റെക്കോഡ് ഉയരത്തില്‍ നിന്നും പ്രധാന സൂചികകള്‍ 16 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. ഇതിനോടൊപ്പം ബഹുഭൂരിപക്ഷം ഓഹരികളും 20 ശതമാനത്തിലേറെയും പതിച്ചു. എന്നാല്‍ അടിസ്ഥാനപരമായി മികച്ച ഓഹരികളില്‍ ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപം നടത്താനുള്ള അവസരമാണ് വിപണിയിലെ ഇത്തരം തിരിച്ചടികളെന്ന് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി കടബാധ്യതകളില്ലാത്തതും ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്നതുമായ ഒരു എംഎന്‍സി ഓഹരിയില്‍ ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിനായും ശുപാര്‍ശ ചെയ്തു.
ബോസ്
വാഹന/ വ്യാവസായിക മേഖലയിലെ സാങ്കേതിക വിദ്യകളുടെ രൂപീകരണം, ഊര്‍ജം, നിര്‍മാണം, കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗങ്ങളിലും സംരംഭങ്ങളുള്ള മുന്‍നിര ജര്‍മ്മന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ബോഷ് ലിമിറ്റഡ്. ബംഗളുരൂ ആസ്ഥാനമാക്കിയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം. ആഭ്യന്തര വിപണിയിലേക്ക് 100 വര്‍ഷം മുന്നെ രംഗപ്രവേശം ചെയ്തതാണ്. നിലവില്‍ ബോസ് ഗ്രൂപ്പിന്റെ 13 ഉപകമ്പനികളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. 16 ഇടങ്ങളിലായി നിര്‍മാണ കേന്ദ്രങ്ങളും 7 ഗവേഷണ, വികസന കേന്ദ്രങ്ങളും കമ്പനിക്കുണ്ട്. ഇതിനോടകം ബോസ് കമ്പനിയുടെ ഐഒടി അധിഷ്ഠിത സോഫ്റ്റ്വേയര് സംവിധാനം ഒരു കോടിയിലധികം ഉപകരണങ്ങളിലാണ് ഉപയോഗിക്കുന്നത്.
ഓഹരി വിശദാംശം
നിലവില്‍ ബോസിന്റെ വിപണി മൂല്യം 42,077 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.47 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 3,621.05 രൂപയും പിഇ അനുപാതം 34.54 നിരക്കിലുമാണ്. അതേസമയം ബോസിന്റെ ആകെ ഓഹരികളില്‍ 70.54 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.5 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.37 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 9.59 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അനുകൂല ഘടകം
ടെക്നിക്കല്‍, ഫണ്ടമെന്റല്‍ ഘടകങ്ങള്‍ വിലയിരുത്തിയതിനു ശേഷം ബോസ് ഓഹരിയില്‍ ബുള്ളിഷാണെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. നിലവില്‍ ഹ്രസ്വകാല, ഇടക്കാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് ബോസ് ഓഹരി തുടരുന്നത്. അടുത്തിടെ നേരിട്ട തിരുത്തലിനു ശേഷം ഓഹരിയുടെ ചാര്‍ട്ടില്‍ 12,900 രൂപ നിലവാരത്തില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമായിട്ടുണ്ട്. ഇത് ശക്തമായ സപ്പോര്‍ട്ടിനെ സൂചിപ്പിക്കുന്നതാണ്. ഇതിനോടൊപ്പം സമീപ കാലത്ത് വാഹന വിഭാഗം ഓഹരികളില്‍ കാണപ്പെടുന്ന നിക്ഷേപ താത്പര്യവും അനുകൂല ഘടകമാണ്.
സാമ്പത്തികം
നിലവില്‍ ബോസ് ലിമിറ്റഡിന് യാതൊരുവിധ കടബാധ്യതകളുമില്ല എന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ 3,311 കോടിയാണ് ബോസ് (BSE: 500530, NSE: BOSCHLTD) കമ്പനിയുടെ വരുമാനം. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 3 ശതമാനം വര്‍ധനായണ്. ഈ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 351 കോടിയും മുന്‍ വര്‍ഷത്തേക്കാള്‍ 27 ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയത്. അതേസമയം പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ബോസിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണുള്ളത്.
ലക്ഷ്യവില 15,500
വെള്ളിയാഴ്ച 3 ശതമാനത്തിലേറെ മുന്നേറി 14,267 രൂപയിലാണ് ബോസ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 3 മാസത്തിനുള്ളില്‍ 15,500 രൂപ നിലവാരത്തിലേക്ക് ഓഹരി ഉയരുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. അതേസമയം ഒരാഴ്ച കാലയളവില്‍ ബോസ് ഓഹരിയില്‍ 7 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തി. ഇതോടെ ഈ വര്‍ഷം ഇതുവരെയുള്ള നഷ്ടം 18 ശതമാനത്തോളമായി പരിമിതപ്പെട്ടു. 52 ആഴ്ച കാലയളവില്‍ ബോസ് ഓഹരിയുടെ ഉയര്‍ന്ന വില 19,250 രൂപയും താഴ്ന്ന വില 12,932.45 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
