ഇന്ത്യൻ എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ കമ്പനിയായ ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി (എച്ച്സിസി) ഓഹരി വിപണിയിൽ കൂടുതൽ മുന്നോട്ട് കുതിക്കുകയാണ്. ബുധനാഴ്ച ആദ്യ സെഷനിൽ തന്നെ മികച്ച നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 7 ശതമാനത്തോളം വളർച്ചയാണ് ഓഹരി നേടിയത്. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) അർബൻ പദ്ധതിക്ക് കീഴിലുള്ള പുതിയ ഭവന പദ്ധതി സർക്കാർ പ്രഖ്യാപിച്ചതോടെയാണ് എച്ച്‌സിസിയുടെ ഓഹരികളിലെ ഉയർച്ച. അതോടെ കൂടുതൽ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഓഹരിയിൽ ബുള്ളിഷാണ്. അതുകൊണ്ടു തന്നെ ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഹരിയെക്കുറിച്ച് നമുക്ക് വിശദമായി നോക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 50.43 രൂപ എന്നതാണ് നിലവിൽ എച്ച്സിസി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 37.60 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 48.76 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെയുള്ള വളർച്ചയുടെ കണക്കെടുക്കുകയാണെങ്കിൽ അത് 81.47 ശതമാനമാണ്. ആറ് മാസത്തിനിടെ 67 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ഒരു വർഷത്തിനിടെ 165.28 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഹരിക്ക് സാധിച്ചു. 312 ശതമാനം മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓഹരി നേടിയത്.

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ എലാറ ക്യാപിറ്റൽ, ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. 63 രൂപയാണ് ടാർഗെറ്റ് വില. അതായത് നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 24 ശതമാനം വളർച്ച.
മേത്ത ഇക്വിറ്റീസ് ഈ ആഴ്ച വാങ്ങേട്ട ഓഹരികളുടെ പട്ടികയിലാണ് ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി ഓഹരിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആർഎസ്ഐ (14) പ്രതിദിന സമയ ഫ്രെയിമിലെ 70.00 മാർക്ക് മറികടന്നതോടെ, ആക്കം ശക്തമായി കാണപ്പെടുന്നു. കൂടാതെ, 30 ദിവസത്തെ ശരാശരിയുടെ ഏകദേശം 10 മടങ്ങ് വോള്യങ്ങളോടെ, സ്റ്റോക്ക് 52.50-ഉം അതിനുമുകളിലും സാധ്യതയുള്ള ലക്ഷ്യങ്ങളിലേക്ക് നീങ്ങാൻ സജ്ജീകരിച്ചിരിക്കുന്നു എന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.

ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി
വൻകിട നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന, മുംബൈ ആസ്ഥാനമായ ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയാണ് ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി. ഇന്ത്യയുടെ ജലവൈദ്യുത, സിവിൽ ആണവോർജ്ജ ശേഷികളിൽ കമ്പനിക്ക് കാര്യമായ പങ്കുണ്ട്. 45 ബില്യൺ മൂല്യമുള്ള ഓർഡറുകളിൽ എച്ച്‌സിസി എൽ1 സ്ഥാനത്താണ്. മൊത്തം 104 ബില്യൺ രൂപയുടെ ബിഡ്ഡുകളും വൈദ്യുതി, ജലവൈദ്യുത, റോഡ്, ആണവ, ഗതാഗത മേഖലകളിലായി 464 ബില്യൺ രൂപയുടെ പ്രോജക്ട് പൈപ്പ്ലൈനും കമ്പനിക്കുണ്ട്.
സർക്കാർ പദ്ധതികളിലൂടെ കൂടുതൽ നേട്ടം
പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) വഴി വീടുകൾ കേന്ദ്രസർക്കാർ നിർമിച്ച് നൽകുന്നുണ്ട്. പിഎംഎവൈ (അർബൻ) പ്രകാരമുള്ള പുതിയ ഭവന പദ്ധതി പഴയ സ്കീമിന് കീഴിലുള്ള നിർമ്മാണം പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ഭവന പദ്ധതികളും ഗവൺമെൻ്റിൻ്റെ മുൻനിര ക്ഷേമ പരിപാടികളാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന എച്ച്സിസി പോലുള്ള കമ്പനികൾക്ക് ഇതിൽ നിന്നും കൂടുതൽ കരാറുകൾ നേടാൻ സാധിക്കുമെന്നാണ് കരുതുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
