കഴിഞ്ഞ ഒരു ദശാബദ്മായി രാജ്യത്തെ മ്യൂച്ചല്‍ ഫണ്ട് വിപണി വളരെ വേഗത്തിലാണ് വളരുന്നത്. 2021 നവംബറിലെ കണക്കു പ്രകാരം ഇന്ത്യയിലെ മ്യൂച്ചല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 37.8 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷം മാത്രം 85,000 കോടിയിലേറെ രൂപയാണ് എസ്ഐപി അടക്കമുളള ഫണ്ടുകളിലൂടെ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപകരായ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ഇതിനിടെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന്, നിക്ഷേപത്തിനായി ഒരു അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ഓഹരി നിര്‍ദേശിച്ചു. 50 ശതമാനത്തോളം നേട്ടമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നതെന്നും ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മ്യൂച്ചല്‍ ഫണ്ട്
ഓഹരി വിപണിയില്‍ നേരിട്ട് ഇടപെടാന്‍ വിമുഖതയുള്ളവര്‍ക്ക്, ഓഹരി നിക്ഷേപത്തിന്റെ ദീര്‍ഘകാലയളവിലെ നേട്ടം കൊയ്യുന്നതിനൊപ്പം അതിലെ റിസ്ക് ലഘൂകരിക്കുന്നതിനുമുള്ള മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം, ഒന്നായി ചേര്‍ത്ത് രൂപീകരിച്ച ശേഷം ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ തുടര്‍ കൈകാര്യം ചെയ്യുന്ന സേവനമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ ചെയ്യുന്നത്. അതായത്, സാമ്പത്തിക വിശകലനത്തിലുള്ള സാധാരണക്കാരുടെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ തികച്ചും പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യുന്നതിനുള്ള അവസരമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്നത്.
നിപ്പോണ്‍ ലൈഫ് ഇന്ത്യ
1995-ല്‍ അനില്‍ അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് കാപ്പിറ്റല്‍ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് ആയിട്ടാണ് തുടക്കം. പിന്നീട് അനില്‍ അംബാനിയും ജപ്പാനിലെ നിപ്പോണ്‍ ലൈഫ് ഗ്രൂപ്പുമായി കരാറിലേര്‍പ്പെട്ടു. തുടര്‍ന്ന് അനില്‍ അംബാനി ഓഹരി വിഹിതം കുറച്ചപ്പോള്‍ പടിപടിയായി നിപ്പോണ്‍ ലൈഫ് ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച് 74 ശതമാനത്തിലേക്ക് എത്തിക്കുകയായിരുന്നു. മ്യൂച്ചല്‍ ഫണ്ടുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്), പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസസ് (പിഎംഎസ്), നിക്ഷേപകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശം എന്നീ സേവനങ്ങളാണ് പ്രധാനമായും നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്മെന്റ് നല്‍കുന്നത്.
അനുകൂല ഘടകം
വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ നിപ്പോണ്‍ ലൈഫ് ഇന്ത്യയുടെ (BSE: 540767, NSE: NAM-INDIA) നേതൃത്വം ശ്രമിക്കുന്നത് അനുകൂല ഘടമാണ്. കമ്പനിയുടെ ലാഭക്ഷമതയിലും പ്രവര്‍ത്തന ശേഷിയിലും വര്‍ധന കാണിക്കുന്നതും ശ്രദ്ധേയമാണ്. 2019-ല്‍ നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്റെന്ന് പുനര്‍ നമാകരണം ചെയ്ത ശേഷം 'വീണ്ടെടുക്കുക, പുനരുജ്ജീവിപ്പിക്കുക, പുനര്‍ സൃഷ്ടിക്കുക' എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അതുപോലെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ മ്യൂച്ചല്‍ ഫണ്ട് വിപണിയിലെ ത്വരിത വളര്‍ച്ചയും ഗുണകരമാകുന്നു. ഇടിഎഫ് വിപണിയിലെ നേതൃസ്ഥാനവും കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് സഹായകമാകും.
ലക്ഷ്യവില 502
നിലവില്‍ നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡിന്റെ ഓഹരികള്‍ 335 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 502 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ സമീപ ഭാവിയില്‍ 50 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 476 രൂപയും കുറഞ്ഞ വില 270 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്റെ റിപ്പോര്‍ട്ടിനെ അധികരിച്ചുളളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications