ഷാഡോഫാക്സ് ടെക്നോളജീസ് ഓഹരികള്‍ക്ക് നിരാശജനകമായ തുടക്കം. 9 ശതമാനം കിഴിവില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍ പിന്നീട് 12 ശതമാനം ഇടിവില്‍ ക്ലോസ് ചെയ്തു.എന്‍എസ്ഇയില്‍ 112.60 രൂപയിലും ബിഎസ്ഇയില്‍ 113 രൂപയിലുമാണ് ഓഹരി എത്തിയത്. 124 രൂപായിരുന്നു ഇഷ്യുവില. പിന്നീട് 109.18 രൂപയില്‍ എന്‍എസ്ഇയില്‍ ഓഹരി വ്യാപാരം അവസാനിപ്പിച്ചു.

ഐപിഒ പ്രകടനം
കമ്പനിയുടെ 1907.27 കോടി രൂപ ഐപിഒയ്ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭ്യമായത്. ഇഷ്യു 2.72 മടങ്ങ് അധികം സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ (ക്യുഐബി) അവര്‍ക്ക് ലഭ്യമായ ഭാഗത്തിന്റെ 3.81 മടങ്ങ് അധികം സബ്സ്ക്രൈബ് ചെയ്തപ്പോള്‍ ചെറുകിട നിക്ഷേപകര്‍ 2.31 മടങ്ങും നിക്ഷേപ ഇതര സ്ഥാപനങ്ങള്‍ 0.84 മടങ്ങും അധികം സബ്സ്ക്രൈബ് ചെയ്തു. 1000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 907.27 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമുള്പ്പെട്ടതായിരുന്നു ഐപിഒ. ഫ്ലിപ്പ്കാര്‍ട്ട് ഇന്റര്‍നെറ്റ്, എയ്റ്റ് റോഡ് ഇന്‍വെസ്റ്റ്മെന്റ്സ്, ക്വാല്‍കോം ഏഷ്യ പസഫിക്ക് എന്നീ നിക്ഷേപകര്‍ ഒഎഫ്സില് ഓഹരികള്‍ വിറ്റഴിച്ചു.
കമ്പനി
2016 ല്‍ സ്ഥാപിതമായ ഷാഡോഫാക്സ് ഒരു തേര്‍ഡ്-പാര്‍ട്ടി ലോജിസ്റ്റിക്സ് നെറ്റ് വര്‍ക്ക് ഓപ്പറേറ്ററാണ്. ഇന്ത്യയിലുടനീളം 14,700 പിന്കോഡുകളില് സേവനമെത്തിക്കുന്നു. മീഷോ,ഫ്ലിപ്പ്കാര്‍ട്ട്,സ്വിഗ്ഗി,സെപ്റ്റോ,സൊമാറ്റോ എന്നീ കമ്പനികള്‍ ക്ലയ്ന്റുകളാണ്. 2025 സാമ്പത്തികവര്‍ഷത്തില്‍ വരുമാനം 32.5 ശതമാനമുയര്‍ത്തി 2485 കോടി രൂപയാക്കി. ഇബിറ്റ മാര്‍ജിന്‍ 2.3 ശതമാനവും അറ്റാദായമാര്ജിന് 0.3 ശതമാനവും. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക നെറ്റ് വര്‍ക്ക് വികസനത്തിനും ലീസ് പെയ്മെന്റുകള്‍ക്കും മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും.
ബ്രോക്കറേജുകള്‍ക്ക് പറയാനുള്ളത്
എസ്ബിഐ സെക്യൂരിറ്റീസും സ്വാസ്തിക ഇന്വെസ്റ്റ്മാര്ട്ടും ഐപിഒയ്ക്ക് ന്യൂട്രല്‍ റേറ്റിംഗ് നല്‍കിയിരുന്നു. പ്രീമിയം മൂല്യനിര്‍ണ്ണയമാണ് ബ്രോക്കറേജുകള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന വെല്ലുവിളി. പ്രധാനപ്പെട്ട ചില കക്ഷികളെ മാത്രം ആശ്രയിക്കുന്നതും ഇവര്‍ ചൂണ്ടിക്കാട്ടി. എസ്എംഐഎഫ്എസ്, അതേസമയം സബ്സ്ക്രൈബ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. വിപണി നേതൃത്വം, സാങ്കേതിക മികവ്, ഇന്ത്യയിലെ അതിവേഗം വളരുന്ന ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് മേഖല, അതിലെ ശക്തമായ സ്ഥാനം എന്നിവ ഉയര്‍ത്തിക്കാട്ടിയാണിത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
