ദീപാവലിക്ക് വാങ്ങാന്‍ പറ്റിയ 15 സ്‌റ്റോക്കുകള്‍; ഷെയര്‍ഖാന്റെ 'പച്ചക്കൊടി' ഇവര്‍ക്ക് — പട്ടികയില്‍ പിവിആറും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ദീപാവലി കാലം തൊട്ട് ഇന്ത്യന്‍ ഓഹരി വിപണി 'ടോപ്പ് ഗിയറിലാണ്'. പണലഭ്യത ഉയര്‍ന്നതും സമ്പദ്ഘടന ആരോഗ്യകരമായി തിരിച്ചുവന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടി. ഇതിനിടെ കോര്‍പ്പറേറ്റ് വരുമാനത്തിലും വലിയ കുതിച്ചുച്ചാട്ടം സംഭവിച്ചു. എന്നാല്‍ സമീപകാലത്ത് ഒരുപിടി വെല്ലുവിളികള്‍ വിപണിക്ക് മുന്നിലുണ്ട്. എണ്ണവിലയും ചരക്ക് വിലയും റെക്കോര്‍ഡ് ഉയരങ്ങളിലാണ്. വാല്യുവേഷന്‍ രംഗത്തും സുരക്ഷ പരിമിതമാണ്.

എന്നാല്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍ഖാന്‍ വിപണിയെ കുറിച്ച് പോസിറ്റീവ് നിലപാടാണ് തുടരുന്നത്. ഇപ്പോള്‍ സംഭവിക്കുന്ന തിരുത്തല്‍ വിപണിക്ക് ആരോഗ്യകരമാണ്. ഗുണനിലവാരമുള്ള കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഈ അവസരം വിനിയോഗിക്കണമെന്ന് ബ്രോക്കറേജ് അറിയിക്കുന്നു.

ദീപാവലി സ്റ്റോക്കുകൾ

ദീപാവലിക്ക് മുന്നോടിയായി 15 സ്‌റ്റോക്കുകളിലാണ് ഷെയര്‍ഖാന്‍ 'ബൈ' റേറ്റിങ് നല്‍കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പിവിആര്‍, ടൈറ്റന്‍ കമ്പനി, എല്‍ഐസി ഹൗസിങ് ഫൈനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഐടിസി ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ദീപാവലി കാലത്ത് ഷെയര്‍ഖാന്‍ വാങ്ങാന്‍ നിര്‍ദേശിക്കുന്ന സ്റ്റോക്കുകളുടെ വിവരങ്ങള്‍ ചുവടെ അറിയാം.

എപിഎല്‍ അപ്പോളോ ട്യൂബ്‌സ്

എപിഎല്‍ അപ്പോളോ ട്യൂബ്‌സ്

എപിഎല്‍ അപ്പോളോ ട്യൂബ്‌സില്‍ ശക്തമായ വളര്‍ച്ചാ സാധ്യതയാണ് ഷെയര്‍ഖാന്‍ കല്‍പ്പിക്കുന്നത്. 2021-24 കാലയളവില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിന്റെ (സിഎജിആര്‍) 37 ശതമാനമായിരിക്കുമെന്ന് ബ്രോക്കറേജ് കണക്കുകൂട്ടുന്നു. ഉയര്‍ന്ന ഇക്വിറ്റി വരുമാനം (30 ശതമാനം), ശക്തമായ ബാലന്‍സ് ഷീറ്റ്, മികച്ച ബിസിനസ് മോഡല്‍ എന്നീ ഘടകങ്ങളും എപിഎല്‍ അപ്പോളോ ട്യൂബ്‌സില്‍ പച്ചക്കൊടി കാട്ടാനുള്ള കാരണങ്ങളായി ഷെയര്‍ഖാന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതേസമയം നിര്‍മാണ, അടിസ്ഥാന സൗകര്യ വികസന രംഗങ്ങളില്‍ നിന്നുള്ള താഴ്ന്ന ഡിമാന്‍ഡ് കമ്പനിയുടെ വരുമാനത്തെ ദോഷകരമായി ബാധിക്കാം. സ്റ്റീല്‍ വിലയില്‍ സംഭവിക്കാവുന്ന ഗണ്യമായ വര്‍ധനവും എപിഎല്‍ അപ്പോളോ ട്യൂബ്‌സിന്റെ കുതിപ്പിന് കടിഞ്ഞാണിടാം.

ബല്‍റാംപൂര്‍ ചീനി മില്‍സ്

ബല്‍റാംപൂര്‍ ചീനി മില്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദന കമ്പനികളില്‍ ഒന്നാണ് ബല്‍റാംപൂര്‍ ചീനി മില്‍സ് ലിമിറ്റഡ്. 2021-24 കാലയളവില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിന്റെ 19 ശതമാനത്തിലേറെ ആയിരിക്കുമെന്ന് ഷെയര്‍ഖാന്‍ പ്രവചിക്കുന്നു. ഡിസ്റ്റിലറികളില്‍ നിന്നുള്ള ഉയര്‍ന്ന സംഭാവന മാര്‍ജിനുകള്‍ മെച്ചപ്പെടുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും. 2024 സാമ്പത്തിക വര്‍ഷം ബല്‍റാംപൂര്‍ ചീനി മില്‍സിന്റെ റിട്ടേണ്‍ അനുപാതം 20 ശതമാനത്തിലേറെ വര്‍ധിക്കുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നുണ്ട്. വരുമാനം കൂടിയാല്‍ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ഡിവിഡന്റ് പേഔട്ടിലേക്ക് ലഭിക്കാനും സാധ്യതയേറെ.

ഡിവിസ് ലബോറട്ടറീസ്

ഡിവിസ് ലബോറട്ടറീസ്

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഫാര്‍മ കമ്പനിയാണ് ഡിവിസ് ലബോറട്ടറീസ് ലിമിറ്റഡ്. 2021-23 സാമ്പത്തിക വര്‍ഷം കമ്പനിയുടെ വില്‍പ്പനയും നികുതിക്ക് ശേഷമുള്ള ലാഭവും സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിന്റെ 24 ശതമാനവും 30 ശതമാനവുമായിരിക്കുമെന്ന് ഷെയര്‍ഖാന്‍ വിലയിരുത്തുന്നു. ശക്തമായ വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ ഡിവിസ് ലബോറട്ടറീസില്‍ ഉയര്‍ന്ന വാല്യുവേഷന്‍ തുടരും.

ഇതേസമയം, റെഗുലേറ്ററി രംഗത്ത് പ്രതികൂലമായ എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ സ്‌റ്റോക്ക് പതറാം. ഫോറക്‌സ് വിപണിയിലെ പ്രതികൂലമായ ചലനങ്ങളും കമ്പനിയുടെ വരുമാനത്തെ ബാധിക്കാന്‍ ഇടയുണ്ട്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ് ഐസിഐസിഐ ബാങ്ക്. വഡോദരയിലാണ് ബാങ്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാങ്കിന്റെ കോര്‍പ്പറേറ്റ് ഓഫീസ് മുംബൈയിലാണ്. റീടെയില്‍, കൊളാറ്ററല്‍ വാല്യൂ, സ്വകാര്യ വായ്പാ സെഗ്മന്റുകള്‍ ഉണരാനിരിക്കുന്നത് ഐസിഐസിഐ ബാങ്കിന് ഗുണം ചെയ്യുമെന്നാണ് ഷെയര്‍ഖാന്റെ പക്ഷം. ഇതിനിടെ കോര്‍പ്പറേറ്റ് വായ്പാ വിഭാഗത്തില്‍ മെച്ചപ്പെട്ട റേറ്റിങ്ങുള്ള കോര്‍പ്പറേറ്റുകളെ ആകര്‍ഷിക്കാനായി ബാങ്ക് പുതിയ നീക്കങ്ങളും നടത്തുന്നുണ്ട്.

മൊത്തം ഫ്രാഞ്ചൈസിയുടെ മൂല്യം കണക്കിലെടുക്കുമ്പോള്‍ ഐസിഐസിഐ ബാങ്കിന്റെ ഇപ്പോഴത്തെ വാല്യുവേഷന്‍ ആകര്‍ഷകമാണെന്ന് ബ്രോക്കറേജ് അറിയിക്കുന്നു. ദൃഢതയേറിയ മൂലധനവത്കരണവും ഉയര്‍ന്ന പിസിആറും (പുട്ട് കോള്‍ റേഷ്യോ) മുന്‍നിര്‍ത്തി ഐസിഐസിഐ ബാങ്ക് ഓഹരികള്‍ വാങ്ങാമെന്നാണ് ഷെയര്‍ഖാന്‍ പറയുന്നത്.

ഐഎസ്ജിഇസി ഹെവി എഞ്ചിനീയറിങ്

ഐഎസ്ജിഇസി ഹെവി എഞ്ചിനീയറിങ്

2021 സാമ്പത്തിക വര്‍ഷം 5,477 കോടി രൂപ വരുമാനം കുറിച്ച രാജ്യത്തെ ഹെവി എഞ്ചിനീയറിങ് കമ്പനിയാണ് ഐഎസ്ജിഇസി. കോവിഡ് കാലത്ത് വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും ശക്തമായ ഓര്‍ഡര്‍ ബാക്ക്‌ലോഗും ഓര്‍ഡര്‍ ബുക്കിങ്ങും കുറിക്കാന്‍ കമ്പനിക്ക് കഴിയുന്നു. ഇക്കാരണത്താല്‍ ആരോഗ്യകരമായ വരുമാന വളര്‍ച്ച ഐഎസ്ജിഇസിയില്‍ ഷെയര്‍ഖാന്‍ പ്രവചിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് കേന്ദ്രം നല്‍കുന്ന പിന്തുണയും സ്വകാര്യ കാപെക്‌സിലെ പുനരുജ്ജീവനവും കമ്പനിയുടെ കുതിപ്പിനെ സ്വാധീനിക്കും.

ഇതേസമയം, ലഭിച്ചിരിക്കുന്ന ഓര്‍ഡറുകള്‍ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പോയാല്‍ ഐഎസ്ജിഇസിയുടെ വരുമാനം കുറയാം. ലാഭ മാര്‍ജിനും ക്യാഷ് ഫ്‌ളോയും തുടര്‍ച്ചയായി കുറഞ്ഞാലും കമ്പനിയുടെ വരുമാനം ഇടിയുമെന്ന് ഷെയര്‍ഖാന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഐടിസി

ഐടിസി

എഫ്എംസിജി, ഹോട്ടലുകള്‍, പാക്കേജിങ്, സിഗരറ്റ്, കാര്‍ഷിക ബിസിനസ് ഉള്‍പ്പെടെ നിരവധി വ്യവസായ മേഖലകളില്‍ സാന്നിധ്യമറിയിക്കുന്ന പ്രമുഖ കമ്പനിയാണ് ഐടിസി ലിമിറ്റഡ്. നടപ്പു സാമ്പത്തിക വര്‍ഷം കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗമായ സിഗറ്റ് വില്‍പ്പന 12 മുതല്‍ 13 ശതമാനം വരെ വര്‍ധിക്കുമെന്നാണ് പ്രവചനം. നടപ്പു പാദം കോവിഡിന് മുന്‍പുള്ള നിലയിലേക്ക് സിഗരറ്റ് വില്‍പ്പന എത്താനിരിക്കുകയാണ്. രാജ്യത്ത് ചരക്ക് നീക്കം സുഗമമായതും ജിഎസ്ടി യോഗത്തില്‍ നികുതി വര്‍ധനവ് പ്രഖ്യാപിക്കാതിരുന്നതും സിഗരറ്റ് വില്‍പ്പനയുടെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടും. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയ്ക്ക് മുകളില്‍ ഫ്രീ ക്യാഷ് ഫ്‌ളോ കുറിച്ച കമ്പനിയാണ് ഐടിസി.

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ

എഞ്ചിനീയറിങ്, നിര്‍മാണം, ഉത്പാദനം, ടെക്‌നോളജി, സാമ്പത്തിക സേവനം തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമറിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ. 2022 സാമ്പത്തിക വര്‍ഷം വരുമാനത്തിലും ഓര്‍ഡര്‍ ഇന്‍ഫ്‌ളോയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഡൊമസ്റ്റിക് റിക്കവറി സാധ്യമാക്കുകയാണ് മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ ലക്ഷ്യം. മുന്‍ സാമ്പത്തിക വര്‍ഷത്തേതിന് സമാനമായ പ്രവര്‍ത്തന ലാഭമാര്‍ജിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങളും ഈ വര്‍ഷവും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും 8.96 ലക്ഷം കോടി രൂപയുടെ ഓര്‍ഡര്‍ സാധ്യതകള്‍ കണ്ടെത്താന്‍ കമ്പനിക്ക് സാധിച്ച കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

എല്‍ഐസി ഹൗസിങ് ഫൈനാന്‍സ്

എല്‍ഐസി ഹൗസിങ് ഫൈനാന്‍സ്

മുന്നോട്ട് ഭവന വായ്പാ രംഗം ഉണരാനിരിക്കുന്നത് എല്‍ഐസി ഹൗസിങ് ഫൈനാന്‍സിന് ഗുണം ചെയ്യുമെന്നാണ് ഷെയര്‍ഖാന്റെ പക്ഷം. ഇസിഎല്‍ കവറേജ് (പ്രതീക്ഷിത ക്രെഡിറ്റ് നഷ്ടം) മെച്ചപ്പെടുന്നതും അടുത്തിടെ എല്‍ഐസിയില്‍ നിന്നും കിട്ടിയ മൂലധന ഇന്‍ഫ്യൂഷനും കമ്പനിയുടെ ലെവറേജ് ആശങ്കകള്‍ അകറ്റിയിട്ടുണ്ട്. ഇതേസമയം, ആസ്തി ഗുണനിലവാരത്തില്‍ തകര്‍ച്ച സംഭവിച്ചാല്‍ എല്‍ഐസി ഹൗസിങ് ഫൈനാന്‍സിന്റെ ലാഭക്ഷമത ഇടിയുമെന്ന് നിക്ഷേപകര്‍ക്ക് ബ്രോക്കറേജ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നോസില്‍

നോസില്‍

ഇന്ത്യയിലെ ഏറ്റവും വലിയ റബര്‍ രാസവസ്തു ഉത്പാദകരാണ് നോസില്‍ ലിമിറ്റഡ്. റബര്‍ രാസവസ്തുക്കള്‍ക്ക് ലഭിക്കുന്ന ഭേദപ്പെട്ട വില അന്തരീക്ഷവും ശേഷി വിനിയോഗത്തിലെ വര്‍ധനവും മുന്‍നിര്‍ത്തി 2021-24 കാലയളവില്‍ കമ്പനിയുടെ മാര്‍ജിനുകള്‍ 21.3 ശതമാനം ഉയരുമെന്നാണ് പ്രവചനം. ഇതേകാലയളവില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം മൂന്നിരട്ടി വര്‍ധിച്ച് 291 കോടിക്ക് മേലെ ചെല്ലുമെന്നും ഷെയര്‍ഖാന്‍ കണക്കുകൂട്ടുന്നു. ഇക്വിറ്റി വരുമാനം 17.5 ശതമാനവും വാര്‍ഷിക ഫ്രീ ക്യാഷ് ഫ്‌ളോ ജനറേഷന്‍ 200 കോടി രൂപയോളവും കുറിക്കാന്‍ നോസിലിന് കഴിയുമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം. മാര്‍ക്കറ്റ് ഷെയര്‍ നേട്ടങ്ങള്‍, ശക്തമായ വരുമാന വളര്‍ച്ച, മെച്ചപ്പെട്ട റിട്ടേണ്‍ അനുപാതം എന്നീ ഘടകങ്ങള്‍ നോസിലിന്റെ റീ-റേറ്റിങ്ങിന് വഴിതെളിക്കാനും സാധ്യതയുണ്ട്.

പിവിആര്‍

പിവിആര്‍

ഇന്ത്യയിലെ പ്രമുഖ ഫിലിം എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയാണ് പിവിആര്‍. മുന്നോട്ടുള്ള നാളുകളില്‍ വിനോദ മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഈ സാഹചര്യം പിവിആറിന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. 2022-24 കാലയളവില്‍ ശക്തമായ വരുമാന ഉയര്‍ച്ചയാണ് പിവിആറില്‍ നിന്നും ഷെയര്‍ഖാന്‍ പ്രതീക്ഷിക്കുന്നത്.

കോവിഡ് ഭീതി വിട്ടുമാറി സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് വരുന്നപക്ഷം കൂടുതല്‍ സ്‌ക്രീനുകള്‍ കമ്പനി സജ്ജമാക്കും. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ റിലീസിനെത്തുന്നതോടെ തീയേറ്ററുകളില്‍ ആള് കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. ലാഭത്തിലും റിട്ടേണ്‍ അനുപാതത്തിലും പ്രതീക്ഷിക്കുന്ന പുരോഗതി മുന്‍നിര്‍ത്തി പിവിആര്‍ റീ-റേറ്റിങ്ങിന് വിധേയമാകാന്‍ സാധ്യതയുണ്ട്.

റാഡിക്കോ ഖൈത്താന്‍

റാഡിക്കോ ഖൈത്താന്‍

റാംപൂര്‍ ഡിസ്റ്റിലറി ആന്‍ഡ് കെമിക്കല്‍ കമ്പനി എന്നറിയപ്പെട്ടിരുന്ന റാഡിക്കോ ഖൈത്താന്‍ മദ്യ വ്യവസായത്തിലാണ് പിടിമുറുക്കുന്നത്. വ്യാവസായിക മദ്യം, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, സ്വദേശി മദ്യം എന്നിവ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. കാര്യക്ഷമമായി പ്രവര്‍ത്തന മൂലധനം കൈകാര്യം ചെയ്യുന്നതും ഉയരുന്ന ലാഭക്ഷമതയും മുന്‍നിര്‍ത്തി വരും വര്‍ഷങ്ങളില്‍ ഉയര്‍ന്ന ഫ്രീ ക്യാഷ് ഫ്‌ളോ ജനറേറ്റ് ചെയ്യാന്‍ കമ്പനിക്ക് കഴിയുമെന്നാണ് ഷെയര്‍ഖാന്‍ പറയുന്നത്. പുസ്തകത്തില്‍ വലിയ കാപെക്‌സ് ഇല്ലാത്തതുകൊണ്ട് കൂടുതല്‍ പ്രീമിയം ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാനും ഓഹരിയുടമകള്‍ക്ക് ഉയര്‍ന്ന പേഔട്ട് നല്‍കാനും കമ്പനി പണം വിനിയോഗിക്കും. 2021-24 കാലയളവില്‍ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിന്റെ 17 ശതമാനം വരുമാനം കണ്ടെത്താന്‍ റാഡിക്കോ ഖൈത്താന് സാധിക്കുമെന്നാണ് ബ്രോക്കറേജിന്റെ പ്രവചനം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്ബിഐ. ആസ്തി നിലവാരത്തിന്റെയും മൂലധനവത്കരണത്തിന്റെയും കാര്യത്തില്‍ എസ്ബിഐ മികച്ച നിലയിലാണ് ഇപ്പോഴുള്ളത്. വോഡഫോണ്‍-ഐഡിയ കമ്പനിയുടെ കടബാധ്യതകളുമായി ബന്ധപ്പെട്ടുള്ള സമീപകാല സംഭവവികാസങ്ങള്‍ എസ്ബിഐക്ക് അനുകൂലമാണ്. മുന്നോട്ടുള്ള നാളുകളില്‍ വായ്പാ, കോര്‍പ്പറേറ്റ് വായ്പാ മേഖലകള്‍ ഉണരുന്നത് എസ്ബിഐക്ക് ഗുണം ചെയ്യുമെന്നാണ് ബ്രോക്കറേജിന്റെ വിലയിരുത്തല്‍.

ടാറ്റ എലക്‌സി

ടാറ്റ എലക്‌സി

ഓട്ടോമോട്ടീവ്, ബ്രോഡ്കാസ്റ്റ്, കമ്മ്യൂണിക്കേഷന്‍ എന്നിങ്ങനെ വിവിധ വ്യവസായ മേഖലകളില്‍ ഡിസൈന്‍, ടെക്‌നോളജി സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടാറ്റ എലക്‌സി. മീഡിയ, ഹെല്‍ത്ത്‌കെയര്‍ സെക്ടറുകളിലാണ് കമ്പനി ഇപ്പോള്‍ കൂടതല്‍ ശ്രദ്ധ ചെലുത്തുന്നത്. വരുംനാളുകളില്‍ കമ്പനിയുടെ വരുമാന വളര്‍ച്ചയെ ഈ നടപടി കാര്യമായി സ്വാധീനിക്കുമെന്ന് ഷെയര്‍ഖാന്‍ അറിയിക്കുന്നു. കണക്ടഡ്, ഓട്ടോണമസ്, ഒടിടി, ഡിജിറ്റല്‍ ഹെല്‍ത്ത്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ടെക്‌നോളജി മേഖലകളിലും ടാറ്റ എലക്‌സിക്ക് പ്രത്യേക താത്പര്യമുണ്ട്.

ടാറ്റ മോട്ടോര്‍സ് ഡിവിആര്‍

ടാറ്റ മോട്ടോര്‍സ് ഡിവിആര്‍

നടപ്പു സാമ്പത്തിക വര്‍ഷം പോസിറ്റീവ് വരുമാനം കുറിക്കാന്‍ ടാറ്റ മോട്ടോര്‍സ് ഡിവിആറിന് കഴിയുമെന്നാണ് ഷെയര്‍ഖാന്റെ പക്ഷം. 2023 സാമ്പത്തിക വര്‍ഷം നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 64.8 ശതമാനം വര്‍ധനവ് കണ്ടെത്താന്‍ കമ്പനിക്ക് സാധിക്കുമെന്നും ഇബിഐടിഡിഎ മാര്‍ജിന്‍ 120 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 13.4 ശതമാനമാകുമെന്നും ബ്രോക്കറേജ് പ്രവചിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇബിഐടിഡിഎ മാര്‍ജിന്‍ 12.2 ശതമാനമായിരുന്നു. ഇതേസമയം, സെമികണ്ടക്ടര്‍ ചിപ്പുകളുടെ പ്രതിസന്ധി പ്രതീക്ഷിച്ചതിലും വൈകിയാണ് അവസാനിക്കുന്നതെങ്കില്‍ വരുമാന എസ്റ്റിമേറ്റ് താഴേക്ക് പോകുമെന്ന് ഷെയര്‍ഖാന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ടൈറ്റന്‍ കമ്പനി

ടൈറ്റന്‍ കമ്പനി

കോവിഡ് ഭീതി വിട്ടൊഴിഞ്ഞ് മാളുകള്‍ തുറക്കുന്ന സാഹചര്യം ടൈറ്റന്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് വഴിതെളിക്കുമെന്നാണ് ഷെയര്‍ഖാന്റെ വിലയിരുത്തല്‍. രാജ്യമെങ്ങും ഗതാഗത നിയന്ത്രങ്ങള്‍ ഒഴിവായതും നിരയിലേക്ക് പുതിയ ഉത്പന്നങ്ങള്‍ കടന്നുവന്നതും കമ്പനിയുടെ കണ്ണട, വാച്ച് ബിസിനസുകളെ കാര്യമായി സ്വാധീനിക്കും. വരുംവര്‍ഷങ്ങളില്‍ ടൈറ്റന്‍ കമ്പനിയുടെ ലാഭക്ഷമത സ്ഥിരമായി മെച്ചപ്പെടുമെന്നും ബ്രോക്കറേജ് പ്രവചിക്കുന്നുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Sharekhan Picks SBI, PVR, ICICI Bank, Tata Motors DVR And Other 11 Stocks For Samvat 2078

Sharekhan Picks SBI, PVR, ICICI Bank, Tata Motors DVR And Other 11 Stocks For Samvat 2078. Read in Malayalam.
Story first published: Saturday, October 30, 2021, 20:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X