തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിര്‍ണായക പ്രതിരോധ മേഖലകള്‍ ഭേദിച്ചാണ് പ്രധാന സൂചികകള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇതോടെ സൂചികകള്‍ രണ്ട് ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തി.
നിഫ്റ്റിയില്‍ 15,927 നിലവാരം ഭേദിക്കാനായാല്‍ 'ബുള്ളു'കള്‍ക്ക് ശക്തി വര്‍ധിക്കും. അതേസമയം 15,700 നിലവാരം ഭേദിച്ചാല്‍ 'ബെയറു'കള്‍ക്ക് വീര്യം കൂടാം. അതേസമയം കഴിഞ്ഞ ദിവസങ്ങൡലായി കുതിപ്പിന്റെ പാതയിലുള്ള 4 ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപം പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സൂചിപ്പിച്ചു.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികള്‍ ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ 3.5 ശതമാനത്തോളം ഉയര്‍ന്ന് 32.10 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 38/ 40 രൂപ നിലവാരത്തിലേക്ക് ഓഹരി ഉയരാമെന്നാണ് അനുമാനം ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 29 രൂപയില്‍ ക്രമീകരിക്കണമെന്നും മേത്ത ഇക്വിറ്റീസ് നിര്‍ദേശിച്ചു.
കഴിഞ്ഞ 3 ദിവസമായി ശക്തമായ മുന്നേറ്റം കാണിക്കുന്നു. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരിയുടെ ചാര്‍ട്ടിലും കുതിപ്പിന്റെ സൂചനയായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' ദൃശ്യമാണ്. തലേദിവസത്തെ താഴ്ന്ന നിലവാരം തകര്‍ത്ത് ക്ലോസ് ചെയ്യാത്തിടത്തോളം ഓഹരിയില്‍ മുന്നേറ്റം തുടരാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ഗ്രാസിം ഇന്‍ഡസ്ട്രീസ്
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അഭിമാനക്കമ്പനിയും സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മാതാക്കളുമായ ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 2 ശതമാനത്തോളം മുന്നേറി 1,349 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 1,495/ 1,530 രൂപയിലേക്ക് ഓഹരി വില മുന്നേറാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,275 രൂപയില്‍ ക്രമീകരിക്കണമെന്നും മേത്ത ഇക്വിറ്റീസ് വ്യക്തമാക്കി.
ഗ്രാസിം ഓഹരികള്‍ക്ക് 1,355 രൂപ ഭേദിക്കാനായാല്‍ പുതിയ ബ്രേക്കൗട്ട് സംഭവിക്കാം. കഴിഞ്ഞ 3 ആഴ്ചയായി ഓഹരി 1,275- 1,355 രൂപ നിലവാരത്തിനിടെ സ്ഥിരതയാര്‍ജിക്കുകയായിരുന്നു.
മഹീന്ദ്ര & മഹീന്ദ്ര
പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ഓഹരികള്‍ ഇന്ന് ഒരു ശതമാനത്തോളം മുന്നേറി 1,083 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരി 1,072 രൂപയിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,155 രൂപയിലേക്ക് ഓഹരി ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,029 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
മഹീന്ദ്ര & മഹീന്ദ്ര ഓഹരിയുടെ സമീപകാല ഉയര്‍ന്ന നിലവാരം ദിവസ ചാര്‍ട്ടില്‍ ഭേദിക്കപ്പെട്ടിട്ടുണ്ട്. ഇത് കുതിപ്പിനുള്ള ലക്ഷണമാണ്. 1,030 രൂപ നിലവാരത്തിന് മുകളില്‍ നില്ക്കുന്നിടത്തോളം പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ശ്രമം തുടരും.
യുപിഎല്‍
കെമിക്കല്‍ വ്യവസായ രംഗത്തെ മുന്‍നിര കമ്പനിയായ യുപിഎല്ലിന്റെ ഓഹരികള്‍ 2.5 ശതമാനത്തോളം മുന്നേറി 657 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരി 640 രൂപയിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 685 രൂപയിലേക്ക് ഓഹരി ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 619 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ദിവസ ചാര്‍ട്ടില്‍ തൊട്ടുമുന്നത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും യുപിഎല്‍ ഓഹരി പിന്തുണയാര്‍ജിച്ചു. ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയില്‍ പോസിറ്റീവ് ഡൈവര്‍ജന്‍സ് പ്രകടിപ്പിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
