ആഭ്യന്തര സൂചികകൾ വെള്ളിയാഴ്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഐടി ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് താങ്ങായത്. ജൂലൈ 23-ന് വരാനിരിക്കുന്ന യൂണിയൻ ബജറ്റിലാണ് വിപണി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പൊതുമേഖലാ ഓഹരികളിൽ റാലി ദൃശ്യമാണ്. വലിയ പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
വെള്ളിയാഴ്ച നേട്ടമുണ്ടാക്കിയ പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്‌സിഐ). ഏകദേശം 16 ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കിയ ഓഹരി ഷെയറിന് 384.20 എന്ന റെക്കോർഡ് ഉയരത്തിലെത്തി. ഷിപ്പിംഗ് സ്റ്റോക്കുകളിലെ കുതിച്ചുചാട്ടത്തിന് സംഭാവന നൽകിക്കൊണ്ട്, ജൂലൈ 23 ന് വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ മാരിടൈം ഡെവലപ്‌മെൻ്റ് ഫണ്ടിന് 15,000 കോടി മുതൽ 20,000 കോടി വരെ വിഹിതം ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതോടെ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ഓഹരികൾ കൂടുതൽ ഉയരങ്ങളിലേക്കെത്തും.
നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ 351.75 രൂപ എന്നതാണ് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 26.99 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 35.40 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 103.91 ശതമാനം മുന്നേറ്റമാണ് പൊതുമേഖലാ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 114 ശതമാനം വളർച്ചയും ഓഹരി നേടി.
കഴിഞ്ഞ ഒരു വർഷത്തിനിടെ 246.21 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് സാധിച്ചു. 1040 ശതമാനം മുന്നേറ്റമാണ് അഞ്ച് വർഷത്തിനിടെ ഓഹരി നേടിയത്.

ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
ദേശീയ, അന്തർദേശീയ ജലവാഹന സർവീസുകളുടെ നടത്തിപ്പുകാരായ പൊതുമേഖലാ സ്ഥാപനമാണ് ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. മുംബൈയാണ് ഈ കോർപ്പറേഷന്‍റെ ആസ്ഥാനം.
ഓയിൽ ടാങ്കറുകൾ നിർമ്മിക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയും റിഫൈനറുമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), എസ്‌സിഐയുമായുള്ള ഈ സംയുക്ത സംരംഭത്തിന് തയ്യാറെടുക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇന്ത്യയുടെ ഉൽപ്പാദന മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഗവൺമെൻ്റിൻ്റെ 'ആത്മനിർഭർ ഭാരത്' സംരംഭവുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി.

നേട്ടത്തോടെ തുടക്കം
ആഭ്യന്തര സൂചികകൾ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. ഐടി ഓഹരികളിലെ കുതിപ്പ് സൂചികകൾക്ക് താങ്ങായി. ടിസിഎസ് ജൂൺ പാദത്തിലെ വരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.
സെൻസെക്‌സ് 226.11 പോയിൻ്റ് ഉയർന്ന് 80,123.45 ലെത്തി. നിഫ്റ്റി 82.1 പോയിൻ്റ് ഉയർന്ന് 24,398.05 ലെത്തി. നിഫ്റ്റിയിലെ 13 സെക്ടറിൽ സൂചികകളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഐടി സൂചികയാണ്. നിഫ്റ്റി മെറ്റൽ സൂചികയും ഉയർന്നു. നിഫ്റ്റി റിയൽറ്റി, ബാങ്ക് സൂചികകളാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്.
മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.5 ശതമാനവും 0.6 ശതമാനവും നേട്ടമുണ്ടാക്കി. ഇന്ത്യ വിക്സ് സൂചിക 0.2 ശതമാനം കുറഞ്ഞ് 13.97 ആയി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications