തുടർച്ചയായ നാലാം ദിവസമാണ് ഓഹരി സൂചികകൾ ചുവപ്പിൽ അവസാനിക്കുന്നത്. സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനത്തോളം ബുധനാഴ്ച ഇടിഞ്ഞു. അതേ സമയം പേടിഎം ഓഹരി ഇന്ന് അഞ്ച് ശതമാനത്തോളം നേട്ടമുണ്ടാക്കി. എന്താണ് പേടിഎം മുന്നേറ്റത്തിന് കാരണമെന്ന് വിശദമായി നോക്കാം.
ഓഹരി വില 360 രൂപയിലേക്ക്
കഴിഞ്ഞ കുറേ നാളുകളായി വലിയ ഇടിവിലൂടെയാണ് പേടിഎം ഓഹരി പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഏകദേശം 1.3 ശതമാനത്തോളം ഇടിവാണ് ഓഹരിക്ക് സംഭവിച്ചത്. ഒരു മാസത്തിനിടെ 3.5 ശതമാനവും ഇടിവ് പേടിഎം ഓഹരിക്ക് സംഭവിച്ചു. എന്നാൽ ഇന്ന് 5 ശതമാനം മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതോടെ ഓഹരി വില 359.45 രൂപയിലേക്കെത്തി. ഏകദേശം 17.5 രൂപയോളമാണ് വിലയിലുണ്ടായ വർധനവ്.

മുന്നേറ്റത്തിന് കാരണം
പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷന്‍റെ ഷെയറുകൾ അദാനി ഏറ്റെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി സ്ഥാപകൻ വിജയ് ശർമയുമായി അദാനി ചർച്ചകൾ നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് പേടിഎം ഓഹരി അഞ്ച് ശതമാനത്തോളം നേട്ടമുണ്ടാക്കിയത്.
ഇന്ത്യയുടെ ഡിജിറ്റല്‍ പരിണാമത്തില്‍ പേടിഎമ്മിനു വലിയ പങ്കാണുള്ളത്. പെട്ടികടകളിലും, വഴിയോര കേന്ദ്രങ്ങളിലും വരെ ഡിജിറ്റല്‍ ശക്തി പകരാന്‍ പേടിഎമ്മിനു സാധിച്ചിട്ടുണ്ട്. ശിക്ഷണ നടപടികള്‍ ഏറ്റുവാങ്ങുമ്പോഴും വിപണികളില്‍ പ്രധാന ഇടപാട് മാധ്യമമായി പേടിഎം തുടരുന്നു.
കണക്കുകൾ പ്രകാരം വൺ97 കമ്മ്യൂണിക്കേഷനിൽ 19 ശതമാനം ഓഹരിയാണ് വിജയ് ശർമയ്ക്ക് ഉള്ളത്. ചൊവ്വാഴ്ചത്തെ വില പ്രകാരം4,218 കോടി രൂപയുടെ ഓഹരികളാണ് ഇത്. ഇതുകൂടാതെ പേടിഎമ്മിൽ നേരിട്ട് 9 ശതമാനം ഓഹരിയും വിജയ് ശർമയ്ക്ക് ഉണ്ട്. വിദേശസ്ഥാപനമായ റെസിലന്റ് അസറ്റ് മാനേജ്മെന്റ് വഴി മറ്റൊരു 10 ശതമാനം ഷെയർ കൂടി വിജയ് ശർമയ്ക്ക് ഉണ്ട്.
വിശദീകരണം നൽകി പേടിഎം
അദാനിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ട് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശർമ്മ തള്ളി. ഈ റിപ്പോര്‍ട്ട് അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് കമ്പനി ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. വിജയ് ശേഖർ ശർമയുമായി ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് അദാനി ഗ്രൂപ്പും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിസന്ധി തുടരുന്നു
മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കുള്ളിലാണ് പേടിഎം പ്രവർത്തിക്കുന്നത്. 2024 ജനുവരി 31-ന്,നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു. അതോടെയാണ് കമ്പനിയുടെ പ്രതിസന്ധികൾ ആരംഭിച്ചത്.
കമ്പനിയുടെ ഏകീകൃത നഷ്ടം 2023-24 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 549.6 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 168.4 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റവരുമാനം 2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ 2,464.6 കോടി രൂപയിൽ നിന്ന് നാലാം പാദത്തിൽ 2.6 ശതമാനം കുറഞ്ഞ് 2,398.8 കോടി രൂപയായിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications