1 ലക്ഷം 1 കോടി രൂപയാക്കിയ മൾട്ടിബാഗർ ഓഹരി, കുതിപ്പ് തുടരാൻ തന്നെ സാധ്യത, കൂടെക്കൂട്ടുന്നോ..

വിപണിയിൽ നിരവധി മൾട്ടിബാഗർ ഓഹരികളുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച നേട്ടം നൽകുന്ന ഓഹരികളെയാണ് മൾട്ടിബാഗർ ഓഹരികളെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരത്തിലുള്ള ഒരു ഓഹരിയാണ് ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡിഡ്. എൻഎസ്ഇയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 830 ശതമാനം ലാഭമാണ് ഓഹരി നൽകിയത്. ഓഹരിയുടെ മുന്നേറ്റം വിശദമായി പരിശോധിക്കാം.

മൾട്ടിബാഗർ ഓഹരി

5 ശതമാനം ഇൻട്രാഡേ ഇടിവോടെ 626.50 രൂപ എന്നതാണ് ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡിഡിന്‍റെ നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9.97 ശതമാനം ഇടിവും ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ ഒരു മാസത്തിനിടെ ഏകദേശം 46.58 ശതമാനം നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു. അതോടൊപ്പം ആറ് മാസത്തിനിടെ 282.52 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.

5 വർഷം കൊണ്ട് നൽകിയ ലാഭം 5,544.14%, ഓഹരി ആയാൽ ഇങ്ങനെ വേണം

2024-ൽ ഓഹരി ഇതുവരെ 160 ശതമാനത്തിലധികം ഉയർന്നു. 830 ശതമാനത്തിന്‍റെ വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി നേടിയത്. അഞ്ച് വർഷത്തിനിടെ 5,544.14 ശതമാനം ലാഭം നൽകാനും ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡിഡ് ഓഹരിക്ക് സാധിച്ചു. 769.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 63.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.

കോവിഡിന് ശേഷമുള്ള റീബൗണ്ടിൽ മികച്ച വരുമാനം നൽകിയ ഇന്ത്യൻ ഓഹരികളിൽ ഒന്നാണ് ഈ മിഡ് ക്യാപ് സ്റ്റോക്ക്. 2020 മെയ് മാസത്തിൽ എൻഎസ്ഇയിൽ ഓരോന്നിനും 6.30 രൂപ എന്ന നിരക്കിൽ താഴ്ന്നതിന് ശേഷമാണ് ഓഹരി വീണ്ടും കുതിച്ചത്.

1 ലക്ഷം ഒരു കോടി രൂപയായി

ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡിഡ് ഓഹരിയിൽ നിങ്ങൾ ഒരു മാസം മുൻപ് 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ അതിന്‍റെ മൂല്യം 1.50 ലക്ഷം രൂപയായിട്ടുണ്ടാകും. 2023 അവസാനത്തോടെ നിക്ഷേപകൻ ഈ സ്റ്റോക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അതിന്‍റെ മൂല്യം 2.60 ലക്ഷം രൂപയായിട്ടുണ്ടാകും.

ഒരു വർഷം മുമ്പ് ഈ മൾട്ടിബാഗർ സ്റ്റോക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇന്ന് 9.50 ലക്ഷം രൂപ ലഭിക്കും. 4 വർഷം മുൻപ് 1 ലക്ഷം രൂപയുടെ ഓഹരി വാങ്ങിയവരെല്ലാം ഇന്ന് 1 കോടി രൂപയിലധികം മൂല്യമുള്ള ഓഹരിയുടെ ഉടമകളായിട്ടുണ്ടാകും.

 

5 വർഷം കൊണ്ട് നൽകിയ ലാഭം 5,544.14%, ഓഹരി ആയാൽ ഇങ്ങനെ വേണം

ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡ്

ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി പവർ, ഡിസ്ട്രിബ്യൂഷൻ, ഫർണസ്, റക്‌റ്റിഫയർ ട്രാൻസ്‌ഫോമറുകൾ & ഷണ്ട് റിയാക്ടറുകൾ എന്നിങ്ങനെ ട്രാൻസ്‌ഫോർമറുകളുടെ മുഴുവൻ ശ്രേണിയും രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡ്.

അദാനി റിന്യൂവബിൾസ്, ടാറ്റ പവർ, കെഇസി ഇൻ്റർനാഷണൽ, ജെഎസ്ഡബ്ല്യു, പവർഗ്രിഡ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, എൻടിപിസി, സീമെൻസ് എനർജി, ടോറൻ്റ് പവർ തുടങ്ങി നിരവധി ക്ലയന്റുകളും കമ്പനിക്കുണ്ട്. അതോടൊപ്പം ശക്തമായ ഓർഡർ ബുക്കും കമ്പനിയുടെ വളർച്ചയെ സൂചിപ്പിക്കുന്നു. 8,313 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X