ഒറ്റ വര്‍ഷത്തില്‍ നിക്ഷേപത്തുക ഇരട്ടിയായി വളര്‍ത്തിയ ഈ ഓഹരിയെ അറിയാമോ?

ഗുജറാത് ഗ്യാസ് ലിമിറ്റഡ് (ജിജിഎല്‍) കമ്പനി ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 100 ശതമാനത്തിന് മുകളിലുള്ള ആദായമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇക്കാലയളവില്‍ നിഫ്റ്റി 50 ഇന്‍ഡക്‌സില്‍ 51 ശതമാനത്തിന് മുകളിലുും ബിഎസ്ഇ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുജറാത് ഗ്യാസ് ലിമിറ്റഡ് (ജിജിഎല്‍) കമ്പനി ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 100 ശതമാനത്തിന് മുകളിലുള്ള ആദായമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇക്കാലയളവില്‍ നിഫ്റ്റി 50 ഇന്‍ഡക്‌സില്‍ 51 ശതമാനത്തിന് മുകളിലുും ബിഎസ്ഇ സെന്‍സെക്‌സില്‍ 49.6 ശതമാനത്തിന് മുകളിലും വര്‍ധനവുണ്ടായി. കഴിഞ്ഞ 12 മാസങ്ങളില്‍ 310.7 രൂപയില്‍ നിന്നും 647.05 രൂപയിലേക്ക് ഇപ്പോള്‍ ഓഹരി വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

ഒറ്റ വര്‍ഷത്തില്‍ നിക്ഷേപത്തുക ഇരട്ടിയായി വളര്‍ത്തിയ ഈ ഓഹരിയെ അറിയാമോ?

അതായത് ഇക്കാലയളവില്‍ ഈ മള്‍ട്ടി ബാഗ്ഗര്‍ ഓഹരി 108 ശതമാനത്തോളം നേട്ടം സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 420 ശതമാനത്തിന്റെ നേട്ടമാണ് ഗുജറാത് ഗ്യാസ് ലിമിറ്റഡ് ഓഹരികള്‍ നേടിയിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇതുവരെ 69.5 ശതമാനത്തിന്റെ വളര്‍ച്ചയും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.

ബുധനാഴ്ച 3 ശതമാനം വര്‍ധിച്ച് ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 647.05 രൂപയിലെത്തി. 43,602 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. 5,10,20,50,200 ദിവസ മൂവിംഗ് ആവറേജിനേക്കാള്‍ മുകളിലാണ് ഓഹരി വിലയുള്ളത്.

മോത്തിലാല്‍ ഓസ്വാള്‍ ഓഹരിയ്ക്ക് വൈ റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. ഒരു ഓഹരിയ്ക്ക് 850 രൂപ വീതമാണ് ടാര്‍ഗറ്റ് പ്രൈസ്. രാജ്യത്തെ ഏറ്റവും വലിയ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്‌സാണ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്.

മികച്ച ലാഭം ഓഹരി വിപണിയില്‍ നിന്നും സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും ആവശ്യമായി വേണ്ട ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ക്ഷമാ ശീലമാണ്. അനുയോജ്യമായ ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തിയാലും വലിയ നേട്ടങ്ങള്‍ കൈയ്യിലെത്തുന്നതിനായി ക്ഷമാ പൂര്‍വം കാത്തിരുന്നേ മതിയാവുള്ളൂ.

പ്രഗത്ഭരായ നിക്ഷേപകരുടെ അഭിപ്രായത്തില്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നതിന് മുമ്പായി കമ്പനിയുടെ വളര്‍ച്ചയും മേഖലയും ഒപ്പം ബിസിനസ് മോഡലും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ അനുയോജ്യവും സ്വീകാര്യവുമായ ഉത്തരങ്ങള്‍ ലഭ്യമായാല്‍ നിക്ഷേപകന്‍ ചെയ്യേണ്ടത്, വാങ്ങിക്കുക, കൈയ്യില്‍ സൂക്ഷിക്കുക, മറക്കുക എന്ന തന്ത്രമാണ്. അതായത് ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തിയാല്‍ ആദായത്തിലുള്ള കോമ്പൗണ്ടിംഗ് നേട്ടം സ്വന്തമാക്കുവാന്‍ നിക്ഷേപകന് സാധിക്കും.

ക്ഷമാ പൂര്‍വം ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്ക് ഓഹരി നിക്ഷേപത്തിലൂടെ അതിശയിപ്പിക്കുന്ന നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കും എന്നതിന്റെ ഉത്തമമായ ഒരു ഉദാഹരണമാണ് ആരതി ഇന്‍ഡസ്ട്രീസ് ഓഹരികള്‍. ഈ മള്‍ട്ടിബാഗ്ഗര്‍ ഓഹരികള്‍ 11.90 രൂപയില്‍ നിന്നും 945 രൂപയിലേക്കാണ് വളര്‍ന്നിരിക്കുന്നത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്സി) 2011 സെപ്തംബര്‍ 30ന് 11.90 രൂപയായിരുന്നു ഈ ഓഹരിയുടെ വില. എന്നാല്‍ ഒരു പതിറ്റാണ്ടിന് ശേഷം 2021ല്‍ സെപ്തംബര്‍ മാസം അവസാനിക്കുമ്പോള്‍ 945 രൂപയായാണ് ആരതി ഇന്‍ഡസ്ട്രീസ് ഓഹരി വില വളര്‍ന്നിരിക്കുന്നത്. അതായത് 10 വര്‍ഷത്തില്‍ ഏകദേശം 80 മടങ്ങിന്റെ വര്‍ധനവ്.

കഴിഞ്ഞ ആറ് മാസത്തില്‍ 658.73 രൂപയില്‍ നിന്നും 945 രൂപയായാണ് ആരതി ഇന്‍ഡസ്ട്രീസ് ഓഹരി വില വളര്‍ന്നത്. ഇക്കാലയളവില്‍ ഏകദേശം 42 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനിയുടെ ഓഹരി വിലയില്‍ ഉണ്ടായത്. 5 വര്‍ഷത്തില്‍ ഓഹരി വിലയിലുണ്ടായ വര്‍ധനവും അതിശയിപ്പിക്കുന്നതാണ്. 155.16 രൂപയില്‍ നിന്നും 945 രൂപയിലേക്കാണ് കഴിഞ്ഞ 5 വര്‍ഷത്തില്‍ ഓഹരി വില വളര്‍ന്നത്.

ഇക്കാലയളവില്‍ 500 ശതമാനത്തോളം ആദായമാണ് നിക്ഷേപകര്‍ക്ക് ഓഹരിയില്‍ നിന്നും സ്വന്തമാക്കാനായത്. ഇനി കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഈ കെമിക്കല്‍ ഓഹരി വളര്‍ന്നിരിക്കുന്നത് 11.60 രൂപയില്‍ നിന്നും 945 രൂപയായാണ്. ഈ സമയത്ത് 80 മടങ്ങ് വളര്‍ച്ചയാണ് ഓഹരി വിലയില്‍ ഉണ്ടായിരിക്കുന്നത്.

അറിയിപ്പ്

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: stock
English summary

Shares of Gujarat Gas Limited have delivered more than 100 per cent return in the last one year | ഒറ്റ വര്‍ഷത്തില്‍ നിക്ഷേപത്തുക ഇരട്ടിയായി വളര്‍ത്തിയ ഈ ഓഹരിയെ അറിയാമോ?

Shares of Gujarat Gas Limited have delivered more than 100 per cent return in the last one year
Story first published: Thursday, October 7, 2021, 16:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X