രാവിലെ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഇന്നത്തെ വ്യാപാര ദിനത്തിന്റെ അവസാന നിമിഷങ്ങളിലുണ്ടായ വില്‍പ്പന സമ്മര്‍ദത്തില്‍ പ്രധാന സൂചികകളില്‍ ഇടിവ് നേരിട്ടു. എങ്കിലും നിഫ്റ്റിയിലെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലൈയിന്‍ റോഷ്യോ മികച്ച തോതിലാണ്. മാര്‍ക്കറ്റിന്റെ മിക്ക മേഖലകളിലും നിക്ഷേപകരുടെ വാങ്ങല്‍ താത്പര്യം തുടരുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. ഇതിനിടെ ഒരു മുന്‍നിര കമ്പനിയുടെ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് സൂചിപ്പിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ രംഗത്തെത്തി. സമീപ കാലയളവിലേക്ക് ഈ ഓഹരിയില്‍ 40 ശതമാനത്തിലേറെ വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്നും അവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മയൂർ യൂണികോട്ടേഴ്സ് (BSE:522249, NSE: MAYURUNIQ)
'റിലീസ് പേപ്പർ ട്രാൻസ്ഫർ കോട്ടിംഗ് ടെക്നോളജി'യുടെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കൃത്രിമ തുകൽ നിർമ്മാതാക്കളാണ് മയൂർ യൂണികോട്ടേഴ്സ് ലിമിറ്റഡ്. പ്രതിമാസം 31ലക്ഷം മീറ്റർ നീളത്തിൽ തുകൽ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്ന ആറ് നിർമ്മാണ കേന്ദ്രങ്ങൾ കമ്പനിക്ക് സ്വന്തമായുണ്ട്. വരുമാനത്തിൽ 57 ശതമാനവും സംഭാവന നൽകുന്നത് വാഹന മേഖലയ്ക്കുള്ള ഉൽപ്പന്നങ്ങളിൽ നിന്നാണ്. ബാക്കി 35 ശതമാനം വരുമാനം ചെരുപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളിലൂടെയാണ്. ആകെ വരുമാനത്തിലെ 80 ശതമാനം ആഭ്യന്തര വിപണിയിൽ നിന്നും 20 ശതമാനം വിദേശ വിപണിയിലേക്കുള്ള കയറ്റുമതിയിലൂടെയും ആണ് കമ്പനിക്ക് ലഭിക്കുന്നത്.
സാമ്പത്തികം
സെപ്റ്റംബറിൽ അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ, മയൂർ യൂണികോട്ടേഴ്സിൻ്റെ പ്രവർത്തനഫലം വിപണി പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചതും പ്രവർത്തനക്ഷമത ഉയർത്തിയതും വിറ്റുവരവ് കൂടിയതും മികച്ച പ്രവർത്തനഫലം കാഴ്ചവയ്ക്കാൻ കമ്പനിയെ സഹായിച്ചു. അസംസ്കൃത വസ്തുക്കളിലുണ്ടായ വിലയിടിവും കമ്പനിക്ക് ഗുണകരമായി. വാർഷിക അടിസ്ഥാനത്തിൽ 56 ശതമാനത്തോളം വളർച്ച വരുമാനത്തിൽ കരസ്ഥമാക്കാൻ സാധിച്ചു. ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോൾ 66 ശതമാനത്തോളം വിറ്റുവരവ് വർധിച്ച് 196 കോടി രൂപയായി. ആഭ്യന്തര, വിദേശ വിപണികളിൽ കമ്പനി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നികുതിയും പലിശയും കിഴിക്കുന്നതിനു മുമ്പുള്ള പ്രവർത്തന ലാഭത്തിലും 21 ശതമാനത്തോളം വർധനയുണ്ടായി 60.7 കോടി രൂപയിലെത്തി. നികുതി വിധേയ ലാഭം 48 ശതമാനം ഉയർന്ന് 47.9 കോടി രൂപയുമായി.
ലക്ഷ്യ വില 670
നിലവിൽ 475 രൂപ നിലവാരത്തിലാണ് മയൂർ യൂണികോട്ടേഴ്സ് ലിമിറ്റഡിൻ്റെ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. നിലവിലെ മാർക്കറ്റ് വിലയിൽ നിന്നും 40 ശതമാനത്തിലേറെയുള്ള നേട്ടം പ്രതീക്ഷിച്ച്, ഒരു വർഷ കാലയളവിലേക്കുള്ള ലക്ഷ്യമാക്കി മയൂർ യൂണികോട്ടേഴ്സിൻ്റെ ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ നിർദ്ദേശിച്ചു. ഇക്കഴിഞ്ഞ ജൂലൈയിൽ രേഖപ്പെടുത്തിയ 546 രൂപയാണ് സമീപകാലത്തെ ഉയർന്ന വില.
റിപ്പോർട്ടിൽ പറയുന്നത്
ബ്രോക്കറേജ് സ്ഥാപനത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നത് പ്രകാരം മയൂർ യൂണികോട്ടേഴ്സ് ലിമിറ്റഡിൻ്റെ ഓഹരികൾ 670 രൂപ ലക്ഷ്യമാക്കി വാങ്ങാം. മികച്ച പ്രവർത്തനവും ബിസിനസ് സാധ്യതകളും എല്ലാം അനുകൂല ഘടകങ്ങളാണ്. വിവിധ സാങ്കേതിക, സാമ്പത്തിക സൂചികകൾ പ്രകാരം കമ്പനിയുടെ ഓഹരി വിലകൾ ആകർഷകമായ നിലയിലാണെന്നും 2023 സാമ്പത്തിക വർഷത്തിൽ ഈ നിരക്കുകൾ ഇനിയും വർധിക്കുമെന്നുമാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications