അനുകൂല ഘടകങ്ങള്‍ പലത്; കുതിച്ചു ചാടാനൊരുങ്ങി ഈ ബാങ്കിംഗ് സ്‌റ്റോക്ക്; 42% ലാഭം തരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമീപകാല താഴ്ചയില്‍ നിന്നും വിപണി സാവധാനം കരകയറുകയാണ്. ഇതോടെ വിലകളില്‍ ഗണ്യമായ തിരുത്തല്‍ നേരിടുകയും അടിസ്ഥാനപരമായി മികച്ച ഓഹരികളിലും നിക്ഷേപ താത്പര്യം വളരെയധികം പ്രകടമായി. അടുത്തിടെ വന്ന ജിഡിപി നിരക്കുകള്‍ മികച്ചതായിരുന്നത് സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിനെ സൂചിപ്പിക്കുന്നു. ഇതിനിടെ, മികച്ച നിലയിലുള്ള ഒരു വമ്പന്‍ പൊതുമേഖലാ ബാങ്കിന്റെ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ രംഗത്തെത്തി. സമീപ ഭാവിയില്‍ 42 ശതമാനം വരെ നേട്ടം നല്‍കിയേക്കാമെന്നും ഇവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

 

എസ്ബിഐ

എസ്ബിഐ

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് പൊതുമേഖലാ സ്ഥാപനം കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മുംബൈയാണ് ആസ്ഥാനം. 46 കോടി ഇടപാടുകാരും 22,000-ലധികം ശാഖകളും എസ്ബിഐക്കുണ്ട്. ബിസിനസ് ഇടപാടുകളുടെ വലിപ്പത്തില്‍ ലോകത്ത് 43-ാം സ്ഥാനത്താണ്. നിലവില്‍ രാജ്യത്തെ ബാങ്കിംഗ് രംഗത്തെ 23 ശതമാനം വിപണി വിഹിതവും അതുപോലെ ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപ ആസ്ഥിയുടെ 25 ശതമാനവും എസ്ബിഐയ്ക്കു കീഴിലാണ്. 2.5 ലക്ഷത്തിലധികം ജീവനക്കാരുള്ള ബങ്ക്, ഇന്തയിലെ ഏറ്റവും വലിയ അഞ്ചാമത്തെ തൊഴില്‍ ദാതാവ് കൂടിയാണ്.

Also Read: സ്വകാര്യവത്കരിക്കുമെന്ന് സൂചന; ഈ പൊതുമേഖലാ ബാങ്ക് ഓഹരി 60% ലാഭം തരാംAlso Read: സ്വകാര്യവത്കരിക്കുമെന്ന് സൂചന; ഈ പൊതുമേഖലാ ബാങ്ക് ഓഹരി 60% ലാഭം തരാം

അനുകൂല ഘടകം

അനുകൂല ഘടകം

നിഷ്‌ക്രിയ ആസ്തികള്‍ (NPA) കുന്നുകൂടിയ 2018-നെ അപേക്ഷിച്ച് ആസ്തികളിലെ ഗുണമേന്മയില്‍ ഇന്ന് ഉണ്ടായിരിക്കുന്ന പുരോഗതിയാണ് എസ്ബിഐ ബാങ്കിനെ ആകര്‍ഷമാക്കുന്നതിനുള്ള മുഖ്യഘടകം. കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളില്‍ നിഷ്‌ക്രിയ ആസ്തികളില്‍ വര്‍ധനയില്ലാതെയാണ് എസ്ബിഐ കടന്നു പോകുന്നത്. ഇത് പ്രവര്‍ത്തന ഫലം മികച്ചതാക്കാന്‍ ബാങ്കിനെ സഹായിച്ചിട്ടുണ്ട്. കൂടാതെ, സര്‍ക്കാര്‍ ഉല്‍പാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതും ആസതികളില്‍ ഉണ്ടാകുന്ന വിലവര്‍ധനവും ബാധ്യതയായേക്കാവുന്ന വലിയ കോര്‍പ്പറേറ്റ് ലോണുകളില്‍ നിന്നും മാറി നില്‍ക്കുന്നതുമൊക്കെ ശ്രദ്ധേയ ഘടകങ്ങളാണ്.

Also Read: വിരുന്നിനെത്തിയവര്‍ വീട്ടുകാരായി; വിദേശ നിക്ഷേപകര്‍ കയ്യടക്കിയ 5 ഓഹരികള്‍ ഇതാAlso Read: വിരുന്നിനെത്തിയവര്‍ വീട്ടുകാരായി; വിദേശ നിക്ഷേപകര്‍ കയ്യടക്കിയ 5 ഓഹരികള്‍ ഇതാ

സാമ്പത്തികം

സാമ്പത്തികം

ഷേര്‍ഖാന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ബാങ്കിന്റെ (BSE: 500112, NSE : SBIN) പ്രവര്‍ത്തന ഫലത്തിലുള്ള മികവും ചൂണ്ടിക്കാട്ടുന്നു. വായ്പകളും വിവിധ വ്യാവസായ മേഖലകളിലേക്കാണെന്നതും അനുകൂല ഘടകമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 6.2 ശതമാനം ആകെ വായ്പാ വിതരണവും വര്‍ധിച്ചിട്ടുണ്ട്. പ്രധനമായും റീട്ടെയില്‍ വായ്പകളിലെ വര്‍ധനയാണ് ഇതിനു കാരണം. സാമ്പത്തികവര്‍ഷം 2017- 2021 കാലയളവില്‍ ഉള്ളതിനേക്കാള്‍ നികുതി വിധേയ ലാഭത്തില്‍ 11 മടങ്ങിലധികം വര്‍ധന 2022 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ, സാമ്പത്തിക വര്‍ഷം 2022 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ വരുമാനത്തില്‍ 25 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

Also Read: 5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം; 5 പെന്നി സ്റ്റോക്കുകള്‍ ഇതാ; നിങ്ങളുടെ പക്കലുണ്ടോ?Also Read: 5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം; 5 പെന്നി സ്റ്റോക്കുകള്‍ ഇതാ; നിങ്ങളുടെ പക്കലുണ്ടോ?

ലക്ഷ്യ വില 650

ലക്ഷ്യ വില 650

നിലവില്‍ 455 രൂപ നിലവാരത്തിലാണ് എസ്ബിഐയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും സമീപ ഭാവിയിലേക്ക് 650 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ നിര്‍ദേശിച്ചു. ഇതിലൂടെ 42 ശതമാനം നേട്ടം സ്വന്തമാക്കാനാവുമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 12 മാസക്കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 542.30 രൂപയും കുറഞ്ഞ വില 248.25 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 92 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Also Read: ആഘോഷ രാവുകളല്ലേ ഇനി; ഈ 3 മദ്യക്കമ്പനികള്‍ വാങ്ങിക്കോ; 22% ലാഭം നേടാംAlso Read: ആഘോഷ രാവുകളല്ലേ ഇനി; ഈ 3 മദ്യക്കമ്പനികള്‍ വാങ്ങിക്കോ; 22% ലാഭം നേടാം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുളളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Sharekhan Suggests To Buy PSU Bank Stock SBI For 42 Percentage Gain In 1 Year

Sharekhan Suggests To Buy PSU Bank Stock SBI For 42 Percentage Gain In 1 Year
Story first published: Friday, December 24, 2021, 10:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X