ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മെയ് മാസം അത്ര നല്ല അനുഭവങ്ങളല്ല നൽകിയത്. കാരണം ഓഹരി സൂചികകൾ വലിയ ഇടിവിലേക്ക് പോയി. ചാഞ്ചാട്ടത്തിന്‍റെ ശക്തി കൂടിയതോടെ പല ഓഹരികളും താഴേക്ക് പതിച്ചു. പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരെ ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരുമെന്നാണ് വിലയിരുത്തുന്നത്. അതിന് ശേഷം വലിയ റാലിക്ക് വിപണി സാക്ഷ്യം വഹിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം നഷ്ടം നേരിട്ട പ്രധാന ഓഹരികളിലൊന്ന് നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ അഥവാ എൻഎച്ച്പിസി. 2024 സാമ്പത്തിക വർഷത്തിലെ അറ്റാദായത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഓഹരിയും ഇടിഞ്ഞത്. എന്തായാലും എൻഎച്ച്പിസി ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 97.80 രൂപ എന്നതാണ് എൻഎച്ച്പിസിയുടെ ഓഹരി വില. 2024 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ പ്രവർത്തന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ 2 ശതമാനത്തോളം ഇടിവാണ് ഓഹരിയിലുണ്ടായത്. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ 9.27 ശതമാനം നേട്ടമുണ്ടാക്കാൻ കമ്പനിയുടെ ഓഹരിക്ക് സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതോടൊപ്പം 2024-ൽ ഇതുവരെ 47.85 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ആറ് മാസത്തിനിടെ 85.23 ശതമാനം വളർച്ചയാണ് എൻഎച്ച്പിസി ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 125 ശതമാനത്തിലധികം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 105.25 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 42.55 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

18 ശതമാനം ഇടിവ്
2024 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ 610.93 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുൻവർഷത്തെ പാദത്തിൽ ഇത് 745.27 കോടി രൂപയായിരുന്നു. അതായത് ഏകദേശം 18 ശതമാനത്തിന്‍റെ ഇടിവാണ് ഇത്തവണ അറ്റാദായത്തിൽ ഉണ്ടായത്. 2024 സാമ്പത്തിക വർഷത്തിൽ അറ്റാദായം 5 ശതമാനം ഇടിഞ്ഞ് 4,028.01 കോടി രൂപയായപ്പോൾ വരുമാനം 9,632.16 കോടി രൂപയാണ്.
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നതിന്‍റെ ചുരുക്കരൂപമാണ് എന്‍എച്ച്പിസി. 1975 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്. പ്രോജക്ട് മാനേജ്‌മെൻ്റ്, നിർമ്മാണ കരാറുകൾ, കൺസൾട്ടൻസി സേവനങ്ങൾ, പവർ ട്രേഡിംഗ് പ്രവർത്തനങ്ങൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഡിവിഡൻ്റ് ചരിത്രം
2024 ഫെബ്രുവരിയിൽ 1.40 രൂപ ഇടക്കാല ലാഭവിഹിതം എൻഎച്ച്പിസി നൽകിയിരുന്നു. 2023ൽ ഓഗസ്റ്റിൽ 0.45 രൂപയും ഫെബ്രുവരിയിൽ 1.40 രൂപയും അന്തിമ ലാഭവിഹിതം നൽകി. 2022-ൽ രണ്ടുതവണ ലാഭവിഹിതം നൽകി - ഓഗസ്റ്റിൽ 0.50 രൂപയും ഫെബ്രുവരിയിൽ 1.31 രൂപയും.

കുതിപ്പ് തുടർന്ന് ആഭ്യന്തര സൂചികകൾ
പ്രത്യേക വ്യാപാര ദിനത്തിൽ ആഭ്യന്തര സൂചികകൾ നേട്ടം തുടരുകയാണ്. സെൻസെക്‌സ് 0.3 ശതമാനം അഥവാ 253 പോയിൻ്റ് ഉയർന്ന് 73,917ലും നിഫ്റ്റി 0.2 ശതമാനം അഥവാ 37 പോയിൻ്റ് ഉയർന്ന് 22,506ലും എത്തി. വിദേശ നിക്ഷേപകരുടെ വാങ്ങൽ, യുഎസ് വിപണിയിലെ കരുത്ത് എന്നിവ ആഭ്യന്തര വിപണിക്ക് താങ്ങായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
