ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തില്‍ നിന്നിരുന്ന വിപണി, ചുരുങ്ങിയ സമയത്തിനുള്ളിലാണ് കരകയറിയത്. പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് തീര്‍ത്തും അപ്രതീക്ഷിത കുതിപ്പിന് സാക്ഷ്യംവഹിച്ചത്.
എന്നിരുന്നാലും നേട്ടം നിലനിര്‍ത്താനുള്ള പ്രവണത കാണിക്കുന്നത് പ്രതീക്ഷയേകുന്ന ഘടകമാണ്. അതേസമയം മുന്‍നിര കോര്‍പറേറ്റ് കമ്പനികളൊക്കെ ജൂണ്‍ പാദഫലം ഇതിനോടകം പഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 4 ടാറ്റ ഗ്രൂപ്പ് ഓഹരികളുടെ സമീപ കാലയളവിലേക്കുള്ള ലക്ഷ്യവില സംബന്ധിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് നല്കിയ നിര്‍ദേശമാണ് ചുവടെ ചേര്‍ക്കുന്നത്.
ടൈറ്റന് കമ്പനി
സ്വര്‍ണവും രത്നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ ലൈഫ്സ്റ്റൈല്‍ സ്ഥാപനമാണ് ടൈറ്റന് കമ്പനി ലിമിറ്റഡ്. മികച്ച ഒന്നാം പാദഫം പ്രഖ്യാപിച്ച ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഈ ഓഹരിക്ക് 2,900 രൂപയാണ് സമീപ കാലയളവിലേക്ക് ലക്ഷ്യവിലയായി ഷേര്ഖാന് നിര്‍ദേശിച്ചത്.
ജൂണ്‍ പാദത്തില്‍ ടൈറ്റന് കമ്പനിയുടെ (BSE: 500114, NSE : TITAN) വരുമാനം 3 മടങ്ങ് വര്‍ധിച്ച് 9,200 കോടിയിലേക്കെത്തി.
ടാറ്റ മോട്ടോര്‍സ്
ലോകത്തെ രണ്ടാമത്തെ വലിയ ബസ് നിര്‍മ്മാതാക്കളും നാലാമത്തെ വലിയ ട്രക്ക് നിര്‍മ്മാണ കമ്പനിയും പതിനെട്ടാമത്തെ വലിയ യാത്രാവാഹന നിര്‍മ്മാതാവുമാണ് ടാറ്റാ മോട്ടോര്‍സ്. ടാറ്റ ഗ്രൂപ്പിലെ ഈ മുന്‍നിര കമ്പനിയുടെ ഓഹരിക്ക് സമീപ കാലയളവില്‍ 516 രൂപ വരെ മുന്നേറാനാകും എന്നാണ് ഷേര്ഖാന് സൂചിപ്പിച്ചത്.
അതേസമയം ജൂണ്‍ പാദത്തില്‍ ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS) കമ്പനിയുടെ പാദഫലം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. യൂറോപ്യന്‍ ഉപകമ്പനിയായ ജാഗ്വാര്‍ & ലാന്റ് റോവറിന്റെ മോശം പ്രകടനമാണ് തിരിച്ചടിയായത്. എന്നാല്‍ ഇന്ത്യയിലെ വാണിജ്യ, യാത്ര വാഹന വില്പന മെച്ചപ്പെടുമെന്നാണ് അനുമാനം.
ടിസിഎസ്
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടിസിഎസ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനിയെന്ന ഖ്യാതിയും ടാറ്റ ഗ്രൂപ്പിന്റെ ഈ അഭിമാന കമ്പനിക്ക് സ്വന്തമാണ്. അടിസ്ഥാനപരമായും സാമ്പത്തികമായും കമ്പനിയുടെ അടിത്തറ ശക്തവും ഭദ്രമാണ്. അതേസമയം ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വര്‍ധനയുണ്ടെങ്കിലും പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല.
ടിസിഎസ് (BSE: 532540, NSE : TCS) ഓഹരിക്ക് 3,650 രൂപയാണ് സമീപ കാലയളവിലേക്ക് ലക്ഷ്യവിലയായി ഷേര്ഖാന് നിര്‍ദേശിച്ചിരിക്കുന്നത്.
ടാറ്റ കണ്‍സ്യൂമര്‍
ടാറ്റ കെമിക്കല്‍സിന്റെ കണ്‍സ്യൂമര്‍ ഉത്പന്ന വിഭാഗവും ടാറ്റ ഗ്ലോബല്‍ ബിവറേജസ് കമ്പനിയും തമ്മില്‍ ലയിപ്പിച്ചാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് രൂപീകരിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗത്തിലുള്ള ഈ ലാര്‍ജ് കാപ് കമ്പനി, ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാവുന്ന മേഖലകളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്.
അതേസമയം ടാറ്റ കണ്‍സ്യൂമര്‍ (BSE: 500800, NSE : TATACONSUM) ഓഹരിക്ക് സമീപ കാലയളവില്‍ 960 രൂപയിലേക്ക് മുന്നേറാനാകും എന്നാണ് ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്ഖാന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
