തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം വലിയ ഇടിവിലേക്ക് പോയെ പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ പതിയെ മുകളിലേക്കുയരുകയാണ്. അതിൽ എടുത്ത് പറയേണ്ട ഓഹരി റെയിൽവേ ഓഹരിയായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ്. പുതിയ ഓർഡറുകൾ നേടാൻ കഴിഞ്ഞതോടെയാണ് ഓഹരി പഴയ മുന്നേറ്റത്തിലേക്ക് തിരിച്ചെത്തിയത്. വെള്ളിയാഴ്ചയും ഏകദേശം 3 ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. റെയിൽ വികാസ് നിഗം ലിമിറ്റഡ് ഓഹരിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
റെയിൽ വികാസ് നിഗം ലിമിറ്റഡ്
റെയിൽവേയുമായി ബന്ധപ്പെട്ട സ്പെഷ്യൽ പർപസ് ഫിനാൻസ് കമ്പനിയാണിത്. പ്രൊജക്ട് ഡെവലപ്മെന്റ്, ഫിനാൻഷ്യൽ റിസോഴ്സ് മൊബിലൈസേഷൻ തുടങ്ങിയ ബിസിനസുകൾ ചെയ്യുന്നു. മിഡ്ക്യാപ് വിഭാഗത്തിലാണ് കമ്പനി ഉൾപ്പെട്ടിരിക്കുന്നത്. 78,751 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

പുതിയ കരാർ
പശ്ചിമ ബംഗാളിലെ റാംമാം ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റിലെ ബാരേജ് കോംപ്ലക്‌സിൻ്റെയും ഹെഡ് റേസ് ടണലിൻ്റെ (എച്ച്ആർടി) ഭാഗത്തിൻ്റെയും നിർമ്മാണവും ഇൻസ്റ്റാളേഷനുള്ള പുതിയ കരാറാണ് ആർവിഎൻഎൽ നേടിയത്. 66 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കണം. 495 കോടി രൂപയാണ് കരാറിന്‍റെ മൂല്യം. കഴിഞ്ഞ ദിവസം അസൻസോൾ ഡിവിഷനു കീഴിലുള്ള സീതാറാംപൂർ ബൈപാസ് ലൈൻ നിർമാണത്തിന് ഈസ്റ്റേൺ റെയിൽവേയിൽ നിന്ന് 390.97 കോടി രൂപയുടെ കരാറും റെയിൽവേ പൊതുമേഖലാ കമ്പനി നേടിയുരുന്നു.
ഗുരുഗ്രാമിൽ സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റ അക്വിസിഷൻ, ഡിസ്ട്രിബ്യൂഷൻ മാനേജ്മെൻ്റ് സിസ്റ്റം, ഔട്ടേജ് മാനേജ്മെൻ്റ് സിസ്റ്റം എന്നിവ നടപ്പിലാക്കുന്നതിനുള്ള കരാറും കമ്പനി നേടി. ഏകദേശം 124.37 കോടി രൂപയുടേതാണ് ഈ കരാർ.
മൾട്ടിബാഗർ നേട്ടമുണ്ടാക്കിയ ഓഹരി
എൻഎസ്ഇയിൽ 373.80 രൂപ എന്നതാണ് നിലവിൽ റെയിൽ വികാസ് നിഗം ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 41 ശതമാനത്തിന്‍റെ വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 120 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 105.38 ശതമാനം നേട്ടമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 194 ശതമാനം മൾട്ടിബാഗർ നേട്ടം നിക്ഷേപകർക്ക് നൽകാനും റെയിൽവേ പൊതുമേഖലാ ഓഹരിക്ക് സാധിച്ചു. 1,261.75 ശതമാനം നേട്ടമാണ് അഞ്ച് വർഷത്തിനിടെ ഓഹരി നേടിയത്. 425 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 117.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഓഹരിയുടെ മറ്റ് വിശദാംശങ്ങൾ
സാങ്കേതികതയുടെ കാര്യത്തിൽ റെയിൽ വികാസ് നിഗം ലിമിറ്റഡ് ഓഹരിയുടെ ആപേക്ഷിക ശക്തി സൂചിക 62.1 ആണ്. ഇത് ഓവർബോട്ടിലോ ഓവർസോൾഡ് സോണിലോ അല്ല വ്യാപാരം ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്നു. ഓഹരികൾ 20 ദിവസം, 30 ദിവസം, 50 ദിവസം, 100 ദിവസം, 150 ദിവസം, 200 ദിവസം എന്നിവയേക്കാൾ ഉയർന്നതാണ്. എന്നാൽ 5 ദിവസം, 10 ദിവസം ചലിക്കുന്ന ശരാശരിയേക്കാൾ കുറവാണ്.
വരുമാനത്തിൽ വർധനവ്
2024 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ റെയിൽ വികാസ് നിഗത്തിന്‍റെ അറ്റാദായം 33.2 ശതമാനം വളർച്ചയോടെ 478.6 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 5,719.8 കോടി രൂപയിൽ നിന്ന് 17.4% വർധിച്ച് 6,714 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
