ഓഹരി വിപണിയിലെ ചാഞ്ചാട്ടം പ്രവചിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. എപ്പോൾ വേണമെങ്കിലും ഓഹരികൾ മുന്നോട്ട് കുതിക്കുകയും താഴോട്ടിറങ്ങുകയും ചെയ്യാം. അതുപൊലെ തന്നെയാണ് ഓഹരിയുടെ കാര്യവും. ചിലപ്പോൾ വലിയ കുതിപ്പിലേക്കുയരും. ചിലപ്പോൾ വലിയ തകർച്ചയിലേക്ക് പതിക്കും. സുസ്ലോൺ എനർജിയുടെ ഓഹരികൾ അത്തരത്തിലുള്ളതാണ്. 16 വർഷത്തെ റെക്കോർഡ് ഉയരത്തിൽ നിന്ന് ഇതുവരെ 91 ശതമാനം ഇടിവാണ് കമ്പനിയുടെ ഓഹരി നേരിട്ടത്.
തിരിച്ചുവരാനുള്ള ശ്രമങ്ങൾ
വലിയ ഇടിന് നേരിട്ടെങ്കിലും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് സുസ്ലോൺ എനർജി. ബിഎസ്ഇയിൽ 0.77 ശതമാനം ഇൻട്രാഡേ ഇടിവോടെ 41.37 രൂപ എന്നതാണ് നിലവിൽ സുസ്ലോൺ എനർജിയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 3.73 ശതമാവും ഇടിവ് ഓഹരി നേരിട്ടു. എന്നാൽ കഴിഞ്ഞ ആറ് മാസത്തെ കണക്കെടുക്കുമ്പോൾ 15 ശതമാനം ഉയർച്ച നേടാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ഒരു വർഷത്തിനിടെ 382.73 ശതമാനം ഉയർച്ചയോടെ മൾട്ടിബാഗർ ഓഹരിയാകാനും കമ്പനിക്ക് സാധിച്ചു.
അഞ്ച് വർഷത്തിനിടെ 604.23 ശതമാനം നേട്ടമാണ് സുസ്ലോൺ എനർജി ഓഹരി നേടിയത്. 50.72 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 8.04 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. കമ്പനിയുടെ വിപണി മൂല്യം 56,428 കോടി രൂപയാണ്. സുസ്ലോൺ എനർജിയുടെ മൊത്തം 13.29 ലക്ഷം ഓഹരികൾ ബിഎസ്ഇയിൽ 5.53 കോടി രൂപയുടെ വിറ്റുവരവായി മാറി. സുസ്ലോൺ എനർജി ഷെയറുകൾക്ക് 0.8 ബീറ്റയുണ്ട്, ഇത് ഒരു വർഷത്തിൽ വളരെ കുറഞ്ഞ ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു.

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ സ്റ്റോക്‌സ്‌ബോക്‌സിലെ ടെക്‌നിക്കൽ അനലിസ്റ്റ് കുശാൽ ഗാന്ധി പറയുന്നത് സുസ്ലോൺ എനർജി ഓഹരികൾ മുന്നോട്ട് കുതിക്കുമെന്നാണ്. പ്രൈസ് ആക്‌ഷനിലെ 628% കുതിച്ചുചാട്ടത്തെത്തുടർന്ന് സുസ്‌ലോൺ എനർജി അടുത്തിടെ 30% ലാഭം ബുക്കിംഗ് തിരുത്തലിന് വിധേയമായി. ഇത് പ്രാഥമിക പ്രവണതയിലെ ശക്തിയെ സൂചിപ്പിക്കുന്നു. വില പ്രവർത്തനം ഇപ്പോൾ ഏകീകരിക്കുകയും 20-നടുത്ത് വിപ്‌സാവ് ചെയ്യുകയും ചെയ്യുന്നു.ആഴ്‌ചകളുടെ എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജ്, സുസ്‌ലോൺ ശക്തമായ വില ശക്തിയും ഉയർന്ന ബയർ ഡിമാൻഡും കാണിക്കുന്നു.
അതുകൊണ്ടു തന്നെ ഓഹരി മുന്നേറാനുള്ള സാധ്യതയുണ്ട്. 49.5 രൂപ ടാഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് കുശാൽ ഗാന്ധി ശുപാർശ ചെയ്യുന്നത്. 38.5 രൂപയാണ് സ്റ്റോപ്പ് ലോസ്.

കഴിഞ്ഞ ആറ് വ്യാപാര ദിവസങ്ങളിൽ, സുസ്‌ലോൺ 41 രൂപ മുതൽ 42.50 രൂപ വരെ വില പരിധിക്കുള്ളിൽ ഏകീകരണത്തിൻ്റെ മാതൃകയാണ് കാണിക്കുന്നതെന്നാണ് ആനന്ദ് രതി ഷെയേഴ്‌സ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സിലെ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് സീനിയർ മാനേജർ ജിഗർ എസ് പട്ടേൽ പറയുന്നത്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ട്രേഡിംഗ് സെഷനുകളിൽ സുസ്ലോണിന് ഉയർന്ന പരിധിയായ 42.50 രൂപയ്ക്ക് മുകളിൽ ബ്രേക്ക്ഔട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ടെക്നിക്കൽസിൻ്റെ കാര്യത്തിൽ, സ്റ്റോക്കിൻ്റെ ആപേക്ഷിക ശക്തി സൂചിക (ആർഎസ്ഐ) 52.3 ആണ്, ഇത് ഓവർബോട്ടിലോ ഓവർസോൾഡ് സോണിലോ ട്രേഡ് ചെയ്യുന്നില്ലെന്ന് സൂചിപ്പിക്കുന്നു.
സുസ്ലോൺ എനർജി
കാറ്റില്‍ നിന്നും ഇന്ത്യയില്‍ ഏറ്റവുമധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ടര്‍ബൈനുകളാണ് രൂപകല്‍പ്പന ചെയ്യുന്നത്. കാറ്റാടികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ കമ്പനിക്ക് 18 രാജ്യങ്ങളില്‍ ബിസിനസ് സാന്നിധ്യമുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications