പതിവു പോലെ ഐടി കമ്പനികളുടെ ഫല പ്രഖ്യാപനത്തോടെ പുതിയൊരു റിസള്‍ട്ട് സീസണ് ആരംഭിച്ചു. സമീപ ഭാവിയിലെ വിപണിയുടെ തുടര്‍നീക്കം തീരുമാനിക്കുന്നതിനും കോര്‍പറേറ്റ് കമ്പനികളുടെ സാമ്പത്തിക ഫലം നിര്‍ണായകമാകും. ഇതിനിടെ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് സെക്യൂരിറ്റീസ് ബാങ്കിംഗ് മേഖലയുടെ നാലാം പാദത്തിലെ സാമ്പത്തിക പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. പ്രവര്‍ത്തനഫലം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള റിപ്പോര്‍ട്ടില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന 2 ബാങ്ക് ഓഹരികളേയും നിര്‍ദേശിച്ചിട്ടുണ്ട്.
മികച്ച വളര്‍ച്ച
2021-22 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി- മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ ബാങ്കുകള്‍ ആരോഗ്യകരമായ വളര്‍ച്ച പ്രകടമാക്കുമെന്ന് ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. വായ്പാ വിതരണ ചെലവ് താഴ്ന്നു നില്ക്കുന്നതും മെച്ചപ്പെട്ട വരുമാന വളര്‍ച്ച കൈവരിച്ചതും നാലാം പാദത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബാങ്കുകളെ സഹായിക്കും. വരുമാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 59 ശതമാനം വളര്‍ച്ച പ്രകടിപ്പിക്കും. എന്നാല്‍ പ്രവര്‍ത്തന ലാഭത്തില്‍ 8 ശതമാനം വാര്‍ഷിക വര്‍ധനയേ പ്രതീക്ഷിക്കുന്നുള്ളൂ. അതേസമയം ട്രഷറി വരുമാനത്തില്‍ കുറവുണ്ടാകാമെന്നും ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു.
അതുപോലെ പലിശയില്‍ നിന്നുള്ള വരുമാനവും ഏറെക്കുറെ മൂന്നാം പാദത്തിന് സമാനമായിട്ടാവും കാണപ്പെടുക. അധിക പണലഭ്യതയുടെ വിന്യസനവും പൊതുവില്‍ വായ്പാ വിതരണത്തില്‍ നേടിയ വളര്‍ച്ചയും ബാങ്കുകളുടെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ ചുരുങ്ങാതെ സംരക്ഷിച്ചേക്കും. വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വളര്‍ച്ചയാണ് പലിശയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. സമാനമായി, നിഷ്ക്രിയ ആസ്തികളില്‍ നാമമാത്ര വര്ധനയുണ്ടാകാമെങ്കിലും ആസ്തികളുടെ ഗുണമേന്മ ഏറെക്കുറെ സ്ഥിരതയോടെ നിലനില്‍ക്കുമെന്നും ഷേര്‍ഖാന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ലോണുകളുടെ പുനര്വിന്യാസമായിരിക്കും ഭാവിയിലെ വായ്പാ വിതരണ വളര്‍ച്ചയുടെ ഗതി നിര്‍ണയിക്കുക. കൂടാതെ ഫലപ്രഖ്യാപനത്തോടൊപ്പം ബാങ്ക് നേതൃത്വം പുറത്തുവിടുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള മാര്‍ഗോപദേശവും വിപണി സാകൂതം ശ്രദ്ധിക്കും. ഇതിനിടെ മിക്ക ബാങ്ക് ഓഹരികളും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും തിരുത്തല്‍ നേരിട്ടു. സമ്പദ്ഘടനയിലുണ്ടാകുന്ന അനുക്രമമായ വളര്‍ച്ചയും നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും സമീപ ഭാവിയില്‍ ബാങ്കിംഗ് ഓഹരികളെ മുന്നിരയിലെത്തിക്കാം. മികച്ച ജാമ്യ വ്യവസ്ഥകളോടെ ലോണ്‍ അനുവദിക്കുന്നവരും വായ്പകളിലെ വൈവിധ്യമുളളവരും മറ്റുള്ള ബാങ്കുകളേക്കാള്‍ ഒരുപടി മുന്നിലെത്താമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐയുടെ (BSE: 500112, NSE: SBIN) ഓഹരികളാണ് നിക്ഷേപത്തിനായി ഷേര്ഖാന് നിര്ദേശിച്ചവയിലൊന്ന്. വായ്പയില്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു. ആസ്തികളുടെ നിലവാരം സന്തുലിതമായി നില്‍ക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
650 രൂപയാണ് സമീപ കാലയളവിലേക്ക് നല്‍കിയിരിക്കുന്ന എസ്ബിഐ ഓഹരികളുടെ ലക്ഷ്യവില. കഴിഞ്ഞ ദിവസം 518 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. അതായത് വിപണി വിലയില്‍ നിന്നും 26 ശതമാനം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം പ്രവചിക്കുന്നത്.
ഐസിഐസിഐ ബാങ്ക്
സ്വകാര്യ മേഖലയിലെ രണ്ടാമത്തെ വലിയ ബാങ്കിംഗ് സ്ഥാപനമായ ഐസിഐസിഐ ബാങ്കിനേയും (BSE: 532174, NSE: ICICIBANK) നിക്ഷേപത്തിനായി പരിഗണിക്കാമെന്ന് ഷേര്ഖാന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വായ്പാ വിതരണത്തില്‍ 16 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു. എസ്എംഇ, റീട്ടെയില്‍ ലോണുകള്‍ വര്‍ധിച്ചതാണ് ഗുണകരമാകുന്നത്. പലിശയില്‍ നിന്നുള്ള വരുമാനത്തില്‍ 4 ശതമാനം വര്‍ധന കണക്കുക്കൂട്ടുന്നു. അതേസമയം ബാങ്കിന്റെ ആസ്തികളുടെ ഗുണനിലവാരം സാകൂതം വീക്ഷിക്കപ്പെടും.
അതേസമയം, 970 രൂപയാണ് ഐസിഐസിഐ ബാങ്ക് ഓഹരികള്‍ക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില. ബുധനാഴ്ച 762 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. അതായത് വിപണി വിലയില്‍ നിന്നും 28 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്ഖാന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
