തുടര്‍ച്ചയായി ലാഭത്തിലുള്ള ഈ 2 സ്റ്റോക്കുകള്‍ വാങ്ങിക്കോളൂ; 30% നേട്ടം കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തുന്നില്ലെന്ന പ്രഖ്യാപനം വിപണിയെ വളരെ അനുകൂലമായി സ്വാധീനിച്ചതോടെ സൂചികകള്‍ ഉയരങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. കഴിഞ്ഞ 2 വ്യാപാരദിനം കൊണ്ട് മാത്രം രണ്ടായിരം പോയിന്റോളം സെന്‍സെക്‌സ് വീണ്ടെടുത്തു കഴിഞ്ഞു. മിക്ക ഓഹരികളിലും ഇന്ന് നിക്ഷേപക താത്പര്യം പ്രകടമായിരുന്നു. ഇതിനിടെ, രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ ഓരോ ലാര്‍ജ കാപ്പ്, സ്‌മോള്‍ കാപ്പ് സ്റ്റോക്കുകള്‍ 30 ശതമാനത്തിലേറെ നേട്ടം പ്രതീക്ഷിച്ച് വാങ്ങാമെന്ന് നിര്‍ദേശിച്ച രംഗത്തെത്തി.

 

ഐജിഎല്‍

ഐജിഎല്‍

രാജ്യത്തെ മുന്‍നിര പ്രകൃതി വാതക വിതരണ കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ഡല്‍ഹി സ്ംസ്ഥാന സര്‍ക്കാരിന്റേയും പൊതുമേഖല കമ്പനികളായ ബിപിസിഎല്ലിന്റേയും ഗെയിലിന്റേയും സംയുക്ത സംരംഭമാണിത്. പ്രധാനമായും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വാതക വിതരണമാണ് കമ്പനി നിര്‍വഹിക്കുന്നത്. പിന്നീട് നോയിഡ, ഗുരുഗ്രാം പോലുളള ഡല്‍ഹിയുടെ സമീപ നഗരങ്ങളിലും വിപണന ശൃംഖല വര്‍ധിപ്പിച്ചിട്ടുണ്ട്. യാതൊരു കടബാധ്യതകളും ഇല്ലാത്ത ചുരുക്കം ചില ലാര്‍ജ് കാപ്പ് കമ്പനികളിലൊന്നാണിത്. കഴിഞ്ഞ 5 വര്‍ഷങ്ങളിലും 20.37 ശതമാനം നിരക്കില്‍ വാര്‍ഷിക വളര്‍ച്ച പ്രവര്‍ത്തന ലാഭത്തില്‍ കൈവരിച്ചിട്ടുണ്ട്. എങ്കിലും ഇക്കാലയളവിലുള്ള വിറ്റുവരവിലെ വളര്‍ച്ച 6.04 ശതമാനം മാത്രമാണ്.

Also Read: വിപണി കുതിപ്പിലാണ്; എന്നാൽ ഈ 7 നിഫ്റ്റി സ്റ്റോക്കുകള്‍ ജാഗ്രതയോടെ മാത്രം വാങ്ങുക

ലക്ഷ്യവില 650

ലക്ഷ്യവില 650

നിലവില്‍ 496 രൂപ നിരക്കിലാണ് ഐജിഎല്ലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 650 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിലൂടെ 31 ശതമാനം നേട്ടം സമീപഭാവിയില്‍ കരസ്ഥമാക്കാം. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഐജിഎല്‍ ഓഹരികളുടെ ഐജിഎല്‍ (NSE: IGL, BSE:532514) കൂടിയ വില 602.05 രൂപയും കുറഞ്ഞ വില 451.65 രൂപയുമാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെയില്‍ ഐജിഎല്ലിന്റെ ഓഹരികള്‍ 173.69 രൂപയില്‍ നിന്നും 505.50 രൂപയിലേക്കാണ് വര്‍ധിച്ചത്. അതായത്, 191 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു.

Also Read: ഞൊടിയിടയില്‍ ലാഭം 1.14 കോടി; ക്രിപറ്റോ കറന്‍സിയേയും നാണിപ്പിച്ച പെന്നി സ്റ്റോക്ക്; ഇത് കൈവശമുണ്ടോ?

ഗ്രീന്‍പാനല്‍

ഗ്രീന്‍പാനല്‍

രാജ്യത്തെ ഭവന നിര്‍മാണ മേഖലയിലെ ഉണര്‍വും റിയല്‍ എസ്റ്റേറ്റ് വിപണി ഒരിടവേളയ്ക്കു ശേഷം വളര്‍ച്ച കൈവരിക്കുന്നതുമൊക്കെ ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വലിയ 7 നഗരങ്ങളിലും റിയല്‍ എസ്റ്റേറ്റ് രംഗത്ത് വളര്‍ച്ചയും നിരവധി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതും കമ്പനിക്ക് ഗുണകരമാണ്. നിലവില്‍ പലിശ നിരക്കുകള്‍ താഴന്നു നില്‍ക്കുന്നതിനാല്‍ സമീപഭാവിയിലും ആവശ്യകത വര്‍ധിക്കാനെ സാധ്യതയുള്ളൂ. ഇതും ആഭ്യന്തര വിപണിയില്‍ ഇടത്തരം ഫൈബര്‍ ബോര്‍ഡിന്റേയും (MDF) പ്ലൈവുഡിന്റേയും വിഭാഗങ്ങളിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. നിലവിലുള്ള ഉത്പാദനശേഷി മുഴുവന്‍ പ്രയോജനപ്പെടുത്തുന്നതിനാല്‍ കമ്പിനയുടെ വിറ്റുവരവും വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനം വര്‍ധിക്കാമെന്നും ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കടബാധ്യത കുറഞ്ഞിട്ടുള്ളതും ശ്രദ്ധേയമാണ്.

Also Read: മൂന്ന് കാരണങ്ങള്‍; താമസിയാതെ റിലയന്‍സ് 3,100 കടക്കും; വാങ്ങുന്നോ?

ലക്ഷ്യവില 510

ലക്ഷ്യവില 510

നിലവില്‍ 407 രൂപ നിലവാരത്തിലാണ് ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസിന്റെ (BSE: 542857, NSE: GREENPANEL) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 510 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇതിലൂടെ 25 ശതമാനം നേട്ടം സമീപ ഭാവിയില്‍ സ്വന്തമാക്കാം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയിലെ കുറഞ്ഞ വില 94.25 രൂപയും കൂടിയ വില 422 രൂപയുമാണ്. നിലവിലെ പിഇ റേഷ്യോ 27.2 ആണ്. പ്രവര്‍ത്തനലാഭം കാണിക്കുന്നുണ്ടെങ്കിലും അടുത്തിടെയെങ്ങും ഓഹരിയുടമകള്‍ക്ക് ലാഭവിഹിതവും നല്‍കിയിട്ടില്ല. നിലവില്‍5,003 കോടി രൂപയാണ് മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍.

Also Read: 2 ബ്ലൂചിപ് ഫാര്‍മ സ്‌റ്റോക്കുകള്‍ 40% വിലക്കുറവില്‍; ലോക്ക്ഡൗണൊന്നും ബാധിക്കില്ല; വാങ്ങുന്നോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Sharekhan Suggests To Buy IGL And Greenpanel Industries For 30 Percent Gain

Sharekhan Suggests To Buy IGL And Greenpanel Industries For 30 Percent Gain
Story first published: Wednesday, December 8, 2021, 19:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X