വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെയിലും സമീപകാലയളവില്‍ മികച്ച നേട്ടം നല്‍കിയേക്കാവുന്ന ഓഹരി നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് ബിഎന്‍പി പാരിബാസ്. വന്‍കിട എന്‍ജിനീയറിങ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഈ കമ്പനിയുടെ നിലവിലെ വിലയില്‍ നിന്നും 45 ശതമാനം വരെ നേട്ടം നിക്ഷേപകര്‍ക്ക് ലഭിക്കാമെന്നാണ് അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
ഐഎസ്ജിഇസി (BSE: 533033, NSE: ISGEC)
വ്യാവസായിക മേഖലകളില്‍ ഉപയോഗിക്കുന്ന ഭീമന് യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്് ഐഎസ്ജിഇസി. 1933ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനിയുടെ ആസ്ഥാനം നോയിഡയാണ്. തുടക്കത്തില്‍ പഞ്ചസാര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മേഖലകളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് വൈവിധ്യവല്‍ക്കരണം നടത്തിയതിലൂടെ എഞ്ചിനീയറിംഗ്, ഉപകരണ നിര്‍മ്മാണ മേഖലകളിലേക്ക് കടക്കുകയായിരുന്നു.
അവലോകനം
5,000 കോടി രൂപയിലേറെ വാര്‍ഷിക വരുമാനമുള്ള കമ്പനി, ഇന്ന് 91 രാജ്യങ്ങളിലേക്ക് ഉത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഫോര്‍ച്യൂണ്‍ ഇന്ത്യ 500 പട്ടികയില്‍പ്പെട്ട കമ്പനികളില്‍ 220 സ്ഥാനത്താണ് നില്‍ക്കുന്നത്. കമ്പനിയുടെ പ്രധാന ഇടപാടുകാര്‍ ഒട്ടുമിക്കതും ലോകപ്രശസ്ത കമ്പനികളാണ്. വന്‍കിട പ്ലാന്റുകളില്‍ ആവശ്യമായ ഉപകരണങ്ങളുടെ ഭാഗങ്ങളാണ് കമ്പനി പ്രധാനമായും നിര്‍മിക്കുന്നത്. റിയാക്ടേഴ്സ്, ഹൈപ്രഷര്‍ വെസ്സല്‍സ്, ഷെല്‍ ആന്‍ഡ് ട്യൂബ് എക്സ്ചേഞ്ചേഴ്സ്, ബോയിലേഴ്സ് പോലെയുള്ള ഉപകരണങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്.
അനുകൂല ഘടകങ്ങള്‍
നിരവധി അനുകൂലഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷേര്ഖാന്ന്റെ റിപ്പോര്‍ട്ടില്‍ ഐഎസ്ജിഇസിയുടെ ഓഹരി വാങ്ങാന്‍ നിര്ദ്ദേശിച്ചിരിക്കുന്നത.് കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 7516 കോടി രൂപയുടേതാണ്. സമീപകാലയളവിലേക്ക് പ്രവര്‍ത്തനലാഭത്തിന്റെ മാര്‍ജിനില്‍ ഇത്തിരി ഇടിവ് ഉണ്ടാകാമെങ്കിലും 2023 സാമ്പത്തിക വര്‍ഷം മുതല്‍ അത് പരിഹരിക്കാനാകുമെന്ന വിലയിരുത്തല്‍. കമ്പനിയുടെ അസംസ്കൃത വസ്തുക്കളില്‍ ഉണ്ടായിരുന്ന വിലവര്‍ധനവ് ശമിക്കുന്നതും പുതിയതായി ഏര്‍പ്പെട്ടിരിക്കുന്ന കരാറുകളില്‍ ലാഭത്തിന് ലഭിച്ചിരിക്കുന്ന ഉയര്‍ന്ന മാര്‍ജിനും തികച്ചും പോസിറ്റീവ് ഘടകങ്ങളാണ്. കൂടാതെ വ്യാവസായിക മേഖലയില്‍ വര്‍ധിച്ചുവരുന്ന ആവശ്യകതയും ആഭ്യന്തര-വിദേശ കമ്പനികളില്‍ നിന്നും തുടര്‍ച്ചയായി ലഭിക്കുന്ന കരാറുകളും മുന്നോട്ടുള്ള വികസനത്തിന് അനുകൂല ഘടകങ്ങളാണ്.
ലക്ഷ്യം 45% നേട്ടം
കമ്പനിയുടെ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ ഓര്‍ഡറുകള്‍ കരസ്ഥമാക്കുന്നതില്‍ 67 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നതെന്ന് ഷേര്‍ഖാന്റെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മേല്‍പ്പറഞ്ഞ ഘടകങ്ങളുടെയൊക്കെ അടിസ്ഥാനത്തില്‍ 45 ശതമാനത്തിലധികം നേട്ടം പ്രതീക്ഷിച്ചാണ് ലക്ഷ്യ വില പറഞ്ഞിരിക്കുന്നത്. നിലവില്‍ 574- 576 രൂപ നിരക്കിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്. വരുമാനവും ഓഹരി വിലയും തമ്മിലുള്ള അനുപാതമായ പ്രൈസ് ടു ഏണിങ് റേഷ്യോയുടെ (പി.ഇ റേഷ്യോ) അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ മുന്‍വര്‍ഷത്തേക്കാള്‍ 40% താഴ്ചയില്‍ 11.5 ശതമാനം പിഇ റേഷ്യോയിലാണ് ഓഹരി വില എന്നതും തികച്ചും അടിസ്ഥാനപരമായി അനുകൂല ഘടകമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications