തുടര്‍ച്ചയായ മൂന്ന് ദിവസത്തെ മുന്നേറ്റത്തിന് ഇന്നത്തെ തിരിച്ചടിയോടെ താത്കാലിക വിരാമമിട്ടു. നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് നേട്ടത്തിലേക്ക് വരാന്‍ സാധിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ ഉയര്‍ന്ന നിലവാരം മറികടക്കാന്‍ കഴിഞ്ഞില്ല. ഇതോടെ വീണ്ടും വില്പന സമ്മര്‍ദം നേരിടുകയും വീണ്ടും നഷ്ടത്തിലേക്ക് വഴിമാറി. ഇതോടെ ഏപ്രില്‍ 22-നു ശേഷം 50-ദിവസ ഇഎംഎ നിലാവരത്തിന് മുകളില്‍ ക്ലോസ് ചെയ്യാമെന്ന് നിഫ്റ്റി സൂചികയുടെ ശ്രമവും വിഫലമായി. അതുപോലെ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്കും സാധ്യതയേറി.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
നിഫ്റ്റി സൂചികയുടെ ഇന്‍ട്രാഡേ ചാര്‍ട്ടില്‍ 'ഡബിള്‍ ടോപ്', 'ഡോജി' പാറ്റേണുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് രണ്ടും തുടര്‍ന്നും വിപണി ദുര്‍ബലമാകാം എന്ന സൂചന നല്കുന്നവയാണ്. അതിനാല്‍ 16,700 നിലവാരം ശക്തമായ പ്രതിരോധം തീര്‍ക്കാം. അതുപോലെ 16,450- 16,400 നിലവാരത്തിലേക്ക് നിഫ്റ്റി പിന്തള്ളപ്പെടാനുള്ള സാധ്യതയുമുണ്ട്. മറിച്ച് 16,700 നിലവാരം മറികടക്കാന്‍ സാധിച്ചാല്‍ മാത്രമേ നിഫ്റ്റിയില്‍ പുതിയ മുന്നേറ്റത്തിനുള്ള വഴി തെളിയുകയുള്ളൂ. ഇതിലൂടെ റേഞ്ച് ബ്രേക്കൗട്ടിനുള്ള സാഹചര്യവും ഉരുത്തിരിയും. അതേസമയം ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് സെല്‍ ചെയ്യാവുന്ന രണ്ട് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
യുപിഎല്‍
കെമിക്കല്‍ മേഖലയിലെ ലാര്‍ജ് കാപ് ഓഹരിയായ യുപിഎല്‍ ഇന്ന് രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 730 രൂപ നിലവാരം ലക്ഷ്യമാക്കി യുപിഎല്ലിന്റെ ജൂണ്‍ ഫ്യൂച്ചര്‍ കോണ്ട്രാക്ടില് 785 രൂപ നിലവാരത്തില്‍ നിന്നും ഷോര്‍ട്ട് സെല്‍ ചെയ്യാമെന്നാണ് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 810 രൂപയില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. ഹ്രസ്വകാല സപ്പോര്‍ട്ട് അടുത്തിടെ തകര്‍ക്കപ്പെട്ടു. തുടര്‍ന്നും 800 രൂപയില്‍ താഴെ ഓഹരികള്‍ നിലനില്‍ക്കുകയാണെങ്കില്‍ 730 നിലവാരങ്ങളിലേക്ക് വീഴാം.
എയു ബാങ്ക്
സ്വകാര്യ മേഖലയിലെ ധനകാര്യ സ്ഥാപനമായ എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരികള്‍ 1,260/ 1,270 രൂപയ്ക്ക് ഇടയില്‍ നില്ക്കുമ്പോള് ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് ഇക്വീറസ് കാപിറ്റല്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,150/ 1,170 രൂപ നിലവാരത്തിലേക്ക് ഓഹരി ഇടിയാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,320 രൂപയില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. ആഴ്ച കാലയളവിലെ സപ്പോര്‍ട്ട് തകര്‍ത്താണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഉയര്‍ന്ന നിലവാരത്തില്‍ ശക്തമായ വില്പന സമ്മര്‍ദം നേരിടുന്നുമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
