അടുത്ത വര്‍ഷമാദ്യം നടക്കുന്ന കേന്ദ്ര ബജറ്റും മൂന്നാം സാമ്പത്തിക പാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തന ഫലം ജനുവരിയില്‍ വരുന്നതിന്റെയുമൊക്കെ ആകാംക്ഷയിലേക്ക് വിപണികള്‍ താമസിയാതെ കടക്കും. ഇന്നലത്തെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനത്തോടെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ടു. ഇനി മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപത്തിന് പരിഗണിക്കാനുള്ള അവസരമെന്നാണ് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സമീപ ഭാവിയില്‍ 23 ശതമാനം നേട്ടം നല്‍കിയേക്കാവുന്ന ഒരു ഓട്ടോ സെക്ടറിലെ ഓഹരിയും നിര്‍ദേശിച്ചുണ്ട്.
ഗബ്രിയേല്‍ ഇന്ത്യ
വാഹനാനുബന്ധ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നാണ് ഗബ്രിയേല്‍ ഇന്ത്യ ലിമിറ്റഡ്. വാഹനത്തിന്റെ കുലുക്കം നിയന്ത്രിക്കുന്ന സസ്പെന്‍ഷനുമായി ബന്ധപ്പെട്ട ഗുണമേന്മയേറിയ ഉപകരണ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. യാത്രാ, വാണിജ്യ വാഹനങ്ങള്‍ മുതല്‍ ട്രെയിന്‍ കോച്ചുകള്‍ക്കു വേണ്ടിയുളളത് ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കും വേണ്ട സസ്പെന്ഷന് ഉപകരണങ്ങള്‍ നിര്‍മിക്കുന്നു. യൂറോപ്പ്, ആഫ്രിക്ക, മധ്യ പൂര്‍വേഷ്യ ഉള്‍പ്പെടെയുളള പ്രദേശത്തെ നിരവധി രാജ്യങ്ങളിലേക്ക് ഗബ്രിയേല്‍ ഇന്ത്യയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം.
ഇലക്ട്രിക് വാഹനം
അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിപണിയിലേക്കും ഗബ്രിയേല്‍ ഇന്ത്യ (BSE: 505714, NSE: GABRIEL) കടന്നു വന്നിട്ടുണ്ട്. നിലവില്‍ ഇരുചക്ര, മുചക്ര വാഹനങ്ങളുടെ വിപണിയിലേക്കാണ് ശ്രദ്ധ പതിപ്പിച്ചേക്കുന്നത്. ഈ വിഭാഗങ്ങളിലുള്ള വളര്‍ന്നു വരുന്ന ഇ-വാഹന നിര്‍മാതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കാനും കമ്പനി നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. ഓല ഇലക്ട്രിക്, ഒക്കിനാവ, എഥേര് എനര്‍ജി, ടിവിഎസ് എന്നിങ്ങനെയുള്ള ഇരുചക്ര ഇ-വാഹന നിര്‍മാതാക്കളും ബജാജ് ഓട്ടോ, എം & എം, ട്യൂബ് ഇന്‍വസ്റ്റ്മെന്റ് ഓഫ് ഇന്ത്യ തുടങ്ങിയ ഇലകട്രിക് മുചക്ര വാഹന നിര്‍മാതാക്കളുമായും ദീര്‍ഘകാല കരാറില്‍ എത്തിയിട്ടുണ്ട്.
അനുകൂല ഘടകം
ആഭ്യന്തര വിപണിയില്‍ വാഹനക്കമ്പോളം ഉണര്‍വ് നേടുന്നത് ഗബ്രിയേല്‍ ഇന്ത്യക്ക് അനുകൂല ഘടകമാണ്. കമ്പനിയുടെ പാരമ്പര്യവും വിപണിയിലെ മുന്‍നിര സ്ഥാനവും ഭാവി വളര്‍ച്ചാ സാധ്യതകള്‍ കാത്തുസൂക്ഷിക്കുന്നു. 2021- 2023 സാമ്പത്തിക വര്‍ഷം 17.3 ശതമാനം വാര്‍ഷിക നിരക്കില്‍ വരുമാനവും 52.9 ശതമാനം നിരക്കില്‍ പ്രവര്‍ത്തന ലാഭവും വര്‍ധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. കമ്പനിയുടെ ഉപഭോക്താക്കളായ വാഹന നിര്‍മാതാക്കളുമായി ബന്ധം സുദൃഡമായതും ഇരുചക്ര- മുചക്ര വാഹന വിഭാഗത്തിലെ 25 ശതമാനവും യാത്രാ വാഹനങ്ങളുടെ 21 ശതമാനവും വാണിജ്യ വാഹനങ്ങളുടെ 75 ശതമാനവും വിപണി വിഹിതം നേടാനായതും അനുകൂല ഘടകമാണ്.
ലക്ഷ്യവില 173
നിലവില്‍ 140 രൂപ നിലവാരത്തിലാണ് ഗബ്രിയേല്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 173 രൂപ ലക്ഷ്യമാക്കി ഇതിന്റെ ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്ഖാന് കോര്പ്പറേഷന് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ 23 ശതമാനം നേട്ടം സമീപ ഭാവിയില്‍ ലഭിക്കാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള കമ്പനിയുടെ ഉയര്‍ന്ന ഓഹരി വില 168 രൂപയും കുറഞ്ഞ വില 95 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications