വിപണിയിൽ ഇടിഞ്ഞ് അദാനി പവർ, മുന്നേറി റിലയൻസ് ഇൻഡസ്ട്രീസും ജെഎസ്ഡബ്ല്യു സ്റ്റീലും

രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ താപവൈദ്യുതി ഉത്പാദകരാണ് അദാനി പവര്‍ ലിമിറ്റഡ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.32 ശതമാനം മുന്നേറ്റം ഓഹരി വിപണിയിൽ നിന്നും നേടാൻ കമ്പനിക്ക് സാധിച്ചിരുന്നു. എന്നാൽ പുതിയ വാരത്തിലെ ആദ്യ ദിവസം തന്നെ ഇടിവ് നേരിട്ടിരിക്കുകയാണ് കമ്പനി. 2.04 ശതമാനത്തിന്‍റെ ഇടിവാണ് കമ്പനിയുടെ ഓഹരിയിലുണ്ടായിരിക്കുന്നത്. 613.90 രൂപയാണ് നിലവിൽ കമ്പനിയുടെ ഓഹരി വില.

തിങ്കളാഴ്ച രാവിലെ 632 രൂപ എന്ന നിലയിലാണ് അദാനി പവർ ഓഹരി വിപണി ആരംഭിച്ചത്. എന്നാൽ ആദ്യ സെഷനിൽ തന്നെ കമ്പനി നഷ്ടത്തിലേക്ക് പോയി. വൈകുന്നേരം മൂന്ന് മണിയോടെ 606.65 രൂപ എന്ന നിലയിലേക്ക് അദാനി ഓഹരി താഴ്ന്നിരുന്നു.

മൾട്ടിബാഗർ ഓഹരി

കഴിഞ്ഞ ഒരു മാസത്തിനിടെ 8.28 ശതമാനം നേട്ടമാണ് ഓഹരി വിപണിയിൽ നിന്നും അദാനി പവൻ ലിമിറ്റഡ് നേടിയത്. ആറ് മാസത്തിനിടെ 79.50 ശതമാനം വളർച്ച നേടാനും കമ്പനിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 216.44 ശതമാനത്തിന്‍റെ മൾട്ടിബാഗർ നേട്ടം നിക്ഷേപകർക്ക് നൽകാനും അദാനി പവറിന് സാധിച്ചു.

ഓഹരി ഇടിഞ്ഞ് അദാനി പവർ, കാരണം ഇതാണ്

646.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 185.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില. വിശാലമായ വിപണിയുമായി ബന്ധപ്പെട്ട് ചാഞ്ചാട്ടം അളക്കുന്ന കൗണ്ടറിൻ്റെ ബീറ്റ മൂല്യം 2.84 ആയി.

പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്

31 ഡിസംബർ 2023 വരെ കമ്പനിയിൽ പ്രൊമോട്ടർമാർ 71.75 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്നു, വിദേശ നിക്ഷേപകർ 15.86 ശതമാനവും ആഭ്യന്തര സ്ഥാപന നിക്ഷേപകർക്ക് 1.18 ശതമാനവുമാണ്.

അറ്റാദായത്തിൽ വർധന

2023 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ അദാനി പവര്‍ ലിമിറ്റഡിന്‍റെ ഏകീകൃത വിൽപ്പന 13355.27 കോടി രൂപയാണ്. മുൻ പാദത്തിലെ 14935.68 കോടി രൂപയിൽ നിന്ന് 10.58 ശതമാനത്തിന്‍റെ കുറവാണ് കമ്പനി നേരിട്ടത്. കഴിഞ്ഞ പാദത്തിൽ നികുതിക്ക് ശേഷമുള്ള അറ്റാദായം 2737.96 കോടി രൂപയായി ഉയർന്നു.

ഓഹരി ഇടിഞ്ഞ് അദാനി പവർ, കാരണം ഇതാണ്

റെക്കോഡ് ക്ലോസിംഗ്

ആഭ്യന്തര സൂചികകൾ പുതിയ റെക്കോർഡ് ഉയരത്തിലാണ് ഇന്ന് വിപണി അവസാനിപ്പിച്ചത്. സെൻസെക്‌സ് 494.28 പോയിൻ്റ് ഉയർന്ന് 74,742.50 എന്ന പുതിയ ഉയരത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 152.60 പോയിൻ്റ് ഉയർന്ന് 22,666.30 ലെത്തി. വിദേശ നിക്ഷേപകരുടെ അധികരിച്ചു വന്ന വാങ്ങലും ആഗോള വിപണികളിലെ നേട്ടങ്ങളും വിപണിക്ക് താങ്ങായി. റിലയൻസ് ഓഹരികളിലെ ഉയർന്ന വാങ്ങലും കുതിപ്പിന് ആക്കം കൂട്ടി.

നിഫ്റ്റിയിൽ ഐഷർ മോട്ടോർസ്, മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. നെസ്‌ലെ, വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടൈറ്റൻ, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവ ഇടിഞ്ഞു.

നിഫ്റ്റി പിഎസ്‌യു ബാങ്ക് (0.89 ശതമാനം ഇടിവ്), മീഡിയ (0.77 ശതമാനം കുറവ്), ഐടി (0.52 ശതമാനം കുറവ്) എന്നിവ ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് അവസാനിച്ചത്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X