ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച ലാഭം നൽകാൻ ഓഹരി വിപണിക്ക് സാധിക്കാറുണ്ട്. ചില ഓഹരികൾക്ക് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മികച്ച ലാഭം നിക്ഷേപകർക്ക് നൽകാൻ സാധിക്കും. ലക്ഷപ്രഭു ആയ നിക്ഷേപകനെ കോടീശ്വരനാക്കാൻ മൾട്ടിബാഗർ റിട്ടേൺ തരുന്ന ഒരു ഓഹരി ഉണ്ടായാൽ മതി എന്ന് സാരം.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 2877 ശതമാനം വളർച്ച നേടിയ ഓഹരിയാണ് കേസർ ഇന്ത്യ. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
വളർച്ച റോക്കറ്റ് വേഗതയിൽ
എൻഎസ്ഇയിൽ 792 രൂപ എന്നതാണ് കേസർ ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 8.29 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ ആറ് മാസത്തെ കണക്കെടുത്താൽ 416.67 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ ഏകദേശം 441 ശതമാനം മുന്നറ്റമാണ് ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 2877 ശതമാനം വളർച്ചയോടെ നിക്ഷേപകർക്ക് വലിയ ലാഭം നൽകാനും കേസർ ഇന്ത്യ ഓഹരിക്ക് സാധിച്ചു. രണ്ട് വർഷത്തിനുള്ളിൽ 3115.59 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 952 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

1 ലക്ഷം 29.77 ലക്ഷം രൂപ
ബിഎസ്ഇ ഡാറ്റ പ്രകാരം 2023 ജൂലൈ 12ന് കമ്പനിയുടെ ഓഹരികൾ 30.75 രൂപയിലായിരുന്നു വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. എന്നാൽ 2024 ജൂലെ 11-ന് കേസർ ഇന്ത്യയുടെ ഓഹരി വില 792 രൂപയാണ്. അതായത് ഏകേദശം 2800 ശതമാനത്തിന് മുകളിൽ വളർച്ച. 2023 ജൂലായ് 12-ന് 30.75 രൂപയുടെ ഓഹരിയായിരിക്കുമ്പോൾ ഒരാൾ കേസർ ഇന്ത്യ ഓഹരികളിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ ആ ഓഹരികളുടെ മൂല്യം 29 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും.
കേസർ ഇന്ത്യ ലിമിറ്റഡ്
റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ് നടത്തുന്ന ബി.എസ്.ഇ ലിസ്റ്റഡ് സ്മാൾക്യാപ് കമ്പനിയാണിത്. 2002ൽ സ്ഥാപിതമായ കമ്പനി റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ്, റസിഡൻഷ്യൽ, കൊമേഷ്യൽ പ്രോപർട്ടി, ഫാക്ടറി-ഇൻഡസ്ട്രിയൽ-വർക് ഷോപ്പ് നിർമാണം തുടങ്ങിയവ നടത്തുന്നു.

ഓഹരി പങ്കാളിത്തം
ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം പ്രമോട്ടർ 74.99% ഓഹരികൾ ഹോൾഡ് ചെയ്യുന്നു. പബ്ലിക്കിന്‍റെ കൈവശം 6.39% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 18.62% ഓഹരികൾ ഹോൾഡ് ചെയ്യുന്നു.
ബോണസ് ഷെയർ
കേസർ ഇന്ത്യ, 6:1 എന്ന അനുപാതത്തിൽ നിക്ഷേപകർക്ക് ബോണസ് ഷെയറുകളും നൽകിയിട്ടുണ്ട്. അതായത്, ഓരോ ഷെയറിനും 6 ബോണസ് ഷെയറുകൾ കമ്പനി വിതരണം ചെയ്തിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് കമ്പനി ഈ ബോണസ് ഓഹരികൾ വിതരണം ചെയ്തത്.
ബിസിനസ് പ്രകടനം
ആറ് മാസം കൂടുമ്പോൾ പ്രവർത്തന ഫലം നൽകുന്ന കമ്പനിയാണിത്. 2023 സെപ്തംബർ പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 9 കോടി രൂപയായിരുന്നു. 2024 മാർച്ച് പാദത്തിൽ ഇത് 5 കോടി രൂപയായി കുറഞ്ഞു. ഇതേ കാലയളവിൽ അറ്റാദായം 6 കോടിയിൽ നിന്ന് 4 കോടി രൂപയായി താഴ്ന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications