ആഗോള വിപണിയിലെ സൂചനകള്‍ അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വെള്ളിയാഴ്ച്ച വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെന്‍സെക്സ് സൂചിക 300 പോയിന്റില്പ്പരം നേട്ടം തുടക്കത്തിലെ രേഖപ്പെടുത്തി. രാവിലെ സമയം 9.42 -ന് 48,424.90 എന്ന നിലയ്ക്കാണ് സെന്‍സെക്സില്‍ വ്യാപാരം പുരോഗമിച്ചത്. എന്‍എസ്ഇ നിഫ്റ്റി സൂചികയും സമാനമായ പോസിറ്റീവ് ട്രെന്‍ഡ് കാഴ്ച്ചവെച്ചു. നിഫ്റ്റി 50 സൂചിക 100 പോയിന്റില്പ്പരം നേട്ടവുമായി 14,237.95 എന്ന നില കുറിച്ചത് കാണാം.
പ്രധാനമായും ഐടി ഓഹരികളാണ് ആദ്യ സെഷനില്‍ മുന്നേറ്റം നടത്തുന്നത്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയവര്‍ സെന്‍സെക്സിലെ നേട്ടക്കാരുടെ പട്ടികയില്‍ കടന്നുകൂടി. മാരുതി സുസുക്കി, പോവി ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, അള്‍ട്രാടെക് സിമന്റ് ഓഹരികളും മികച്ച തുടക്കമാണ് കൈവരിച്ചത്.

ഇതേസമയം, ടൈറ്റന് കമ്പനി, ഹൗസിങ് ഡെവലപ്പ്മെന്റ് ഫൈനാന്‍സ് കോര്പ്പറേഷന് (എച്ച്ഡിഎഫ്സി), കൊടാക് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ രാവിലെ ചുവപ്പിലാണ് തുടങ്ങിയത്. നിലവില്‍ നിഫ്റ്റി മേഖലാ സൂചികകളെല്ലാം ലാഭത്തില്‍ തുടരുന്നു. 1.67 ശതമാനം നേട്ടം കാഴ്ച്ചവെച്ച് നിഫ്റ്റി ഐടി സൂചികയാണ് കൂട്ടത്തില്‍ ഏറ്റവും മുന്നില്‍.
വെള്ളിയാഴ്ച്ച ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കഴിഞ്ഞ ത്രൈമാസപാദത്തെ സാമ്പത്തിക കണക്കുകള്‍ പുറത്തുവിടും. ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് ഭീമന് കരാറുകള്‍ കൈക്കലാക്കിയ പശ്ചാത്തലത്തില്‍ വലിയ ലാഭകണക്കുകള്‍ ടിസിഎസില്‍ നിന്നും സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. 2020 കലണ്ടര്‍ വര്‍ഷം 32 ശതമാനത്തിന് മുകളിലാണ് ടിസിഎസ് ഓഹരികള്‍ വളര്‍ച്ച കാഴ്ച്ചവെച്ചത്. നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം പാദം മാത്രം 15 ശതമാനം നേട്ടം ഓഹരി വിലയില്‍ ടിസിഎസ് കയ്യടക്കി.
ഏറ്റവുമൊടുവില്‍ പൂര്‍ത്തിയാക്കിയ ഓഹരി തിരിച്ചുവാങ്ങല്‍ നടപടിയില്‍ ടാറ്റ സണ്‍സില്‍ നിന്നും 10,000 കോടിയുടെ ഓഹരികള്‍ ടിസിഎസിന് ലഭിച്ചിരുന്നു. 2020 സെപ്തംബറിലെ കണക്കുപ്രകാരം കമ്പനിയുടെ കരുതല്‍ ധനം 58,500 കോടി രൂപയിലാണ് വന്നുനില്ക്കുന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
