ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലൈ 23-നാണ് യൂണിയൻ ബജറ്റ് അവതരിപ്പിക്കുന്നത്. വലിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഓഹരി വിപണിയും ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. പല പൊതുമേഖലാ ഓഹരികളും റാലി ആരംഭിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി ( ഐആർഇഡിഎ ).
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 52 ശതമാനം വളർച്ചയാണ് ഐആർഇഡിഎ ഓഹരി നേടിയത്. ഫെബ്രുവരിയിലെ റെക്കോർഡ് ഉയരമായ 215 രൂപ മറികടന്നതുമുതൽ ഓഹരി മുകളിലേക്ക് കുതിക്കുകയാണ്. 2024-ലെ ബജറ്റിൽ നിന്നും പ്രയോജനം നേടാൻ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപം നടത്താൻ നിക്ഷേപകർ തയ്യാറാകുന്നതിന്‍റെ ഫലമാണ് ഈ കുതിപ്പ്. ആ കുതിപ്പ് എത്ര രൂപ വരെ പോകുമെന്ന് നമുക്ക് വിശദമായി നോക്കാം.
മുന്നേറ്റത്തിന് കാരണം
ഐആർഇഡിഎയ്ക്ക് കുറഞ്ഞ നിരക്കിൽ ഫണ്ട് ലഭ്യമാക്കാൻ സഹായിക്കുന്ന വ്യവസ്ഥകൾ വരാനിരിക്കുന്ന യൂണിയൻ ബജറ്റ് അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദായനികുതി നിയമത്തിലെ സെക്ഷൻ 54 ഇസിയിൽ ഐആർഇഡിഎ, ഹഡ്കോ എന്നീ രണ്ട് പൊതുമേഖലാ കമ്പനികളെ ഉൾപ്പെടുത്താനുള്ള നീക്കണമുണ്ടെന്നും വാർത്തയുണ്ട്. അത് സത്യമായാൽ ഈ സ്ഥാപനങ്ങളുടെ ബോണ്ടുകൾ വാങ്ങുന്ന നിക്ഷേപകർ മൂലധന നേട്ട നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും.
ആദായനികുതി നിയമത്തിലെ സെക്ഷൻ 54 ഇസി പറയുന്നത്, ഈ വകുപ്പിന് കീഴിൽ വിജ്ഞാപനം ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ, ഭൂമിയും വീടും പോലുള്ള സ്ഥാവര ആസ്തികൾ വിൽക്കുന്നതിലൂടെ ഉണ്ടാകുന്ന ദീർഘകാല മൂലധന നേട്ടം (എൽടിസിജി) ഒഴിവാക്കപ്പെടും. റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (ആർഇസി), പവർ ഫിനാൻസ് കോർപ്പറേഷൻ (പിഎഫ്‌സി) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണ്ടുകൾക്ക് നിലവിൽ ഇത്തരം ഇളവുകൾക്ക് അർഹതയുണ്ട്.

നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ 2.81 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 247.30 രൂപ എന്നതാണ് ഐആർഇഡിഎ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9.63 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 38.50 ശതമാനം നേട്ടമുണ്ടാക്കാനും പൊതുമേഖലാ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 136.31 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 312.17 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഐആർഇഡിഎ ഓഹരിക്ക് സാധിച്ചു. 254 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
വിഘ്നഹര ഇൻവെസ്റ്റ്‌മെൻ്റ്‌സിലെ അനലിസ്റ്റായ സുമീത് മുൽചന്ദാനി പറയുന്നത് ഐആർഇഡിഎ ഓഹരി മുന്നേറാനുള്ള സാധ്യതയുണ്ടെന്നാണ്. ഇതിനകം കൈവശം വച്ചിരിക്കുന്നവർക്ക്, നിക്ഷേപം തുടരാൻ അദ്ദേഹം ശുപാർശ ചെയ്തു. 275 രൂപയിലെക്ക് ഉയരാൻ ഓഹരിക്ക് സാധിക്കുമെന്നാണ് സുമീത് മുൽചന്ദാനിയുടെ വിലയിരുത്തൽ.

അതേസമയം ഐആർഇഡിഎ ഓഹരി വില 300 രൂപയ്ക്ക് മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ഹെൻസെക്സ് സെക്യൂരിറ്റീസിൻ്റെ മഹേഷ് ഓജ പറയുന്നത്. വിലയിൽ ഇടിവ് ഉണ്ടാകുമ്പോഴെല്ലാം ഓഹരി വാങ്ങണമെന്നാണ് എൻ്റെ നിർദ്ദേശം. ദീർഘകാത്തേക്ക് മികച്ച ഓഹരിയാണ് ഐആർഇഡിഎയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി
പുനരുപയോഗ ഊർജം, ഊർജ പരിപാലനം തുടങ്ങിയ മേഖലകളുടെ വികസനവും പ്രചാരണവും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങളും സജ്ജമാക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസി (ഐആർഇഡിഎ) ലിമിറ്റഡ്. 1987ലാണ് കമ്പനിയുടെ തുടക്കം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications