തകർച്ചയിൽ നിന്നും കരകയറി ഭെൽ ഓഹരി, 2 ദിവസത്തെ നേട്ടം 19%, കൂടുതൽ മുന്നേറുമെന്ന് ബ്രോക്കറേജ്, വാങ്ങുന്നോ..

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം നേരിട്ട ഇടിവിൽ നിന്നും ഓഹരി വിപണി മുന്നോട്ട് കുതിക്കുകയാണ്. പൊതുമേഖലാ ഓഹരികൾ മുകളിലേക്ക് ഉയർന്നു. വ്യാഴാഴ്ച വിപണിയിൽ നേട്ടമുണ്ടാക്കിയ പ്രധാനപ്പെട്ട പൊതുമേഖലാ ഓഹരിയാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്. അതുമാത്രമല്ല കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏകദേശം 19 ശതമാനം നേട്ടമാണ് ഈ പൊതുമേഖലാ ഓഹരി നേടിയത്. എന്താണ് നേട്ടത്തിന്‍റെ കാരണമെന്നും ഓഹരി കൂടുതൽ മുകളിലേക്ക് കുതിക്കാനുള്ള സാധ്യതയുണ്ടോ എന്നും നമുക്ക് വിശദമായി പരിശോധിക്കാം.

അദാനിയിൽ നിന്നും പുതിയ ഓർഡർ

റായ്പൂരിലെ അദാനി പവറിൽ നിന്ന് കമ്പനിക്ക് പുതിയ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെയാണ് ഭെൽ ഓഹരികൾ മുന്നോട്ട് കുതിച്ചതെന്നാണ് പ്രോഫിറ്റ്മാർട്ട് സെക്യൂരിറ്റീസ് റിസർച്ച് ഹെഡ് അവിനാഷ് ഗോരക്ഷകർ വ്യക്തമാക്കിയത്. ഏകദേശം 3500 കോടിയാണ് കരാറിന്‍റെ മൂല്യം. അതോടൊപ്പം യുപിയിൽ നിന്നും കമ്പനിക്ക് രണ്ട് 800 മെഗാവാട്ട് പ്രോജക്ട് ഓർഡറുകളും ലഭിച്ചിട്ടുണ്ട്.

2 ദിവസം 19 ശതമാനം കുതിപ്പ്, കരുത്തുകാട്ടി പൊതുമേഖലാ ഓഹരി

ഓഹരി വിപണിയിലെ പ്രകടനം

എൻഎസ്ഇയിൽ 279.35 രൂപ എന്നതാണ് നിലവിൽ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഓഹരിയുടെ വില. 40.98 ശതമാനമാണ് 2024-ൽ ഓഹരി നേടിയ വളർച്ച. ആറ് മാസത്തിനിടെ 56.54 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 233.13 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് പൊതുമേഖലാ ഓഹരി നൽകിയത്.

322.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 82.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

സ്റ്റോക്കിന് ഒരു വർഷത്തെ ബീറ്റ 1.1 ഉണ്ട്, ഇത് ഉയർന്ന അസ്ഥിരതയെ സൂചിപ്പിക്കുന്നു. ഓഹരി 50-ദിവസം, 100-ദിവസം, 150-ദിവസം, 200-ദിവസത്തെ ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതാണ്. എന്നാൽ 5-ദിവസം, 10-ദിവസം, 20-ദിവസം, 30-ദിവസത്തെക്കാൾ കുറവാണ്.

ഓഹരി വില ലക്ഷ്യം

ഭെൽ ഓഹരികളിൽ കൂടുതൽ ഉയർച്ച പ്രതീക്ഷിക്കുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഭെൽ ഓഹരി വില ഓവർസെൽഡ് സോണിൽ നിന്ന് തിരിച്ചുവന്നു, നിലവിലെ റാലിയിൽ ഓഹരി 315 രൂപ മുതൽ 320 വരെ എത്തിയേക്കാമെന്നാണ് ആനന്ദ് രതിയിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഗണേഷ് ഡോംഗ്രെ പറഞ്ഞത്. അതേസമയം സ്റ്റോപ്പ് ലോസ് 265 രൂപയിൽ നിലനിർത്തിക്കൊണ്ട് സ്‌ക്രിപ്റ്റ് കൈവശം വയ്ക്കാനും നിക്ഷേപകരോട് അദ്ദേഹം നിർദ്ദേശിച്ചു.

ദീർഘകാല വീക്ഷണമുള്ളവർക്ക്, ഒരു ഷെയറിന് സ്റ്റോപ്പ് ലോസ് 240 രൂപ ആയി നിലനിർത്തിക്കൊണ്ട് ബൈ-ഓൺ-ഡിപ്സ് സ്ട്രാറ്റജി നിലനിർത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2 ദിവസം 19 ശതമാനം കുതിപ്പ്, കരുത്തുകാട്ടി പൊതുമേഖലാ ഓഹരി

വിപണി വിദഗ്ധനയാ ഗണേഷ് ഡോംഗ്രെ പറയുന്നത് ഭെൽ ഓഹരികൾ ഇപ്പോൾ വാങ്ങാമെന്നാണ്. സ്റ്റോപ്പ് ലോസ് 240 രൂപയിൽ നിലനിർത്തുന്നു. സ്റ്റോക്ക് 240 രൂപയ്ക്ക് മുകളിലാകുന്നതുവരെ ബൈ-ഓൺ-ഡിപ്സ് നിലനിർത്താമെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ഇലക്‌ട്രോണിക്‌സ്

പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളും സംവിധാനങ്ങളും നിർമിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പതിനാറ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് ബിഇഎൽ. ഇന്ത്യൻ സർക്കാർ നവരത്ന പദവി നൽകിയിട്ടുണ്ട്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X