ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ വെള്ളിയാഴ്ച നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. മെറ്റൽ, ഫിനാൻസ് ഓഹരികളാണ് ഇന്നത്തെ നേട്ടത്തിന് പ്രധാന കാരണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ധനനയത്തിന് മുന്നോടിയായി ആഗോള സമ്മിശ്ര സൂചനകൾക്കിടയിലാണ് ഇന്ന് വിപണി നേട്ടത്തിൽ തുടക്കമിട്ടത്.
രാവിലെ 9: 15 ന് സെൻസെക്സ് 0.07 ശതമാനം അഥവാ 33.26 പോയിന്റ് ഉയർന്ന് 44,665.91 ൽ എത്തി. നിഫ്റ്റി 50 സൂചിക 43.50 പോയിന്റ് അഥവാ 0.33 ശതമാനം ഉയർന്ന് 13,177.40ൽ എത്തി. നിഫ്റ്റി സ്‌മോൾകാപ്പ് 100, നിഫ്റ്റി മിഡ്‌കാപ്പ് 100 സൂചികകൾ 0.6 ശതമാനം വീതം ഉയർന്നു.

നിഫ്റ്റി ഐടി ഒഴികെ, എല്ലാ മേഖലാ സൂചികകളും നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ, നിഫ്റ്റി മീഡിയ, നിഫ്റ്റി എഫ്എംസിജി എന്നിവയുടെ നേതൃത്വത്തിൽ നേട്ടത്തിൽ വ്യാപാരം നടത്തി. അൾട്രാടെക് സിമൻറ്, ഒഎൻജിസി, ഗെയിൽ ഇന്ത്യ, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റി 50 ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. സ്ഥിരമായ ഉയർന്ന പണപ്പെരുപ്പവും സമ്പദ്‌വ്യവസ്ഥയുടെ പ്രതീക്ഷിച്ചതിലും കുറഞ്ഞ സങ്കോചവും കാരണം റിസർവ് ബാങ്ക് ഇത്തവണ പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
