ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. പുതിയ ഉയരം തൊട്ടാണ് സെൻസെക്സിന്‍റെ കുതിപ്പ്. നിക്ഷേപകരുടെ ലാഭമെടുപ്പ് കാരണം തുടർന്നുള്ള വ്യാപാരത്തിൽ സൂചികകൾ ഇടിവിലേക് നീങ്ങി. ഇന്ന് നേട്ടമുണ്ടാക്കിയ പൊതുമേഖലാ ഓഹരികളിൽ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാണ് മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്. ആദ്യ സെഷനിൽ തന്നെ 7.5 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. എന്താണ് മുന്നേറ്റത്തിന്‍റെ കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നമുക്ക് നോക്കാം.

നവരത്ന പദവി
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിന് പബ്ലിക് എൻ്റർപ്രൈസസ് ഡിപ്പാർട്ട്‌മെൻ്റ് "നവരത്‌ന" പദവി നൽകിയതായി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഓഹരിയുടെ കുതിപ്പ്. ഇതോടെ നവരത്‌ന പദവി ലഭിക്കുന്ന രാജ്യത്തെ 18-ആമത്തെ പൊതുമേഖലാ സ്ഥാപനമായി മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് മാറി. എഞ്ചിനീയേഴ്‌സ് ഇന്ത്യ, കോൺകോർ, ഭാരത് ഇലക്ട്രോണിക്‌സ്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ്, ആർസിഎഫ്, നാൽകോ, എൻഎംഡിസി, ആർവിഎൻഎൽ, ഐആർകോൺ, ഐആർഡിഎ എന്നിവയാണ് നവരത്ന പദവിയുള്ള മറ്റ് കമ്പനികൾ.
നേട്ടങ്ങൾ നിരവധി
നവരത്ന പദവിയോടെ, കേന്ദ്ര സർക്കാരിൻ്റെ അനുമതി ആവശ്യമില്ലാതെ 1,000 കോടി രൂപ വരെ നിക്ഷേപിക്കാനുള്ള അധികാരം മാസഗോൺ ഡോക്കിന് ലഭിക്കും. കൂടാതെ, 1,000 കോടി രൂപയിൽ കവിയുന്നില്ലെങ്കിൽ, പ്രതിവർഷം അതിൻ്റെ ആസ്തിയുടെ 30 ശതമാനം വരെ നിക്ഷേപിക്കാം. സംയുക്ത സംരംഭങ്ങൾ രൂപീകരിക്കാനും സഖ്യങ്ങൾ സ്ഥാപിക്കാനും വിദേശത്ത് സബ്സിഡിയറികൾ സ്ഥാപിക്കാനും നവരത്ന കമ്പനികൾക്ക് സൗകര്യമുണ്ട്.

എന്താണ് നവരത്ന..?
നവരത്‌ന കമ്പനിയായി യോഗ്യത നേടുന്നതിന് ഒരു പൊതുമേഖലാ സ്ഥാപനം ആദ്യം മിനിരത്‌ന പദവി നേടണം. അതിനുശേഷം തുടർച്ചയായി മൂന്ന് വർഷത്തേക്ക് പ്രതിവർഷം 5,000 കോടി രൂപയുടെ അറ്റാദായം നിലനിർത്തണം, അതോടൊപ്പം ശരാശരി വാർഷിക വിറ്റുവരവ് 25,000 കോടി രൂപയിലധികമോ അല്ലെങ്കിൽ അതേ കാലയളവിൽ 15,000 കോടി കവിയുന്ന ശരാശരി വാർഷിക ആസ്തിയോ ഉണ്ടായിരിക്കണം. 2024 സാമ്പത്തിക വർഷത്തിൽ, മാസഗോൺ ഡോക്ക് 9,466 കോടി രൂപയുടെ വാർഷിക വിറ്റുവരവ് റിപ്പോർട്ട് ചെയ്തു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 4153 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 32.49 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 81 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 230 ശതമാനം മുന്നേറ്റമാണ് പൊതുമേഖലാ ഓഹരി നേടിയത്.
മാസഗോൺ ഡോക്ക്
മുംബൈ ആസ്ഥാനമായ പൊതുമേഖലാ കപ്പൽനിർമാണ, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ യാർഡ് കമ്പനിയാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്. കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണികൾ, ഓഫ്‌ഷോർ ഘടനകളുടെ നിർമ്മാണം എന്നിവയിലാണ് കമ്പനി ഏർപ്പെടുന്നത്.
യുദ്ധക്കപ്പലുകൾ, വ്യാപാര കപ്പലുകൾ, അന്തർവാഹിനികൾ, സപ്പോർട്ട് വെസലുകൾ, ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകൾ, പാസഞ്ചർ കം കാർഗോ വെസലുകൾ, ട്രോളറുകൾ, മെയിൻ, ഹെലിഡെക്കുകൾ, ബാർജുകൾ എന്നിവ കമ്പനി നിർമിക്കുന്നു.
ഇന്ത്യൻ നാവികസേനയ്‌ക്കായി കൂടുതൽ കൽവാരി-ക്ലാസ് (സ്കോർപീൻ) അന്തർവാഹിനികൾ നിർമ്മിക്കാൻ മാസഗോൺ ഡോക്ക് തയ്യാറെടുക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏകദേശം 35,000 കോടി രൂപയുടേതാണ് കരാർ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
