കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് മികച്ച നേട്ടം നൽകാൻ റെയിൽവേ പൊതുമേഖലാ ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്. നിരവധി റെയിൽവേ ഓഹരികളാണ് മൾട്ടിബാഗർ നേട്ടം കൈവരിച്ച ഓഹരികളുടെ പട്ടികയിലുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ). വെള്ളിയാഴ്ചത്തെ സെഷനിൽ ഏകദേശം 16 ശതമാത്തിന് മുകളിലാണ് ഓഹരി നേടിയ വളർച്ച. എന്താണ് ഓഹരിയുടെ കുതിപ്പിന് പിന്നിലെ കാണമെന്നും ഭാവിയിലും മുന്നേറ്റം ഓഹരി തുടരുമോ എന്നും നമുക്ക് നോക്കാം.
കുതിപ്പിന് കാരണം
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ( ഡിഎംആർസി ) ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ചു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് വെള്ളിയാഴ്ച റെയിൽ വികാസ് ഓഹരി മുകളിലേക്കുയർന്നത്. കരാർ പ്രകാരം മെട്രോ, റെയിൽവേ, ഹൈ സ്പീഡ് റെയിൽ, ഹൈവേകൾ, മെഗാബ്രിഡ്ജുകൾ, ടണലുകൾ, ഡിപ്പോകൾ തുടങ്ങി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ പദ്ധതികളിൽ ആർവിഎൻഎൽ ഭാഗമാകും.
ഓഹരി വിലയിലെ കുതിപ്പ്
എൻഎസ്ഇയിൽ 492.15 രൂപ എന്നതാണ് ആർവിഎൻഎൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 18.59 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 39.27 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 170.36 ശതമാനം നേട്ടമുണ്ടാക്കാനും റെയിൽവേ ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 296.49 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. അഞ്ച് വർഷം കൊണ്ട് 1,722.41 ശതമാനം വളർച്ചയും ഓഹരി കൈവരിച്ചു.

ഓഹരി വില ലക്ഷ്യം
ആർവിഎൻഎൽ ഓഹരി വിലയിൽ കൂടുതൽ ഉയർച്ച പ്രതീക്ഷിക്കുന്നു എന്നാണ് ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറഞ്ഞത്. ഓഹരികൾക്ക് ഓരോന്നിനും 430 രൂപയിൽ നിർണായക പിന്തുണയുണ്ട്. പുതിയ നിക്ഷേപകർക്ക് 'ബൈ-ഓൺ-ഡിപ്‌സ്' തന്ത്രം സ്വീകരിക്കാം. അതായത് വില കുറയുമ്പോൾ സ്റ്റോക്ക് വാങ്ങുക, 430 രൂപയിൽ കർശനമായ സ്റ്റോപ്പ് ലോസ് നിലനിർത്തി ഓഹരി വാങ്ങാമെന്നാണ് ശുപാർശ.
വരാനിരിക്കുന്ന യൂണിയൻ ബജറ്റ് 2024ൽ റെയിൽവേ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ കാര്യമായ ഉത്തേജനം വിപണി പ്രതീക്ഷിക്കുന്നതിനാൽ ആർവിഎൻഎൽ ഓഹരി കൂടുതൽ മുന്നേറാനുള്ള സാധ്യതയുണ്ട്. 2024 ബജറ്റിന് മുമ്പുള്ള സ്റ്റോക്കിലെ ഏത് ഇടിവും ദീർഘകാല നിക്ഷേപകർക്ക് വാങ്ങാനുള്ള അവസരമായി കാണണം.
റെയിൽ വികാസ് നിഗം ലിമിറ്റഡ്
റെയിൽവേയുമായി ബന്ധപ്പെട്ട സ്പെഷ്യൽ പർപസ് ഫിനാൻസ് കമ്പനിയാണിത്. പ്രൊജക്ട് ഡെവലപ്മെന്റ്, ഫിനാൻഷ്യൽ റിസോഴ്സ് മൊബിലൈസേഷൻ തുടങ്ങിയ ബിസിനസുകൾ ചെയ്യുന്നു. മിഡ്ക്യാപ് വിഭാഗത്തിലാണ് കമ്പനി ഉൾപ്പെട്ടിരിക്കുന്നത്.
വരുമാനത്തിൽ വർധനവ്
കഴിഞ്ഞ വർഷത്തേക്കാൾ 17.4 ശതമാനം വരുമാന വളർച്ചയാണ് കമ്പനി ഈ സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്. മാർജിൻ 20 ബേസിസ് പോയിൻറ് വർദ്ധിച്ചു. അറ്റാദായം 2024 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ 33% വർധിച്ച് 478.6 കോടി രൂപയായി. 2025 സാമ്പത്തിക വർഷത്തിൽ, 23,000 കോടി രൂപ വരുമാനം നേടാനും 92,000 കോടി മുതൽ 1 ലക്ഷം കോടി വരെ ഓർഡർ ബുക്ക് നേടാനുമാണ് പൊതുമേഖലാ റെയിൽ ഓഹരിയുടെ ലക്ഷ്യം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications