ഇന്ത്യൻ സൂചികകൾ ഡിസംബർ 9 ന് റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 13450 ന് മുകളിൽ വ്യാപാരം നടത്തി. രാവിലെ 09:17ന് സെൻസെക്സ് 254.48 പോയിൻറ് അഥവാ 0.56 ശതമാനം ഉയർന്ന് 45862.99 ലും നിഫ്റ്റി 74.60 പോയിൻറ് ഉയർന്ന് 0.56 ശതമാനവും 13467.60ലും എത്തി. ഏകദേശം 1137 ഓഹരികൾ ഇന്ന് മുന്നേറി. 247 ഓഹരികൾ ഇടിഞ്ഞു. 40 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ടെക് മഹീന്ദ്ര, അൾട്രാ ടെക്ക് സിമന്റ് എന്നിവയാണ് ബിഎസ്ഇ സെൻസെക്സിൽ ഇന്ന് നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. ഐടിസി, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ടാറ്റ സ്റ്റീൽ എന്നിവ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു കൊണ്ടിരിക്കുകയാണ്. ബിഎസ്‌ഇ റിയൽറ്റി സൂചിക ഒരു ശതമാനം ഉയർന്നു. പ്രസ്റ്റീജ് എസ്റ്റേറ്റ്, ഡിഎൽഎഫ്, ബ്രിഗേഡ് എന്റർപ്രൈസസ് എന്നിവയാണ് റിയൽറ്റി സൂചികയിൽ മുന്നേറുന്ന ഓഹരികൾ.

ഐസിഐസിഐ സെക്യൂരിറ്റീസിലെ ഓഹരി ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) വഴി വിൽക്കാൻ കമ്പനി അനുമതി നൽകിയതിനെത്തുടർന്ന് ഡിസംബർ 9 ന് ഐസിഐസിഐ ബാങ്ക് ഓഹരി വില ഉയർന്നു. ഐസിഐസിഐ സെക്യൂരിറ്റീസിലെ 2.21 ശതമാനം വരെ ഓഹരികൾ വിൽക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, മഹാരാഷ്ട്ര ബാങ്ക് എന്നിവയുടെ പിന്തുണയോടെ നിഫ്റ്റി പിഎസ്‌യു ബാങ്ക് ഒരു ശതമാനം ഉയർന്നു. ഇന്ത്യൻ രൂപ ഇന്ന് ഇടിഞ്ഞ് 73.59 എന്ന നിലയിലെത്തി. നവംബർ എട്ടിന് ആഭ്യന്തര യൂണിറ്റ് ഒരു ഡോളറിന് 73.52 എന്ന നിലയിലെത്തിയിരുന്നു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications