ഓഹരി സൂചികകൾ പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് പോവുകയാണ്. ഈ മാസം വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലാണ് ഇപ്പോൾ വിപണി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച കപ്പൽനിർമ്മാണ ഓഹരികൾ കുതിച്ചുയർന്നു. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് 20 ശതമാനത്തോളം വളർച്ചയാണ് നേടിയത്. അതോടെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. കമ്പനിയുടെ വിപണി മൂലധനം 1 ലക്ഷം കോടി കവിയുകയും ചെയ്തു.
കൊച്ചിൻ ഷിപ്പ്‌യാർഡ് , ഗാർഡൻ റീച്ച് ഷിപ്പ്‌ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് എന്നീ ഓഹരിയുടെ വ്യാഴാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയിലെത്തി. മൂന്ന് ഓഹരികളുടേയും കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
കുതിപ്പിന് ശരവേഗം
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് എന്നീ ഓഹരികൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി മികച്ച മുന്നേറ്റം നടത്തിയതായി സാങ്കേതിക വിശകലന വിദഗ്ധർ വ്യക്തമാക്കി. ഈ ആഴ്ച, മാസഗോൺ ഡോക്‌സിൻ്റെ ഓഹരികൾ 15%, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് 21%, കൊച്ചിൻ ഷിപ്പ്‌യാർഡ്‌സ് 18% എന്നിവ ഉയർന്നു.
ഓഹരികളുടെ അപ്പ്‌മൂവ് സമയത്ത് വോളിയം മികച്ചതാണ്. ഇത് വിപണി പങ്കാളികളുടെ ശക്തമായ വാങ്ങൽ താൽപ്പര്യത്തെ സൂചിപ്പിക്കുന്നു എന്ന് 5 പൈസയിലെ ലീഡ് റിസർച്ച് അനലിസ്റ്റ് രുചിത് ജെയിൻ വ്യക്തമാക്കി. ലോവർ ടൈം ഫ്രെയിം ചാർട്ടുകളിലെ മൊമെൻ്റം റീഡിംഗ് ഒരു ഓവർബോട്ട് സോണിലാണ്, അതിനാൽ ഈ പേരുകൾക്കായി ഡിപ്പ് അപ്രോച്ച് വാങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുതിപ്പിന് കാരണം
കേന്ദ്ര പ്രതിരോധ മന്ത്രാലയം 346 പ്രതിരോധ സാമഗ്രികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അവയുടെ ഇറക്കുമതി അവസാനിപ്പിക്കുകയും നിർമ്മാണം ക്രമേണ വിപുലീകരിക്കുകയും ചെയ്യും. ഈ വാർത്തയാണ് ഷിപ്പ് ബിൽഡേഴ്‌സ് ഓഹരികളുടെ കുതിപ്പിന് കാരണം. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് (94 ഇനങ്ങൾ), ബിഇഎൽ (71 ഇനങ്ങൾ), ബിഇഎംഎൽ (17 ഇനങ്ങൾ), മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് (7 ഇനങ്ങൾ), ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ് (4 ഇനങ്ങൾ), ഭാരത് ഡൈനാമിക്‌സ് (3 ഇനങ്ങൾ) എന്നിങ്ങനെയാണ് കണക്കുകൾ.
ഓഹരി വിപണിയിലെ പ്രകടനം
1. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്
എൻഎസ്ഇയിൽ 5,621.45 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 24.73 ശതമാനം മുന്നേറ്റമാണ് ഓഹരി നടത്തിയത്. 2024-ൽ ഇതുവരെ 145.50 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു.

2. കൊച്ചിൻ ഷിപ്പ്‌യാർഡ്
2,679.95 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 47.92 ശതമാനം വളർച്ച ഓഹരി നേടി. 293 ശതമാനമാണ് 2024-ൽ ഇതുവരെ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി നേടിയത്.
3. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ്
2,676.90 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ 109.85 ശതമാനവും ആറ് മാസത്തിനിടെ 209 ശതമാനും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
