മാർച്ച് പാദത്തിലെ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പല കമ്പനികളുടെ ഓഹരികളിലും വലിയ കുതിപ്പുണ്ടായിരുന്നു. എന്നാൽ നിരവധി കമ്പനികളുടെ ഓഹരികൾ ഇടിയുകയും ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്. മെയ് 22 ബുധനാഴ്ച ബിഎസ്ഇയിലെ ആദ്യ ഡീലുകളിൽ തന്നെ കമ്പനിയുടെ ഓഹരികൾ ഏകദേശം 8 ശതമാനത്തോളം ഇടിഞ്ഞു. ഓഹരിയുടെ പ്രകടനത്തെ നമുക്ക് വിശദമായി പരിശോധിക്കാം.
അറ്റാദായത്തിൽ കുറവ്
ഭാരത് ഹെവി ഇലക്ട്രിക്കൽസിന്‍റെ അറ്റാദായത്തിൽ മാർച്ച് പാദത്തിൽ 25.6 ശതമാനത്തിന്‍റെ ഇടിവാണ് സംഭവിച്ചത്. അതായത് കഴിഞ്ഞ വർഷം ഇതേ പാദത്തിലെ ലാഭം 658 കോടി രൂപയിൽ നിന്നും 489.6 കോടി രൂപയായി കുറഞ്ഞു. അതേ സമയം വരുമാനത്തിൽ 0.4 ശതമാനം വർധനവുണ്ട്. അതായത് മുൻവർഷത്തെ 8,227 കോടി രൂപയിൽ നിന്നും 8260 കോടി രൂപയായി പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഉയർന്നു.
ഇബിഐടിഡിഎ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,049 കോടി രൂപയിൽ നിന്ന് 30.6 ശതമാനം ഉയർന്ന് 728 കോടി രൂപയായി . മുൻവർഷത്തെ 12.8 ശതമാനത്തേക്കാൾ 8.8 ശതമാനമാണ് മാർജിൻ ലഭിച്ചത്.

ഓഹരി വിപണിയിലെ പ്രകടനം
ഇന്ന് ആദ്യ സെഷനിൽ നേരിട്ട ഇടിവിൽ നിന്നും പെട്ടെന്ന് തിരിച്ചു കയറാനുള്ള ശ്രമം ഓഹരി നടത്തിയിരുന്നു. എൻഎസ്ഇയിൽ നിലവിൽ 303.55 രൂപ എന്നതാണ് ഭെൽ ഓഹരി വില. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ 17.08 ശതമാനം ഉയരാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 2024-ൽ 53.24 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ഒരു വർഷത്തിനിടെ 282.91 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു. 322.35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 77.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
നിക്ഷേപകർ എന്താണ് ചെയ്യേണ്ടത്..?
പല ബ്രോക്കറേജ് സ്ഥാപനങ്ങളും ക്യു 4 ഫലത്തിന് ശേഷം ഓഹരിയെക്കുറിച്ചുള്ള അവരുടെ മുൻ കാഴ്ചകൾ നിലനിർത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിലവിൽ നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് മനസിലാക്കാം.
ബ്രോക്കറേജ് വിലയിരുത്തൽ
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഓഹരി 400 രൂപ ടാർഗെറ്റ് വിലയോടെ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ നുവാമ വെൽത്ത് മാനേജ്‌മെൻ്റ് ശുപാർശ. നേരത്തെ ബ്രോക്കറേജ് നിശ്ചയിച്ച ടാർഗെറ്റ് വില 265 രൂപയായിരുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം 360 രൂപയാണ് ബ്രോക്കറേജ് സ്ഥാപനമായ ആൻ്റിക് സ്റ്റോക്ക് ബ്രോക്കിംഗ് ഓഹരിക്ക് നൽകിയിരിക്കുന്ന ടാർഗെറ്റ് വില. 2024-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ശരാശരി വാർഷിക ഓർഡർ ഇൻടേക്ക് 600 ബില്ല്യൺ റിപ്പോർട്ട് ചെയ്യുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷ. സാമ്പത്തിക വർഷം 2012-23 കാലയളവിൽ ബുക്ക് ചെയ്ത ദീർഘകാല ശരാശരിയായ 274 ബില്ല്യനേക്കാൾ രണ്ട് മടങ്ങ് കൂടുതലാണ് ഇത്.
ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യലും സ്റ്റോക്കിൽ ഒരു ബൈ കോൾ നിലനിർത്തുകയും ടാർഗെറ്റ് വില 243 രൂപയിൽ നിന്ന് 353 രൂപ ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ഭാരത് ഇലക്‌ട്രോണിക്‌സ്
പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളും സംവിധാനങ്ങളും നിർമിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പതിനാറ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് ബിഇഎൽ. ഇന്ത്യൻ സർക്കാർ നവരത്ന പദവി നൽകിയിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
