വിപണികള്‍ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതിയിലെത്തി. യുഎസ് ഫെഡറല്‍ റിസര്‍വ്, ഉദാര ധനനയം മാറ്റി പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനമാണ് ഒരിടവേളയ്ക്ക് ശേഷം ആഗോള വിപണികളെ തന്നെ പ്രതികൂലമായി ബാധിച്ചത്. എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍, അടിസ്ഥാനപരമായി മികച്ചു നില്ക്കുന്ന ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നത് ഗുണം ചെയ്യുമെന്ന നിര്‍ദേശവുമായി പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഭേദപ്പെട്ട രീതിയിൽ തിരുത്തലിന് വിധേയമായതും സമീപ ഭാവിയിൽ 36 ശതമാനത്തോളം നേട്ടവും നല്‍കിയേക്കാവുന്ന മുന്‍നിര ബാങ്കിംഗ് സ്ഥാപനത്തിന്റെ ഓഹരിയെ കുറിച്ച് അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആക്സിസ് ബാങ്ക്
രാജ്യത്തെ ആദ്യ പുതുതലമുറ ബാങ്കുകളിലൊന്നാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്വകാര്യ സ്ഥാപനമായ ആക്സിസ് ബാങ്ക് ലിമിറ്റഡ്. 1994-ല്‍ യു.ടി.ഐ ബാങ്ക് എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 2007-ലാണ് ആക്സിസ് ബാങ്ക് എന്ന് പുനര്‍ നാമകരണം ചെയ്തത്. പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ സംയുക്ത പങ്കാളിത്തത്തിലാണ് ബാങ്ക് രൂപീകരിച്ചത്. പിന്നീട് പടിപടിയായി ഇവര്‍ ഓഹരി പങ്കാളിത്തം കുറച്ച് സ്വകാര്യവത്കരിക്കുകയായിരുന്നു. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക്, ഇപ്പോഴും ആക്സിസ് ബാങ്കില്‍ 9.19 ശതമാനത്തോളം ഓഹരി കൈവശമുണ്ട്.
സേവനങ്ങള്‍
ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും ആക്സിസ് ബാങ്ക് നല്കുന്നു. വന്‍കിട- ഇടത്തരം കോര്‍പ്പറേറ്റ് ലോണുകള്‍, എംഎസ്എംഇ വിഭാഗം, ചെറുകിട ബിസിനസ്, കാര്‍ഷിക സംരംഭങ്ങള്‍ക്ക് ഉള്‍പ്പെടെ ബാങ്കിംഗ് സേവനങ്ങള്‍ നല്കി വരുന്നു. രാജ്യത്തിനകത്ത് ശക്തമായുള്ള ബ്രാഞ്ച് ശൃംഖലയ്ക്ക് പുറമേ വിദേശ രാജ്യങ്ങളിലും ബിസിനസ് ശൃംഖല കെട്ടിപ്പടുത്തിട്ടുണ്ട്. നിലവില്‍ 78,000-ലേറെ ജീവനക്കാരും 4500-ലേറെ ശാഖകളും ബാങ്കിനുണ്ട്.
പ്രവര്‍ത്തന ഫലം
സാമ്പത്തിക വര്‍ഷം 2016 മുതല്‍ 2018 വരെ വായ്പ നല്കുന്നതില് രണ്ടക്കത്തില്‍ ഉണ്ടായിരുന്ന ആക്സിസ് ബാങ്കിന്റെ (BSE:532215; NSE: AXISBANK) വളര്‍ച്ചാ നിരക്ക് അടുത്തിടെയായി തളര്‍ച്ച കാണിക്കുന്നു. എന്നിരുന്നാലും 2022- 2024 സാമ്പത്തിക വര്‍ഷ കാലയളവില്‍ 13 ശതമാനം ലോണ്‍ ബുക്കില്‍ വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. നിലവില്‍ കൊടുത്തിരിക്കുന്ന വായ്പകളില്‍ 56 ശതമാനവും റീട്ടെയില്‍ വിഭാഗത്തിലും 32 ശതമാനം ഇടത്തരം കോര്‍പ്പറേറ്റുകള്‍ക്കും 18 ശതമാനം ചെറുകിട വ്യവസായികള്‍ക്കുമാണ്. 2022 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ നിഷ്ക്രിയ ആസ്തിയില്‍ (NPA) 3.53 ശതമാനം കുറവ് വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ലക്ഷ്യവില 940
നിലവില്‍ 692.50 രൂപ നിലവാരത്തിലാണ് ആക്സിസ് ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 940 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്ഖാന് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ സമീപ ഭാവിയില്‍ 36 ശതമാനത്തോളം നേട്ടമാണ് ആക്സി ബാങ്ക് ഓഹരികളില്‍ നിന്നും ലഭിക്കുകയെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ രേഖപ്പെടുത്തയ 866.90 രൂപയാണ് ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില. 568.40 രൂപയാണ് ഇതേ കാലയളവിലെ ഓഹരിയുടെ കുറഞ്ഞ വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുളളതും പഠനാവശ്യത്തിനും മാത്രമായി പ്രസിദ്ധീകരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications