ഇലക്ട്രിക് വാഹന വിപ്ലവത്തിനാണ് നമ്മുടെ രാജ്യവും ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. പരമ്പരാഗത ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനും അതുവഴി അന്തരീക്ഷ മലനീകരണത്തിന്റെ തോത് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് വൈദ്യുത വാഹനങ്ങള്‍ അവതരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വാഹന ലോകത്തിന്റെ ഭാവിയും ഇലക്ട്രിക് വാഹനങ്ങളിലാണ്. അതിനാല്‍ ഓരോരുത്തരുടേയും പോര്‍ട്ട്ഫോളിയോയില്‍ ഇലക്ട്രിക് വാഹന വ്യവസായവുമായി ബന്ധപ്പെട്ട ഒരു സ്റ്റോക്ക് എങ്കിലും ഉള്‍പ്പെടുത്തിയാല്‍ അത് ആദായം ഉറപ്പു വരുത്താനും സഹായിക്കും. ഇത്തരത്തില്‍ സമീപ ഭാവിയില്‍ 27 ശതമാനം വരെ നേട്ടം നല്കാവുന്ന ഒരു സ്മോള്‍ കാപ് ഓട്ടോ സ്റ്റോക്ക് നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് രംഗത്തെത്തി.
ഇലക്ട്രിക് വാഹനം
പെട്രോള്‍, ഡീസല്‍ പോലുള്ള പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ എന്ന് വിളിക്കുന്നത്. അതായത്, ആന്തരിക ജ്വലന എന്‍ജിനുകള്‍ക്കു പകരം വൈദ്യുത മോട്ടോറുകളാണ് ഇവി-കളില്‍ ഉപയോഗിക്കുക. വൈദ്യുതി സംഭംരിക്കുന്ന മികച്ച ബാറ്ററികളേക്കാളേറെ, വൈദ്യുത മോട്ടോര്‍ രംഗത്തെ ശ്രദ്ധേയമായ മുന്നേറ്റമാണ് ഇലക്ട്രിക് വാഹനങ്ങള്‍ ഇപ്പോള്‍ പ്രചാരത്തിലാകാനുള്ള പ്രധാന കാരണം. വൈദ്യുത തീവണ്ടികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പെ പ്രചാരമുള്ള വൈദ്യുത വാഹനത്തിന്റെ ഉദാഹരണമാണ്.
ഗുണവും ദോഷവും
വൈദ്യുത വാഹനങ്ങളുടെ പ്രധാന ഗുണവശങ്ങള്‍ 1) ഉയര്‍ന്ന ക്ഷമത; 2) പരമാവധി മലിനീകരണം കുറവ്; 3) സാമ്പത്തിക ലാഭം; 4) പരിസ്ഥിതി സൗഹൃദം; 5) ശബ്ദരഹിതമായ വാഹനം. അതേസമയം, നിലവില്‍ പ്രചാരത്തിലുള്ള വൈദ്യുത വാഹനങ്ങള്‍ക്ക് ചില പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. 1) ബാറ്ററി വീണ്ടും ചാര്‍ജ്ജ് ചെയ്യാനെടുക്കുന്ന സമയം കൂടുതല്‍; 2) ബാറ്ററിയില്‍ ഒരു ചാര്‍ജിങ്ങില്‍ സഞ്ചരിക്കാവുന്ന ദൂരം കുറവ്; 3) ചാര്‍ജ്ജ് കുറയുന്ന തോതില്‍ മോട്ടോറിന്റെ പവറും കുറയുന്നത്. എന്നാല്‍, ഈ പ്രശ്നങ്ങളെ കൂടി ഒഴിവാക്കാവുന്ന വിധത്തില്‍ സാങ്കേതിക വിദ്യകള്‍ വികസിച്ചു വരുന്നത്, ഇലക്ട്രിക് വാഹനങ്ങളെ മികവുറ്റതാക്കുമെന്ന് കരുതാം.
ഗബ്രിയേല്‍ ഇന്ത്യ
രാജ്യത്തെ വാഹനാനുബന്ധ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ഗബ്രിയേല്‍ ഇന്ത്യ ലിമിറ്റഡ്. മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. വാഹനത്തിന്റെ കുലുക്കം നിയന്ത്രിക്കുന്ന സസ്പെന്‍ഷനുമായി ബന്ധപ്പെട്ട ഗുണമേന്മയേറിയ ഉപകരണ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. വാണിജ്യ, യാത്രാ വാഹനങ്ങള്‍ മുതല്‍ ട്രെയിന്‍ കോച്ചുകള്‍ക്ക് ഉള്‍പ്പെടെയുള്ള എല്ലാത്തരം വാഹനങ്ങള്‍ക്കും വേണ്ട സസ്പെന്ഷന് ഉപകരണങ്ങള്‍ ഇവര്‍ നിര്‍മിക്കുന്നു. യൂറോപ്പ്, ആഫ്രിക്ക, മധ്യ പൂര്‍വേഷ്യ ഉള്‍പ്പെടെയുളള പ്രദേശത്തെ നിരവധി രാജ്യങ്ങളിലേക്ക് ഗബ്രിയേല്‍ ഇന്ത്യയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്.
ഇലക്ട്രിക് വാഹനം.
ഭാവി ഇ-വാഹനങ്ങളില്‍
അതിവേഗം വളരുന്ന വൈദ്യുത വാഹന (Electric Vehicles) വിപണിയിലേക്കും ഗബ്രിയേല്‍ ഇന്ത്യ ( BSE: 505714, NSE: GABRIEL ) രംഗപ്രവേശം ചെയ്തു കഴിഞ്ഞു. നിലവില്‍ ഇരുചക്ര, മുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയിലേക്കാണ് ശ്രദ്ധ പതിപ്പിച്ചേക്കുന്നത്. ഈ വിഭാഗങ്ങളിലുള്ള വളര്‍ന്നു വരുന്ന പ്രമുഖ ഇ-വാഹന നിര്‍മാതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കാനും കമ്പനി നേതൃത്വത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ഓല ഇലക്ട്രിക്, ഒക്കിനാവ, എഥേര് എനര്‍ജി, ടിവിഎസ് എന്നിങ്ങനെയുള്ള ഇരുചക്ര ഇ-വാഹന നിര്‍മാതാക്കളും ബജാജ് ഓട്ടോ, എം & എം, ട്യൂബ് ഇന്‍വസ്റ്റ്മെന്റ് ഓഫ് ഇന്ത്യ തുടങ്ങിയ ഇലകട്രിക് മുചക്ര വാഹന നിര്‍മാതാക്കളുമായും ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞു.
അനുകൂല ഘടകം
ആഭ്യന്തര വിപണിയില്‍ വാഹനക്കമ്പോളം ഉണര്‍വ് നേടുന്നത് ഗബ്രിയേല്‍ ഇന്ത്യക്ക് അനുകൂല ഘടകമാണ്. കമ്പനിയുടെ പാരമ്പര്യവും വിപണിയിലെ മുന്‍നിര സ്ഥാനവും ഭാവി വളര്‍ച്ചാ സാധ്യതകള്‍ കാത്തുസൂക്ഷിക്കുന്നു. 2021- 2023 സാമ്പത്തിക വര്‍ഷം 17.3 ശതമാനം വാര്‍ഷിക നിരക്കില്‍ വരുമാനവും 52.9 ശതമാനം നിരക്കില്‍ പ്രവര്‍ത്തന ലാഭവും വര്‍ധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. കമ്പനിയുടെ ഉപഭോക്താക്കളായ വാഹന നിര്‍മാതാക്കളുമായി ബന്ധം സുദൃഡമായതും ഇരുചക്ര- മുചക്ര വാഹന വിഭാഗത്തിലെ 25 ശതമാനവും യാത്രാ വാഹനങ്ങളുടെ 21 ശതമാനവും വാണിജ്യ വാഹനങ്ങളുടെ 75 ശതമാനവും വിപണി വിഹിതം നേടാനായതും അനുകൂല ഘടകമാണ്.
ലക്ഷ്യ വില 173
നിലവില്‍ 136 രൂപ നിലവാരത്തിലാണ് ഗബ്രിയേല്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 173 രൂപ ലക്ഷ്യമാക്കി ഇതിന്റെ ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്ഖാന് കോര്പ്പറേഷന് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ 27 ശതമാനം നേട്ടം സമീപ ഭാവിയില്‍ ലഭിക്കാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള കമ്പനിയുടെ ഉയര്‍ന്ന ഓഹരി വില 168 രൂപയും കുറഞ്ഞ വില 95 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications