തിങ്കളാഴ്ച ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളാണ് പഞ്ചസാരയുമായി ബന്ധപ്പെട്ട കമ്പനികൾ. ആദ്യ സെഷനിൽ തന്നെ 5 ശതമാനത്തോളം വളർച്ച കൈവരിക്കാൻ പല ഓഹരികൾക്കും സാധിച്ചു. എന്താണ് പഞ്ചസാര ഓഹരികളുടെ മുന്നേറ്റത്തിന് കാരണമെന്നും ഏതൊക്കെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയതെന്നും നമുക്ക് പരിശോധിക്കാം.
മുന്നേറ്റത്തിന് കാരണം
കരിമ്പ് ജ്യൂസിൽ നിന്നും ബി-ഹെവി മോളാസസിൽ നിന്നും (ബിഎച്ച്എം) റെക്റ്റിഫൈഡ് സ്പിരിറ്റ് (ആർഎസ്)/എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) നിർമ്മിക്കാൻ കേന്ദ്ര സർക്കാർ പഞ്ചസാര മില്ലുകൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയതിനെത്തുടർന്നാണ് ഓഹരികൾ മുകളിലേക്ക് ഉയർന്നത്.
ഭക്ഷ്യ-പൊതുവിതരണ വകുപ്പിൻ്റെ (DFPD) തീരുമാനം പഞ്ചസാര വ്യവസായത്തിൻ്റെ വൈവിധ്യവൽക്കരണ ശ്രമങ്ങളെ പിന്തുണച്ച് എത്തനോൾ, മറ്റ് ആൽക്കഹോൾ അധിഷ്‌ഠിത ഉൽപന്നങ്ങളുടെ ഉൽപാദനം ഉയർത്താൻ സാധ്യതയുണ്ട്.
നേട്ടമുണ്ടാക്കിയ ഓഹരികൾ
1. അവധ് ഷുഗർ ആൻഡ് എനർജി
ആദ്യ സെഷനിൽ തന്നെ 4.89 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. നിലവിൽ 749.50 രൂപയാണ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.31 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 13.19 ശതമാനം നേട്ടമാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 12 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും അവധ് ഷുഗർ ആൻഡ് എനർജി ഓഹരിക്ക് സാധിച്ചു.
1,478.06 കോടി വിപണി മൂലധനമുള്ള രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഷുഗർ കമ്പനികളിലൊന്നാണ് അവധ് ഷുഗർ ആൻഡ് എനർജി.

2. ശ്രീ രേണുക ഷുഗർ
4.38 ശതമാനം വളർച്ചയാണ് തിങ്കളാഴ്ച ആദ്യ സെഷനിൽ തന്നെ ഓഹരി നേടിയത്. 48.27 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 4.21 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 14.66 ശതമാനം വളർച്ച ആറ് മാസത്തിനിടെ ഓഹരി നേടി.
ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര നിർമ്മാണ കമ്പനികളിലൊന്നാണ് ശ്രീ രേണുക ഷുഗേഴ്‌സ് ലിമിറ്റഡ്. ഇന്ത്യയ്ക്ക് പുറമെ ബ്രസീലിലും കമ്പനിക്ക് കാര്യമായ സാന്നിധ്യമുണ്ട്. പഞ്ചസാര, എഥനോള്‍, പവര്‍ കോജനറേഷന്‍ ഉല്‍പ്പാദനം എന്നിവയുള്‍പ്പെടെ ശ്രീ രേണുക ഷുഗേഴ്‌സിന് വിപുലമായ ഉല്‍പ്പന്ന ശ്രേണിയുണ്ട്.
3. ധംപൂർ ഷുഗർ
ഇന്ന് വിപണിയുടെ ആദ്യ സെഷനിൽ തന്നെ 5 ശതമാനത്തിന് മുകളിൽ വളർച്ചയാണ് ധംപൂർ ഷുഗർ നേടിയത്. അതോടെ ഓഹരി വില 220 രൂപ കടന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 9.51 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മുന്‍നിര സംയോജിത കരിമ്പ് സംസ്‌കരണ കമ്പനികളിലൊന്ന്. കരിമ്പിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടാന്‍ ധംപൂര്‍ ഷുഗര്‍ മില്‍സിന് സാധിക്കുന്നുണ്ട്. പഞ്ചസാരയ്ക്കപ്പുറം പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം, എഥനോള്‍, ആല്‍ക്കഹോള്‍, അധിക ന്യൂട്രല്‍ ആല്‍ക്കഹോള്‍, ആല്‍ക്കഹോള്‍ അധിഷ്ഠിത രാസവസ്തുക്കള്‍, ജൈവ വളങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു.

4. ബൽറാംപൂർ ചിനി മിൽസ്
3 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 567.55 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 9 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 57.28 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പഞ്ചസാര കമ്പനികളിലൊന്ന്. ബല്‍റാംപൂര്‍ ചിനി മില്‍സ് ലിമിറ്റഡിന്റെ അനുബന്ധ ബിസിനസുകളില്‍ ഡിസ്റ്റിലറി പ്രവര്‍ത്തനങ്ങളും പവര്‍ കോജനറേഷനും ഉള്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ സംയോജിത പഞ്ചസാര ഉത്പാദകരില്‍ ഒന്നാണ്.
ഇഐഡി പാരി (3.06 ശതമാനം), ഉഗർ ഷുഗർ (3.65 ശതമാനം), മഗധ് ഷുഗർ എന്നിവയുടെ ഓഹരികളുടെ ഇന്ന് നേട്ടമുണ്ടാക്കി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications