ഓഹരി വിപണിയിലെ ചാഞ്ചാട്ടം വരുന്ന രണ്ടാഴ്ച കൂടി ശക്തമായി തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ നിക്ഷേപങ്ങൾ വളരെ ശ്രദ്ധയോടെ വേണം നടത്താൻ. ബ്രോക്കറേജ് സ്ഥാപനങ്ങളുടേയും വിദഗ്ധരുടേയും വിലയിത്തലുകൾ ശ്രദ്ധയോടെ വിശകലനം ചെയ്യുക എന്നതാണ് ഏറ്റവും എളുപ്പമുള്ള കാര്യം. പ്രമുഖ പുനരുപയോഗ ഊർജ കമ്പനിയായ സുസ്ലോൺ എനർജിയുടെ ഓഹരികൾ വരും ദിവസങ്ങളിൽ മുന്നേറാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ആ ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് നോക്കാം.
സുസ്ലോൺ എനർജി
കാറ്റില്‍ നിന്നും ഇന്ത്യയില്‍ ഏറ്റവുമധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ടര്‍ബൈനുകളാണ് രൂപകല്‍പ്പന ചെയ്യുന്നത്. കാറ്റാടികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ കമ്പനിക്ക് 18 രാജ്യങ്ങളില്‍ ബിസിനസ് സാന്നിധ്യമുണ്ട്.

മൾട്ടിബാഗർ ഓഹരി
ബിഎസ്ഇയിൽ 46.23 രൂപ എന്നതാണ് നിലവിൽ സുസ്ലോൺ എനർജി ഓഹരി വില. ഇന്ന് ആദ്യ മണിക്കൂറിൽ തന്നെ 5 ശതമാനത്തോളം മുന്നേറ്റം നടത്താൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 14.80 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 20.14 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. അതോടൊപ്പം കഴിഞ്ഞ ആറ് മാസത്തിനിടെ 23.87 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.
397.63 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടംപിടിക്കാനും സുസ്ലോൺ എനർജി ഓഹരിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 423.99 ശതമാനവും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 778.20 ശതമാനവും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 767.79 ശതമാനവും നേട്ടം നൽകാനും ഓഹരിക്ക് സാധിച്ചു. 50.72 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 8.52 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
വിദഗ്ധരുടെ വിലയിരുത്തൽ
വിപണി വിദഗ്ധനായ കുനാൽ രംഭിയ പറയുന്നത് സുസ്ലോൺ എനർജി ഓഹരിക്ക് കൂടുതൽ മുന്നോട്ട് കുതിക്കാനുള്ള കരുത്തുണ്ടെന്നാണ്. കമ്പനിയുടെ ഓഹരികൾ മാർച്ച് ആദ്യം മുതൽ 43-44 രൂപ നിലവാരത്തിൽ പ്രതിരോധം സ്ഥാപിച്ചു. ഓഹരി ഈ ലെവൽ തകർത്ത് 44 രൂപയ്ക്ക് മുകളിൽ നീങ്ങുകയാണെങ്കിൽ, അത് 48 രൂപ - 50 രൂപ നിലവാരത്തിലെത്തുമെന്ന് രംഭിയ വിശ്വസിക്കുന്നു. ഓഹരി വില 44 രൂപയ്ക്ക് മുകളിലേക്ക് നീങ്ങുകയാണെങ്കിൽ 50 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് സുസ്ലോൺ എനർജി ഓഹരി വാങ്ങാമെന്നും കുനാൽ രംഭിയ വ്യക്തമാക്കി.

വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു
ആഭ്യന്തര സൂചികകകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്‌സ് 212.21 പോയിൻ്റ് ഉയർന്ന് 74,165.52 ലും നിഫ്റ്റി 48.35 പോയിൻ്റ് ഉയർന്ന് 22,577.40 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിൽ നിന്നുള്ള മികച്ച സൂചനകൾ വിപണിക്ക് താങ്ങായി. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി ഓഹരികളിലെ ഉയർന്ന വാങ്ങലും സൂചികകൾക്ക് കരുത്തേകി.
ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, കോൾ ഇന്ത്യ, അൾട്രാടെക് സിമൻറ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ബിപിസിഎൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, സൺ ഫാർമ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.22 ശതമാനവും ബിഎസ്ഇ സ്‌മോൾക്യാപ് സൂചിക 0.19 ശതമാനവും ഇടിഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications