ഇന്ന് ആഭ്യന്തര വിപണികളില്‍ വമ്പന്‍ തകര്‍ച്ചയാണ് നേരിട്ടത്. പ്രധാന സൂചികയായ നിഫ്റ്റി 2.5 ശതമാനത്തിലേറെ നഷ്ടത്തില്‍ 15,800 നിലവാരത്തിലേക്ക് വീണു. ഇന്നത്തെ വ്യാപാരത്തിനിടെ കരകയറാനുള്ള ശ്രമമെല്ലാം വിഫലമായി. 16,000 നിലവാരത്തിലേക്ക് ഉയരാന്‍ ഒരു ഘട്ടത്തിലും സാധിച്ചതുമില്ല. ഇതിനിടെ 15,775-ലാണ് നിഫ്റ്റിയുടെ ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തിയത്.
അതേസമയം ഇന്നത്തെ വമ്പന്‍ ഗ്യാപ് ഡൗണ്‍ സൂചിപ്പിക്കുന്നത് 16,200 നിലവാരത്തില്‍ നിഫ്റ്റിക്ക് ശക്തമായ പ്രതിരോധം ഇനി നേരിടേണ്ടി വരുമെന്നാണ്. കഴിഞ്ഞയാഴ്ചയിലെ താഴ്ന്ന നിലവാരമായ 15,736 കാത്തുസൂക്ഷിക്കാൻ സാധിച്ചാല്‍ 15,750 നിലവാരത്തിനു മുകളില്‍ സ്ഥിരതായാര്ജിക്കാനുള്ള ശ്രമത്തിലേക്ക് സൂചിക കടക്കും. സമാനമായി കഴിഞ്ഞ 7 ദിവസങ്ങള്‍ക്കിടെയിലെ ചെറിയ റേഞ്ചിനുള്ളില്‍ (453 പോയിന്റ്) നിന്നാണ് തകര്‍ച്ചക്കിടയിലും ബാങ്ക് നിഫ്റ്റി വ്യാപാരം ചെയ്യപ്പെട്ടത്. 33,000 നിലവാരത്തിന് മുകളില്‍ തുടരാന്‍ സാധിച്ചാല്‍ 33,000- 34,500 നിലവാരങ്ങള്‍ക്കിടെ സ്ഥിരതയാര്‍ജിക്കാന്‍ ബാങ്ക് നിഫ്റ്റി സൂചിക ശ്രമം നടത്തിയേക്കും.
ജിഇ ഷിപ്പിങ്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയാണ് ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് അഥവാ ജിഇ ഷിപ്പിങ് . വ്യാഴാഴ്ച ഇതിന്റെ ഓഹരികള്‍ 418 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഓഹരികള്‍ 412- 417 നിലവാരത്തിനും ഇടയില്‍ നില്ക്കുമ്പോള് വാങ്ങാം. 480 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 387 രൂപയില്‍ ക്രമീകരിക്കണമെന്നും യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
ജിഇ ഷിപ്പിങ് (BSE: 500620, NSE: GESHIP) ഓഹരിയില്‍ കുതിപ്പിന്റെ സൂചനയായ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ ദൃശ്യമാണ്. അടുത്തിടെ സപ്പോര്‍ട്ട് മേഖലയില്‍ നിന്നും പിന്തുണയാര്‍ജിച്ച് മുന്നേറിയിരുന്നു. ഇന്നത്തെ തിരിച്ചടി വാങ്ങാനുളള അവസരമായി വിനിയോഗിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
എംസിഎക്സ്
വിവിധയിനം കമ്മോഡിറ്റികളുടെ അവധി വ്യാപാരം നടത്തുന്ന ഓണ്‍ലൈന്‍ വിപണിയാണ് മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് അഥവാ എംസിഎക്സ് (BSE: 534091, NSE: MCX). ഇന്ന് 1,273-ലാണ് ഓഹരി വ്യാപാരം നിര്‍ത്തിയത്. ഓഹരി 1,250- 1,260 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാം. ഇവിടെ നിന്നും ഓഹരി 1,380/ 1,440 നിലവാരങ്ങളിലേക്കും ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,170 രൂപയില്‍ ക്രമീകരിക്കണമെന്നും യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
എംസിഎക്സ് ഓഹരിയുടെ കഴിഞ്ഞയാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിന് മുകളിലാണ് തുടരുന്നത്. നിലവിലെ വീഴ്ചയും പുതിയ ഷോര്‍ട്ട് സെല്‍ ഇല്ലാതെയാണ്. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ഓഹരിയുടെ റേഞ്ച് 1,200 -1,400 നിലവാരത്തിലേക്ക് വര്‍ധിച്ചിട്ടുണ്ട്. കൂടാതെ 1,300- 1,400 സ്ട്രൈക്കുകളിലെ എടിഎം കാള്‍ ഓപ്ഷനുകളിലെ 'അണ്വൈന്ഡിങ്' പുതിയ ലോങ് പൊസിഷനുകളേയോ ഷോര്‍ട്ട് കവറിംഗിനേയോ സൂചിപ്പിക്കുന്നു. പുട്ട് ഓപ്ഷനില്‍ 'റൈറ്റിങ്' പ്രകടമാണ്. ഇവയെല്ലാം എംസിഎക്സ് ഓഹരിയില്‍ കുതിപ്പിന്റെ സൂചനയാണ് നൽകുന്നതെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications