ഇന്നലത്തെ വ്യാപാര ദിനത്തെ അനുസ്മരിപ്പിക്കും വിധം ബുധനാഴ്ചയിലെ വ്യാപാരത്തിനും ആവേശത്തുടക്കം. നിഫ്റ്റിയില്‍ 121 പോയിന്റ ഉയര്‍ന്ന് 17,104-ലും സെന്‍സെക്‌സ് 300-ലേറെ പോയിന്റ് ഉയര്‍ന്ന് 57,365-ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്നും മുന്നേറ്റം തുടരുന്ന സൂചികകള്‍ നിര്‍ണായക നിലവാരങ്ങള്‍ പിന്നിട്ടു. സെന്‍സെക്‌സ് 57,700-ന് മുകളിലും നിഫ്റ്റി 17,200-ന് സമീപവും ആദ്യ പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ എത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം പ്രകടമാണ്. ഈ ആഴ്ചയിലെ താഴ്ന്ന നിലയായ 16,780 നിലവാരവും മുകളിലേക്ക് 17,325 നിലവാരവും വരും ദിവസങ്ങളില്‍ ശ്രദ്ധിക്കുക.
നിര്‍ണായകം
ആഗോള വിപണികളിലെ ഗതിയും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വില്‍പ്പനയുമായിരിക്കാം ഇന്നും നിര്‍ണായകമാകുന്നത്. നവംബറിലെ വാഹന വില്‍പ്പന സംബന്ധിച്ച കണക്കുകളും പുറത്തുവരുന്നത് വാഹന വ്യവസായവുമായി ബന്ധപ്പെട്ട കമ്പനികളെ സ്വാധീനിക്കാം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 8.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന ജിഡിപി നിരക്കുകള്‍ മികച്ചതാണ്. എന്നാല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്നും വമ്പന്‍ വില്‍പ്പന നടത്തിയാല്‍, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങി കൂട്ടി വിപണിയെ സഹായിച്ചാലും വിപണിയെ ചിലപ്പോള്‍ സഹായിച്ചേക്കില്ല. വിപണിയില്‍ ചാഞ്ചാട്ടം രൂക്ഷമായതിനാല്‍ സുരക്ഷിതമായ തരത്തില്‍ ട്രേഡിങ് നടത്തുക.
സപ്പോര്‍ട്ട് & റെസിസ്റ്റന്‍സ്
>> ചൊവ്വാഴ്ചത്തെ ക്ലോസിങ്ങിന്റെ അടിസ്ഥാനത്തിലുള്ള ടെക്നിക്കല്‍ അനാലിസിസ് പ്രകാരം, നിഫ്റ്റിയുടെ സപ്പോര്‍ട്ട് 16,834/ 16,686 എന്ന നിലവാരങ്ങളില്‍ പ്രതീക്ഷിക്കാം. അതേസമയം. നിഫ്റ്റിയുടെ റെസിസ്റ്റന്‍സ് മേഖലകള്‍ 17,080/ 17228/ 17324 നിലവാരങ്ങളിലുണ്ടാകാം.
>> ബാങ്ക് നിഫ്റ്റിയുടെ സപ്പോര്‍ട്ട് മേഖലകള്‍ 35,223/ 34,750 നിലവാരങ്ങളിലും റെസിസ്റ്റന്‍സ് 35,998/ 36,470 നിലവാരങ്ങളിലും പ്രതീക്ഷിക്കാം
>> റിലയന്‍സ് ഓഹരികളുടെ സപ്പോര്‍ട്ട് മേഖലകള്‍ 2370/ 2336 നിലവാരത്തിലും 2423/ 2457/ 2510 റെസിസ്്റ്റന്‍സ് മേഖലകളിലുമായിരിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട ഓഹരികള്‍
>> മാരുതി (വാഹന ഉത്പാദനം 85 ശതമാനത്തിലേക്ക് ഉയര്‍ന്നത്), അള്‍ട്രാടെക് സിമന്റ്‌സ് (പുതിയ ഖനനം തുടങ്ങിയത്), യുബിഎല്‍, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി (പലിശ നിരക്ക് വര്‍ധിപ്പിച്ചത്), റെയില്‍ വികാസ് നിഗം, എന്‍ടിപിസി, കോള്‍ ഇന്ത്യ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പോസിറ്റീവ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
>>എന്‍എംഡിസി (ഇരുമ്പയിര് ഉത്പാദനം കുറച്ചു) ഓഹരി.യുമായി ബന്ധപ്പെട്ട് നെഗറ്റീവ് വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എഫ്&ഒ-യില്‍ പുതിയതായി ഉള്‍പ്പെടുത്തുന്നത്
>> ബല്‍റാംപുര്‍ ചീനി മില്‍സ് ലിമിറ്റഡ്, ഗുജറാത്ത് നര്‍മദ വാലി ഫെര്‍ട്ടിലൈസര്‍ ആര്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് (ജിഎന്‍എഫ്‌സി), ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, എന്‍ബിസിസി (ഇന്ത്യ) ലിമിറ്റഡ്, റെയിന്‍ ഇന്‍ഡസ്ട്രീസ ലിമിറ്റഡ്, സുപ്രീം ഇന്‍ഡസ്ട്രീസ ലിമിറ്റഡ്, ടാറ്റ കമ്മൂണിക്കേഷന്‍ ലിമിറ്റഡ് എന്നിവയെ ഡിസംബര്‍ 31 മുതല്‍ (ജനുവരി ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റ്) ഡെറിവീറ്റ് വീഭാഗത്തിലെ വ്യാപാരത്തിലും ഉള്‍പ്പെടുത്തിയതായി എന്‍എസ്ഇ അധികൃതര്‍ അറിയിച്ചു. പൊതുവേ ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ ഓഹരികളുടെ വില വര്‍ധന രേഖപ്പെടുത്താറുണ്ട്.
എഫ്&ഒ ട്രേഡിങ്ങില്‍ ഇന്ന് നിരോധനം
1. ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ്
<< ഒരു ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റിലെ ഓപ്പണ്‍ പൊസിഷനുകളുടെ എണ്ണം മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ ലിമിറ്റിന്റെ 95 ശതമാത്തിലെത്തുമ്പോഴാണ് ആ കോണ്‍ട്രാക്റ്റിലെ വ്യാപാരം എക്സ്ചേഞ്ച് നിര്‍ത്തിവയ്ക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഡെറിവേറ്റീവ് വിഭാഗത്തിലുള്ള ഓഹരിയുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റില്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ഒരു സമയം ഓപ്പണ്‍ പൊസിഷനായി നിലനിര്‍ത്താന്‍ അനുവദിച്ചിരിക്കുന്ന ആകെ കോണ്‍ട്രാക്റ്റുകളുടെ എണ്ണമാണ് മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ ലിമിറ്റ് >>
ഇന്നലെ സംഭവിച്ചത്
ചൊവ്വാഴ്ചത്തെ ട്രേഡിങ്ങ് തുടങ്ങിയ നിമിഷങ്ങള്‍ക്കകം സൂചികകള്‍ വമ്പന്‍ കുതിപ്പ് നടത്തുന്നതാണ് കണ്ടത്. തുടര്‍ന്ന് 17,324 എന്ന ഉയര്‍ന്ന നിലവാരം 10.30-ഓടെ തൊട്ടു. അപ്പോള്‍ നിഫ്റ്റി 271 പോയിന്റാണ് ഉയര്‍ന്നത്. സമാനമായി സെന്‍സെക്്സ് 923 പോയിന്റ് ഉയര്‍ന്ന് 58,183-ല്‍ ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. തുടര്‍ന്ന് നേട്ടം നിലനിര്‍ത്താനാകാതെ ക്രമാനുഗതമായ സൂചികകള്‍ താഴേക്ക് പതിക്കുകയായിരുന്നു. ആഗോള വിപണികളില്‍ പെട്ടെന്നുണ്ടായ ഇടിവാണ് മികച്ച രീതിയില്‍ വ്യാപാരം പുരോഗമിക്കുകയായിരുന്ന ഇന്ത്യന്‍ വിപണികളെ പിന്നിലേക്ക് വലിച്ചത്. നിഫ്റ്റി വളരെ നിര്‍ണായകമായ 17,000 നിലവാരം തകര്‍ത്താണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 70 പോയിന്റ് നഷ്ടത്താടെ 16,983-ലും സെന്‍സെക്‌സ് 195 പോയിന്റ് നഷ്ടത്തില്‍ 57,064-ലുമാണ് ചൊവ്വാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍, വാഹനം, ഫിനാന്‍ഷ്യല്‍ ഓഹരികളിലാണ് വമ്പന്‍ തരിച്ചടി നേരിട്ടത്. ഐടി സ്റ്റോക്കുകള്‍ക്ക് പിടിച്ചു നില്‍ക്കാനായി. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്നലെയും 5,445 കോടി രൂപയുടെ വമ്പന്‍ വില്‍പ്പനയാണ് നടത്തിയത്. എന്നാല്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 5,320 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications