻട്രൽ ബാങ്ക് വാർഷിക വളർച്ചാ പ്രവചനം 6.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായും കുറച്ചു.
ഏറ്റവും വലിയ ഇടിവ്
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ജൂലൈ-സെപ്റ്റംബർ കാലയളവിൽ ആറുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വളർന്നത്. സർക്കാർ കണക്കുകൾ പ്രകാരം ഒരു വർഷം മുമ്പത്തെ 7.0 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി കുറഞ്ഞു.സാമ്പത്തിക മാന്ദ്യം തുടരുകയാണെങ്കിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് ഇനിയും കുറയ്ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകുമെന്നും സൽഗാഡോ സൂചിപ്പിച്ചു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications