ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വലിയ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു പക്ഷെ അടുത്ത കാലത്ത് എണ്ണവിലയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിത്. 24 മണിക്കൂറിനിടെ ബെന്റ് ക്രൂഡ് ബാരലിന് 3 ശതമാനത്തോളം വിലയിടിഞ്ഞ് 83.66 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 79.23 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ കാരണം വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിൽ ബ്രെൻ്റ് ഓയിൽ വില കഴിഞ്ഞ മാസം 90 ഡോളറിൽ എത്തിയിരുന്നു. എന്നാൽ ആശങ്കകൾ ഒഴിഞ്ഞതോടെയാണ് ബ്രെൻ്റ് ഓയിൽ വില താഴേക്കിറങ്ങുന്നത്. ബ്രെൻ്റ് ക്രൂഡ് വിലയിലെ ഇടിവ് എണ്ണ വിപണന കമ്പനികൾക്ക് ഗുണകരമാണ്.
നേട്ടമുണ്ടാക്കി കമ്പനികൾ
ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുടെ ഓഹരികൾ വ്യാഴാഴ്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്. എച്ച്‌പിസിഎല്ലിൻ്റെ ഓഹരികൾ 7 ശതമാനത്തിലധികം ഉയർന്ന് വ്യാപാരം നടത്തി. ഐഒസിഎല്ലും ബിപിസിഎല്ലും എൻഎസ്ഇയിൽ യഥാക്രമം 3 ശതമാനവും 4 ശതമാനവും ഉയർന്നു.
1. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
എൻഎസ്ഇയിൽ നിലവിൽ 172.50 രൂപ എന്ന നിലയിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 2 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഒരു മാസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 82.54 ശതമാനം ലാഭമാണ് കമ്പനി കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വിപണിയിൽ നിന്നും നേടിയത്. ഒരു വർഷത്തിനിടെ 111 ശതമാനം നേട്ടമുണ്ടാക്കാനും ഐഒസിഎൽ ഓഹരിക്ക് സാധിച്ചു.
ജനുവരി-മാർച്ച് കാലയളവിൽ ഐഒസിയുടെ ഏകീകൃത അറ്റാദായം 49 ശതമാനം ഇടിഞ്ഞ് 5,487.92 കോടി രൂപയായിരുന്നു.

2. ഭാരത് പെട്രോളിയം
630.90 രൂപ എന്നതാണ് എൻഎസ്ഇയിൽ ഭാരത് പെട്രോളിയം ഓഹരിയുടെ വില. അഞ്ച് ദിവസത്തിനിടെ 6.93 ശതമാനം നേട്ടമാണ് ഓഹരി കൈവരിച്ചത്. 3 ശതമാനം നേട്ടം മൂന്ന് മാസത്തിനിടെ നേടാനും ഓഹരിക്ക് സാധിച്ചു. 75.81 ശതമാനമാണ് ആറ് മാസത്തെ ലാഭം. കഴിഞ്ഞ ഒരു വർഷത്തിനിടെ 76 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഭാരത് പെട്രോളിയം ഓഹരിക്ക് സാധിച്ചു. കമ്പനി ത്രൈമാസ വരുമാനം മെയ് 9 ന് പ്രഖ്യാപിക്കും.
687.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 331.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

3. ഹിന്ദുസ്ഥാൻ പെട്രോളിയം
എൻഎസ്ഇയിൽ 528.25 രൂപ എന്നതാണ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ നിലവിലെ ഓഹരി വില. 9.68 ശതമാനം നേട്ടം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നേടാൻ ഓഹരിക്ക് സാധിച്ചു. 10.59 ശതമാനം മുന്നേറ്റമാണ് ഒരു മാസത്തിനിടെ നേടിയത്. ആറ് മാസത്തിനിടെ 108 ശതമാനം ലാഭം ഓഹരി നൽകി. 110.90 ശതമാനമാണ് കഴിഞ്ഞ ഒരു വർഷത്തെ നേട്ടം.
594.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 239.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. കമ്പനി ത്രൈമാസ വരുമാനം മെയ് 9 ന് പ്രഖ്യാപിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
