യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനത്തോട് ആദ്യ ദിവസം ശാന്തതയോടെയാണ് വിപണി പ്രതികരിച്ചതെങ്കിലും വെള്ളിയാഴ്ച ആഗോള വിപണികളിലെ തിരിച്ചടികളുടെ പ്രതികൂല സ്വാധീനത്താല്‍ ആഭ്യന്തര വിപണിയിലെ സൂചികകളിലും തകര്‍ച്ച നേരിട്ടു. നിര്‍ണായക നിലവാരങ്ങള്‍ ഭേദിച്ചാണ് പ്രധാന സൂചികകള്‍ ക്ലോസ് ചെയ്തത്. ഒരു വിഭാഗം നിക്ഷേപകരെങ്കിലും ഡിഫന്‍സീവ് സ്റ്റോക്കുകളിലേക്ക് തിരിയുന്നുണ്ട്. ഇതിനിടെ സമീപ ഭാവിയില്‍ 25 ശതമാനത്തോളം നേട്ടം സ്മ്മാനിച്ചേക്കാവുന്ന പ്രമുഖ ഫാര്‍മ ഓഹരി നിര്‍ദേശിച്ച് പ്രമുഖ റീട്ടയെില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് രംഗത്തെത്തി.
അബോട്ട് ഇന്ത്യ ലിമിറ്റഡ്
ആഗോള തലത്തില്‍ വമ്പന്‍ ബിസിനസ് സംരംഭങ്ങളുള്ള അമേരിക്കന്‍ മരുന്ന് നിര്‍മാണ, ആരോഗ്യ പരിപാലന ശൃംഖലയുടെ രാജ്യത്തെ ഉപകമ്പനിയാണ് അബോട്ട് ഇന്ത്യ ലിമിറ്റഡ്. മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തനം. പ്രമേഹം, ഹൃദ്യോഗം, വേദന സംഹാരി, അനസ്തീഷ്യ, പോഷകാഹാരം, തുടങ്ങി മോളിക്യൂലാര്‍, ന്യൂറോ സയന്‍സ്, കാന്‍സര്‍, വൈറസ് സംബന്ധമായ രോഗങ്ങള്‍ക്കുള്ള വിവിധ മരുന്നുകളും രോഗ നിര്‍ണയ സംവിധാനങ്ങളും വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്നു.
സാമ്പത്തികം
2021 സാമ്പത്തിക വര്‍ഷം മുതല്‍ 2023 വരെയുള്ള കാലയളവില്‍ വരുമാനത്തിലും ലാഭത്തിലും യഥാക്രമം 13 %, 17 % വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് അനുമാനം. കമ്പനിയുടെ വിപുലമായ ഉത്പന്ന ശ്രേണിയിലെ ഭൂരിഭാഗത്തിനും മികച്ച വില്‍പ്പന വളര്‍ച്ച കാണിക്കുന്നത് അനുകൂല ഘടകമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കുടല് സംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില്‍പ്പന 30 % വര്‍ധന രേഖപ്പെടുത്തി. അതേസമയം, പാദാനുപാദ പ്രവര്‍ത്തനഫലവും മെച്ചപ്പെട്ട് വരികയാണ്. വരുമാനത്തില്‍ ചെറുതെങ്കിലും സ്ഥായിയായ വളര്‍ച്ചയുണ്ട്. എന്നാല്‍ അറ്റാദായത്തില്‍ വളര്‍ച്ച സ്ഥിരതയോടെ നില്‍ക്കുകയാണ്.
അനുകൂല ഘടകം
കോവിഡ് പ്രതിസന്ധി നേരിട്ടമ്പോള് നടത്തിയ ഡിജിറ്റല്‍വത്കരണം അബോട്ട് ഇന്ത്യയെ (BSE: 500488, NSE: ABBOTINDIA) വളരെയധികം സഹായിച്ചിട്ടുണ്ട്. കമ്പനിയുടെ മുന്‍നിര പ്രവര്‍ത്തകരെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിച്ചു. കൂടാതെ രോഗികളും ഡോക്ടര്‍മാരുമായി സംവദിക്കാനുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും വികസിപ്പിച്ചതും വരുമാനത്തിനൊപ്പം പ്രചാരണ രംഗത്തും നേട്ടമായി. ഈ ഡിജിറ്റല്‍വത്കരണം കൂടുതല്‍ കാര്യക്ഷമതയോടെയും ചെലവു ചരുക്കുന്നതിനും സഹായിച്ചു.
ലക്ഷ്യവില 22,780
നിലവില്‍ അബോട്ട് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ 18,104 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 22,780 രൂപ ലക്ഷ്യമിട്ട് ഇതിന്റെ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് നിര്‍ദേശിച്ചു. ഇതിലൂടെ സമീപ ഭാവിയില്‍ 25 ശതമാനം നേട്ടം സ്വന്തമാക്കാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 23,934-ഉം കുറഞ്ഞ വില 13,959 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications