വ്യാഴാഴ്ച ആഭ്യന്തര സൂചികകൾ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സ് 126.52 പോയിൻ്റ് അഥവാ 0.17 ശതമാനം ഉയർന്ന് 74,609.3ലും നിഫ്റ്റി 30 പോയിൻ്റ് അഥവാ 0.13 ശതമാനം ഉയർന്ന് 22,634.8 ലുമെത്തി. പലിശ നിരക്ക് ആറാം തവണയും 5.25-5.5 ശതമാനത്തിൽ മാറ്റമില്ലാതെ യുഎസ് ഫെഡറൽ റിസർവ് നിലനിർത്തിയത് വിപണിക്ക് താങ്ങായി. ഇന്ന് ആദ്യ സെഷനിൽ തന്നെ നേട്ടമുണ്ടാക്കിയ പ്രധാന ഓഹരി ഇന്ത്യൻ ത്രീ-വീലർ വിപണിയിലെ പ്രമുഖരായ അതുൽ ഓട്ടോയാണ്. എന്താണ് മുന്നേറ്റത്തിന് കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും പരിശോധിക്കാം.
കുതിച്ചത് 10 ശതമാനം
ഏപ്രിലിലെ മികച്ച വിൽപ്പന പ്രകടനത്തെത്തുടർന്നാണ് അതുൽ ഓട്ടോയുടെ ഓഹരി വിലയിലും കുതിപ്പുണ്ടായത്. ബുധനാഴ്ച എക്‌സ്‌ചേഞ്ച് ഫയലിംഗിൽ, ഈ മാസം 1692 വാഹനങ്ങൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 715 യൂണിറ്റുകളെ അപേക്ഷിച്ച് 136.64% വർദ്ധനവ് രേഖപ്പെടുത്തി. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി ആദ്യ സെഷനിൽ തന്നെ 10 ശതമാനത്തോളം ഉയർന്നു. അതോടെ ഓഹരി വില 581.90 രൂപയിലേക്കെത്തി. ഓഹരിയുടെ ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയാണിത്.
2024 സാമ്പത്തിക വർഷത്തിൽ 26,039 വാഹനങ്ങളാണ് ആകെ വിൽപ്പന നടത്തിയത്. 2023ൽ ഇത് 25,549 വാഹനങ്ങളായിരുന്നു. അതായത് 1.92 ശതമാനത്തിന്‍റെ നേട്ടം.

നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരി
പ്രശസ്ത നിക്ഷേപകനായ വിജയ് കേഡിയ മാർച്ച് മാസത്തിൽ അതുൽ ഓട്ടോയുടെ 2.71 ശതമാനം ഓഹരി വാങ്ങിയിരുന്നു. തൻ്റെ ബ്രോക്കറേജ് സ്ഥാപനമായ കെഡിയ സെക്യൂരിറ്റീസ് പ്രൈവറ്റ് വഴി വിജയ് കേഡിയ അതുൽ ഓട്ടോയുടെ ഓഹരി വാങ്ങിച്ചത്. അതോടെ അതുൽ ഓട്ടോയിലെ അദ്ദേഹത്തിന്‍റെ ആകെ ഓഹരി 18.70 ശതമാനമായി വർധിച്ചതായി ട്രെൻഡ്‌ലൈൻ ഷെയർഹോൾഡിംഗ് ഡാറ്റ വ്യക്തമാക്കുന്നു.
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 14.02 ശതമാനം നേട്ടമാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. ഒരു മാസത്തിനിടെ 15 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 67 ശതമാനം ലാഭമാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് നിക്ഷേപകർക്ക് ഓഹരി നൽകിയത്. 693 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 325 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

അതുല്‍ ഓട്ടോ ലിമിറ്റഡ്
മുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രായം കുറഞ്ഞ കമ്പനിയാണ് അതുല്‍ ഓട്ടോ ലിമിറ്റഡ്. ഗുജറാത്തിലെ രാജ്കോട്ട് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. ഗ്രാമീണ മേഖലയില്‍ ഉപയോഗിക്കപ്പെടുന്ന ഛക്രാസ് എന്നറിയപ്പെടുന്ന വാഹനം വിപണിയിലെത്തിച്ച് 1992-ലാണ് തുടക്കം. പെട്രോള്‍, ഡീസല്‍, വൈദ്യുത വിഭാഗങ്ങളിലായി മുചക്ര വാഹനങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നു.
2024 മാർച്ച് 31 ന് അവസാനിക്കുന്ന പാദത്തിലെയും സാമ്പത്തിക വർഷത്തിലെയും സാമ്പത്തിക ഫലങ്ങൾ മെയ് 17 ന് കമ്പനി പ്രഖ്യാപിക്കും.
ഡിസംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 4.47 കോടി രൂപയായി രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 3.56 കോടി രൂപയായിരുന്നു . കൂടാതെ, ഈ പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 154.33 കോടി രൂപയായിരുന്നു , ഇത് പ്രതിവർഷം 16% പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
