ഇത്തവണ പൊളിക്കും; മൂന്നാം പാദ ഫലങ്ങള്‍ക്കു മുമ്പെ വാങ്ങാം; 3 ഇന്‍ഷുറന്‍സ് കമ്പനികളിതാ

പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍, അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ഇന്‍ഷുറന്‍സ് മേഖലയെ കുറിച്ചുള്ള സമീപ ഭാവിയിലെ കാഴ്ചപ്പാട് വിശദീകരിച്ചിട്ടുണ്ട്. മറ്റ് വ്യവസായ, വാണിജ്യ മേഖലകളെ വിലയിരുത്താന്‍ സാധിക്കുന്ന അത്ര എളുപ്പമല്ല ഇന്‍ഷുറന്‍സ് വിഭാഗത്തിലെ കമ്പനികളെ പരിശോധിക്കുന്നത്. എങ്കിലും മികച്ച വളര്‍ച്ചാ സാധ്യതയുള്ള ഇന്‍ഷുറന്‍സ് സേവന രംഗത്തെ മുന്‍നിരയിലുള്ള മൂന്ന് കമ്പനികളെയാണ്, അവരുടെ പ്രവര്‍ത്തന ഫലം മികച്ചതായിരിക്കുമെന്ന നിഗമനത്തില്‍ നിക്ഷേപത്തിനായി പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചിരിക്കുന്നത്.

എന്തുകൊണ്ട് ?

എന്തുകൊണ്ട് ?

''ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ വാര്‍ഷിക പ്രീമിയം പിരിച്ചെടുക്കുന്നതില്‍ സമ്മിശ്രമായ ട്രെന്‍ഡാണ് കാണിക്കുന്നത്. എന്നാല്‍ പുതിയ ബിസിനസുകളുടെ മൂല്യത്തില്‍ സ്ഥിരതയോടെയുള്ള വളര്‍ച്ച പ്രകടമാണ്. യുലിപ് (ULIP) പോളിസികളില്‍ നേരിയ പുരോഗതിയേ ഉള്ളൂവെങ്കിലും നിശ്ചിത വരുമാനം ഉറപ്പു നല്‍കുന്ന പോളിസികളില്‍ ഉണര്‍വ് പ്രകടമാണ്. എന്നിരുന്നാലും സുരക്ഷ വാഗ്ദാനം ചെയ്യുന്ന പോളിസികളില്‍ മിതമായ ആവശ്യകതയേ ഉയരുന്നുള്ളൂ'' എന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

1) എച്ച്ഡിഎഫ്സി ലൈഫ്

1) എച്ച്ഡിഎഫ്സി ലൈഫ്

രാജ്യത്തെ പ്രമുഖ ഇന്‍ഷുറസ് സേവന ദാതാവാണ് എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (BSE: 540777, NSE: HDFCLIFE). ദീര്‍ഘകാല പരിരക്ഷ നല്‍കുന്ന, വ്യക്തിഗത, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കമ്പനി വാഗദാനം ചെയ്യുന്നു. 2000 മുതല്‍ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മൂന്നാം പാദത്തിലെ അറ്റാദായം 13.5 ശതമാനം വര്‍ധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധന കാണിക്കുന്നുമുണ്ട്. നിലവില്‍ 664 രൂപ നിലവാരത്തിലാണ് എച്ച്ഡിഎഫ്സി ലൈഫിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം 775.65 രൂപയും താഴ്ന്ന നിലവാരം 627 രൂപയുമാണ്.

2) ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍

2) ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍

രാജ്യത്തെ ധനകാര്യ മേഖലയില്‍ 2000 മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (BSE: 540133, NSE: ICICIPRULI). പുതിയ പോളിസികളിലൂടെയുള്ള വരുമാനത്തിലും യുലിപ് പോളിസികളുടെ വില്‍പനയിലും മിതമായ പുരോഗതിയുണ്ടാകുമെന്ന് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തെ കാഴ്ച വയ്ക്കനാകില്ലെങ്കിലും വളര്‍ച്ചയുടെ തോത് മെച്ചപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ബുധനാഴ്ച 580 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം 774.30 രൂപയും താഴ്ന്ന നിലവാരം 418.50 രൂപയുമാണ്.

3) മാക്സ് ഫിനാന്‍ഷ്യല്‍

3) മാക്സ് ഫിനാന്‍ഷ്യല്‍

വിവിധ സേവന മേഖലകളില്‍ ബിസിനസ് സംരംഭങ്ങളുള്ള കോര്‍പ്പറേറ്റ് കമ്പനിയാണ് മാക്സ് ഇന്ത്യ ലിമിറ്റഡ് (BSE: 500271, NSE: MFSL). ബിസിനസ് ഇന്‍വസ്റ്റ്മെന്റ്സും പാക്കിങ്ങിനും മറ്റും വേണ്ട വിശേഷപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാക്സ് ഇന്ത്യക്ക് ഹെല്‍ത്ത് കെയര്‍, ലൈഫ് ഇന്‍ഷുറന്‍സ്, ക്ലിനിക്കല്‍ റിസര്‍ച്ച് തുടങ്ങിയ മേഖലകളിലേക്ക് ഉപകമ്പനികളിലൂടെയും പ്രവര്‍ത്തനം വൈവിധ്യവത്കരിച്ചിട്ടുണ്ട്. ഏജന്‍സികളുടെ പ്രവര്‍ത്തനം 50 ശതമാനം വരെ ലാഭിക്കാന്‍ ഡിജിറ്റല്‍വത്കരണം നടത്തുന്നു. എങ്കിലും മൂന്നാം പാദത്തിലെ ഫലം കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യമ്പോള്‍ അത്ര മികച്ചതായിരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം 1148.05 രൂപയും താഴ്ന്ന നിലവാരം 621.50 രൂപയുമാണ്. ബുധനാഴ്ച രാവിലെ 1,050 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X