കഴിഞ്ഞ അഞ്ച് ദിവത്തെ മുന്നേറ്റത്തിന് താൽക്കാലിക വിരമാമിട്ട് ഓഹരി സൂചികകൾ വെള്ളിയാഴ്ച ചുവപ്പിലാണ് അവസാനിച്ചത്. ഐടി, മീഡിയ,മെറ്റൽ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നഷ്ടം സംഭവിച്ച പ്രധാന ഓഹരികളിലൊന്ന് ഒലെക്ട്ര ഗ്രീൻടെക്കാണ്. എൻഎസ്ഇയിൽ ഏകദേശം 3.66 ശതമാനത്തിന്‍റെ ഇടിവാണ് ഓഹരി നേരിട്ടത്. ഒലെക്ട്ര ഗ്രീൻടെക്കിൻ്റെ ഇടിവിന്‍റെ കാരണവും നിലവിലെ ഓഹരി വിലയും നമുക്ക് പരിശോധിക്കാം.
ദുർബലമായ വരുമാനം ചതിച്ചു
മാർച്ച് പാദത്തിൽ കമ്പനി ദുർബലമായ വരുമാനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഒലെക്ട്ര ഗ്രീൻടെക്ക് ഓഹരി ഇടിഞ്ഞത്. ഒലെക്‌ട്രാ ഗ്രീൻടെക്കിൻ്റെ ഏകീകൃത അറ്റാദായം മുൻ വർഷം ഇതേ കാലയളവിലെ 27.01 കോടി രൂപയിൽ നിന്ന് 13.71 കോടി രൂപയായി കുറഞ്ഞു. വരുമാനം 375.91 കോടിയി നിന്ന് 288.81 കോടിയായി കുറഞ്ഞു.
പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം കഴിഞ്ഞ വർഷത്തെ 50 കോടിയിൽ നിന്ന് 34.5 കോടി രൂപയായി കുറഞ്ഞു. ഡിസംബർ പാദത്തിൽ ഒലെക്‌ട്രാ ഗ്രീൻടെക്കിൻ്റെ ഏകീകൃത അറ്റാദായം 26.99 കോടി രൂപയും വരുമാനം 342.14 കോടി രൂപയുമായിരുന്നു.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 3.31 ശതമാനം ഇൻട്രാഡേ ഇടിവോടെ 1748 രൂപയാണ് നിലവിൽ ഒലെക്ട്ര ഗ്രീൻടെക്കിൻ്റെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 9.21 ശതമാനം ഇടിവും ഓഹരി നേരിട്ടിട്ടുണ്ട്. അതേ സമയം ആറ് മാസത്തിനിടെ 53.83 ശതമാനം മുന്നേറ്റമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 168.76 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി മൾട്ടിബാഗർ ഓഹരിയാകാനും ഒലെക്ട്ര ഗ്രീൻടെക്കിന് സാധിച്ചു.
2,221.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 622.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഒലെക്‌ട്ര ഗ്രീൻടെക്
ഇലക്ട്രിക് ബസുകളും കോമ്പോസിറ്റ് പോളിമർ ഇൻസുലേറ്ററുകളും നിർമ്മിക്കുന്ന കമ്പനിയാണ് ഒലെക്‌ട്ര ഗ്രീൻടെക്. 2000ത്തിലാണ് കമ്പനി സ്ഥാപിക്കുന്നത്. ഇന്ന് രാജ്യത്തെ ഇ-ബസ് നിർമ്മാതാക്കളിൽ പ്രധാനിയാണ് ഒലെക്‌ട്ര ഗ്രീൻടെക്. നിലവിൽ കമ്പനിയുടെ 1,500-ലധികം ബസുകൾ ഇന്ത്യൻ നിരത്തുകളിൽ ഓടുന്നുണ്ട്. ഇൻസുലേറ്റർ ഡിവിഷൻ, ഇ-ബസ് ഡിവിഷൻ, ഇ-ട്രക്ക് ഡിവിഷൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലൂടെയാണ് കമ്പനി പ്രവർത്തിക്കുന്നത്.

ചുവപ്പിൽ അവസാനിച്ച് വിപണി
കഴിഞ്ഞ അഞ്ച് ദിവസത്തെ മുന്നേറ്റത്തിന് ശേഷം വിപണി വെള്ളിയാഴ്ച ചുവപ്പിലാണ് അവസാനിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 609.28 പോയിന്റ് അല്ലെങ്കില്‍ 0.82 ശതമാനം ഇടിഞ്ഞ് 73,730.16 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 150.40 പോയിന്റ് അഥവാ 0.67 ശതമാനം ഇടിഞ്ഞ് 22,419.95 ലെത്തി.
ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ നിക്ഷേപകര്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇടിവിന് കാരണം. അതോടൊപ്പംവ ആഗോളതലത്തില്‍ ക്രൂഡ് വില ഉയരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും തുടര്‍ച്ചയായ വിദേശ ഫണ്ട് ഒഴുക്കും വിപണിയെ തളർത്തി.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. ടെക് മഹീന്ദ്ര, വിപ്രോ, ഐടിസി, അള്‍ട്രാടെക് സിമന്‍റ്, ടൈറ്റന്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
