ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരവും ധനികനുമായ ഷാരൂഖ് ഖാൻ താത്കാലികമായി തന്റെ പ്രിയപ്പെട്ട താമസസ്ഥലമായ മന്നത്തിൽ നിന്ന് പാളി ഹില്ലിലേക്ക് മാറുന്നുവെന്ന് റിപ്പോർട്ട്. മന്നത്തിലെ വീട്ടിൽ നടക്കുന്ന വിപുലമായ നവീകരണ പ്രവർത്തനങ്ങളും, രണ്ടു പുതിയ നിലകൾ കൂട്ടിച്ചേർക്കുന്നതുമാണ് ഈ മാറ്റത്തിന് കാരണം. ഏകദേശം രണ്ട് വർഷം നീണ്ടുനിൽക്കുന്ന നവീകരണമാണ് ഇവിടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സമയത്ത് ഷാരൂഖ് കുടുംബ സമേതം പാളി ഹില്ലിലെ ആഡംബര അപാർട്ട്മെന്റിലായിരിക്കും താമസം.
മന്നത്തിൽ വൻ നവീകരണ പ്രവർത്തനം
2001-ലാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും മന്നത്ത് സ്വന്തമാക്കിയത്. 2023 നവംബറിൽ മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയോട് ഗൗരി മന്നത്തിന്റെ അനുബന്ധ ഭാഗത്തിന് രണ്ടു നിലകൾ കൂടി കൂട്ടിച്ചേർക്കാനുള്ള അനുമതി തേടിയിരുന്നു. ഈ നവീകരണങ്ങൾ പൂർത്തിയാകുന്നതോടെ മന്നത്ത് അതിന്റെ സൗന്ദര്യവും ആഡംബരവും കുറേക്കൂടി വ്യക്തമായി പ്രകടമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാളി ഹില്ലിലെ താത്കാലിക വാസസ്ഥലം
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഷാരൂഖിന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മാതാവ് വശു ഭഗ്നാനിയുടെ മക്കളായ ജാക്കി ഭഗ്നാനിയും ദീപ്ഷിഖാ ദേശ്‌മുഖും ഉടമകളായ 'പൂജ കാസ' എന്ന ആഡംബര റെസിഡൻഷ്യൽ കോംപ്ലക്സിലെ നാല് നിലകളാണ് ഇപ്പോൾ ഷാരൂഖ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. കുടുംബത്തിന്റെ സുരക്ഷാ ആവശ്യങ്ങൾ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഇതിലുണ്ട്. ഈ ആഡംബര ഫ്ലാറ്റിന് പ്രതിമാസം ₹24 ലക്ഷമാണ് വാടക.

'കിംഗ്' സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകൾ
വ്യത്യസ്ത രാജ്യങ്ങളിൽ ചിത്രീകരണം നടത്താനൊരുങ്ങുന്ന ഷാരൂഖ് ഖാന്റെ ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്ടായ 'കിംഗ്' 2025 മാർച്ചിൽ ഷൂട്ടിംഗ് ആരംഭിക്കും. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു വലിയ സിനിമാറ്റിക് സ്പെക്ടക്കിള് ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. 2026-ലാണ് ചിത്രം തീയറ്ററുകളിൽ എത്തുക. ഇതിൽ ഷാരൂഖിന്റെ മകൾ സുഹാന ഖാനും അച്ഛനൊപ്പം ആദ്യമായി വെള്ളിത്തിരയിലെത്തും എന്നതും ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
മന്നത്തിന്റെ പുതിയ മുഖം
മന്നത്തിൽ നടക്കുന്ന വിപുലമായ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം, ഷാരൂഖ് ഖാനും ഗൗരി ഖാനും വീണ്ടും താമസം ഇങ്ങോട്ട് തന്നെ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷാരൂഖാന്റെ ഏറ്റവും അധികം മനോഹരമായ എല്ലാ നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള വീടാണ് മന്നത്ത്. താരത്തിന്റെ ഓരോ പിറന്നാളിനും ആരാധകരെ കൊണ്ട് നിറയുന്ന മന്നത്തിന്റെ കോമ്പൗണ്ട് സമൂഹമാധ്യമങ്ങളിൽ എപ്പോഴും വൈറലാകാറുണ്ട്. അതുകൊണ്ടുതന്നെ ഇവിടെനിന്ന് താരം ഫ്ലാറ്റിലേക്ക് മാറുന്നതിനെ വളരെ വേദനയോടെയാണ് ആരാധകർ നോക്കി കാണുന്നത്. എന്തായാലും മന്നത്തിലേക്ക് എത്തുന്നത് പോലെ ഒരിക്കലും പാളി ഫ്ലാറ്റിലേക്ക് ഷാരൂഖിനെ കാണാൻ ആരാധകർക്ക് എത്താൻ കഴിയില്ല, ഇത് താരത്തിന്റെ പിറന്നാൾ ആഘോഷത്തെ ബാധിക്കുമോ എന്നും ആരാധകർക്ക് സംശയമുണ്ട്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
