കഴിഞ്ഞ കുറേ നാളുകളായി മികച്ച നേട്ടമുണ്ടാക്കാൻ പ്രതിരോധമേഖലയിലെ ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ പദ്ധതികൾ തുടരുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. അതുമാത്രമല്ല പ്രതിരോധ കയറ്റുമതിയിൽ സർക്കാരിൻ്റെ ലക്ഷ്യം 50,000 കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ പ്രതിരോധ മേഖലയുമായി ബന്ദപ്പെട്ട ഓഹരികൾ വലിയ കുതിപ്പ് നടത്തുമെന്നാണ് വിലയിരുത്തുന്നത്.
പ്രതിരോധ ഉപകരണ നിർമാണ കമ്പനിയായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൻ്റെ ഓഹരികൾ കഴിഞ്ഞ 12 മാസത്തിനിടെ 152 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വളർച്ച വരും മാസങ്ങളിലും ഓഹരി തുടരുമെന്ന് ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കുന്നു. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൻ്റെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.
മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 307.80 രൂപ എന്നതാണ് നിലവിൽ ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരിയുടെ വില. കഴിഞ്ഞ ആഞ്ച് ദിവസത്തിനിടെ 7 ശതമാനത്തോളം നേട്ടമാണ് ഓഹരിക്ക് നേടാനായത്. ഒരു മാസത്തിനിടെ 33.28 ശതമാനം വളർച്ചയും ഓഹരി കൈവരിച്ചു. 2024-ൽ ഇതുവരെ 66.42 ശതമാനം മുന്നേറ്റമാണ് പ്രതിരോധ ഓഹരി നേടിയത്.
87.68 ശതമാനമാണ് ആറ് മാസത്തെ വളർച്ച. ഒരു വർഷത്തിനിടെ 153 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരിക്ക് സാധിച്ചു. 323 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 117.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഓഹരി വില 400 കടക്കും
ടെക്‌നിക്കൽ അനലിസ്റ്റ് മനസ് ജയ്‌സ്വാൾ പറയുന്നത് ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരി വില 400 രൂപ കടക്കുമെന്നാണ്. കഴിഞ്ഞ രണ്ട് വർഷമായി ഓഹരി മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ ദിവസമായ ജൂൺ 4 ന് ഓഹരികൾ 20% ഇടിഞ്ഞ് 230 രൂപയായി കുറഞ്ഞു. എന്നാൽ പിന്നീട് പിന്തുണ സ്വീകരിച്ച ഓഹരി അവിടെ നിന്ന് വീണ്ടെടുക്കപ്പെട്ടതായും ജയ്‌സ്വാൾ പറഞ്ഞു. ജൂൺ 4 മുതൽ തുടർന്നുള്ള എട്ട് ട്രേഡിംഗ് സെഷനുകളിലും ബിഇഎല്ലിൻ്റെ ഓഹരികൾ നേട്ടമുണ്ടാക്കി.
ഭാരത് ഇലക്‌ട്രോണിക്‌സിന് 320 രൂപയും 325 രൂപയും നിർണായകമാണെന്നും അവ സുസ്ഥിരമായ അടിസ്ഥാനത്തിൽ പുറത്തെടുത്തുകഴിഞ്ഞാൽ, ഓഹരികൾ ഉയർച്ചയുടെ അടുത്ത ഘട്ടം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്‌മൂവിൻ്റെ അടുത്ത ഘട്ടത്തിൽ, സ്റ്റോക്കിന് 375 രൂപ മുതൽ 400 രൂപ വരെ ഉയരാൻ കഴിയുമെന്ന് ജയ്‌സ്വാൾ വിശ്വസിക്കുന്നു. 265 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തിക്കൊണ്ട് സ്റ്റോക്കിൽ നിക്ഷേപം തുടരാൻ അദ്ദേഹം നിക്ഷേപകരോട് നിർദ്ദേശിച്ചു.

ഭാരത് ഇലക്ട്രോണിക്‌സ്
രാജ്യത്തെ ഏറ്റവും പ്രമുഖ പ്രതിരോധ സാങ്കേതികവിദ്യ കമ്പനിയാണ് ഭാരത് ഇലക്ടോണിക്സ് അഥവാ ബെല്‍. 1954-ല്‍ ആരംഭിച്ച നവരത്ന പദവിയുള്ള ഈ പൊതുമേഖല സ്ഥാപനം, പ്രതിരോധ മന്ത്രാലത്തിന്റെ കീഴിലുള്ള 9 കമ്പനികളിലൊന്നാണ്. റഡാര്‍, സവിശേഷ ഇലക്ടോണിക്സ് പ്രതിരോധ സാമഗ്രികള്‍, ടെലികോം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ നിര്‍മിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
