കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1000 ശതമാനത്തിന് മുകളിൽ വളർച്ച കൈവരിച്ച ഓഹരികളിലൊന്നാണ് സുസ്ലോൺ എനർജി ലിമിറ്റഡ്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ഓഹരിയുടെ വില താഴേക്ക് വീഴുകയാണ്. കഴിഞ്ഞ ഏഴ് സെഷനുകളിൽ ആറെണ്ണത്തിലും ഇടിവ്. ദീർഘകാലാടിസ്ഥാനത്തിൽ മൾട്ടിബാഗറായ സുസ്ലോൺ എനർജി ഓഹരികൾ ഒരു വർഷത്തിനുള്ളിൽ 10 ശതമാനം ഇടിഞ്ഞു. ഒരു ആഴ്ചയിൽ 7.23 ശതമാനം നഷ്ടവുമാണ് ഓഹരി നേരിട്ടത്. എന്താണ് സുസ്ലോൻ എനർജി ഓഹരിക്ക് സംഭവിക്കുന്നത്... നമുക്ക് വിശദമായി പരിശോധിക്കാം.
സുസ്ലോൻ എനർജി
ഇന്ത്യയിലെ മുൻനിര റിന്യൂവബിൾ എനർജി സൊല്യൂഷൻ പ്രൊവൈഡർ കമ്പനിയാണിത്. പ്രാഥമികമായി വിൻഡ് എനർജിയിലാണ് ബിസിനസ്. പൂനെ ആസ്ഥാനമായ കമ്പനി, വിൻഡ് ടർബൈൻ ജനറേറ്ററുകളുടെ നിർമാണവും നടത്തുന്നു. 2025 മാർച്ചിലെ കണക്കുകൾ പ്രകാരം ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം 0.05 എന്ന നിലവാരത്തിലാണ്. 2020 മാർച്ചിൽ കമ്പനിയുടെ കടബാധ്യത 13,210 കോടി രൂപയായിരുന്നു. ഇത് 2025 മാർച്ചിൽ 323 കോടി രൂപയിലേക്ക് കുറയ്ക്കാൻ സാധിച്ചു.

ഓഹരി വില
എൻഎസ്ഇയിൽ 60.33 രൂപ നിലവാരത്തിലാണ് സുസ്ലോൻ എനർജി ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. തുടക്കത്തിൽ പറഞ്ഞത് പോലെ കഴിഞ്ഞ കുറേ കാലയമായി ഓഹരി വില താഴേക്ക് വീഴുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 10.9 ശതമാനം നഷ്ടമാണ് ഓഹരി നേരിട്ടത്. 2025-ൽ ഇതുവരെ 7.6 ശതമാനം ഇടിവും എനർജി ഓഹരി നേരിട്ടു. 86.04 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 46.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഭാവി എങ്ങനെ..?
സുസ്ലോൺ എനർജി ഓഹരികൾ ഓവർസോൾഡ് സോണിന് സമീപത്താണ് വ്യാപാരം നടത്തുന്നത്. കാരണം ആർഎസ്ഐ 37 ആണ്. 60 രൂപയുടെ സപ്പോർട്ട് സോണിന് സമീപമാണ് ഓഹരി വ്യാപാരം നടക്കുന്നതെന്ന് വിശകലന വിദഗ്ധരുടെ അഭിപ്രായമുണ്ട്. ഈ നിലവാരത്തിന് താഴെ പോയാൽ, സുസ്ലോൺ എനർജി കൗണ്ടറിൽ കൂടുതൽ തിരിച്ചടികൾ അവർ കാണുന്നു. സുസ്ലോൺ എനർജി ഓഹരി 5 ദിവസം, 10 ദിവസം, 20 ദിവസം, 30 ദിവസം, 50 ദിവസം ഡിഎംഎ എന്നിവയേക്കാൾ താഴ്ന്നാണ് വ്യാപാരം നടത്തുന്നത്. എന്നാൽ 100 ദിവസം, 150 ദിവസം, 200 ദിവസം എന്നീ ഡിഎംഎ-ക്കാൾ കൂടുതലാണ്.
ഓഹരിയുടെ സപ്പോർട്ട് 60 രൂപയും റെസിസ്റ്റൻസ് 62.50 രൂപയും ആയിരിക്കുമെന്ന് ആനന്ദ് രതിയിൽ നിന്നുള്ള ജിഗർ എസ് പട്ടേൽ പറഞ്ഞു. 62.5 രൂപയ്ക്ക് മുകളിലുള്ള നിർണായക നീക്കം 65 രൂപയുടെ കൂടുതൽ ഉയർച്ചയ്ക്ക് കാരണമായേക്കാം. ഹ്രസ്വകാലത്തേക്ക് പ്രതീക്ഷിക്കുന്ന ട്രേഡിങ്ങ് ശ്രേണി 59 രൂപയ്ക്കും 65 രൂപയ്ക്കും ഇടയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഹരി വാങ്ങണോ..?
സുസ്ലോൺ എനർജി നിലവിൽ 60 രൂപയ്ക്ക് ചുറ്റുമുള്ള നിർണായക സപ്പോർട്ട് സോൺ പരീക്ഷിക്കുകയാണ്. ഇത് മുമ്പ് ഒരു ബ്രേക്ക്ഔട്ട് ലെവലായി പ്രവർത്തിച്ചിരുന്നു എന്നാണ് ബൊനാൻസ പോർട്ട്‌ഫോളിയോയിലെ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് ധ്രുമിൽ വിത്‌ലാനി നിരീക്ഷിക്കുന്നത്. ആർഎസ്‌ഐ 40 ന് സമീപം, ഓവർസോൾഡ് ടെറിട്ടറിനടുത്ത്, ഒരു റിവേഴ്‌സൽ ശ്രമത്തിലാണ്, ഇത് ബെയറിഷ് മൊമെന്‍റം ദുർബലമാകാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. 60 രൂപയ്ക്ക് മുകളിലുള്ള ഒരു സ്ഥിരമായ ഹോൾഡ് തുടക്കത്തിൽ 64 രൂപയിലേക്കും അടുത്തത് 66 രൂപയിലേക്കും നീങ്ങാൻ വാങ്ങൽ താൽപ്പര്യത്തെ ആകർഷിക്കും. അതേസമയം, 60 രൂപയിൽ താഴെയുള്ള ക്ലോസ് 56 രൂപയിലേക്ക് കൂടുതൽ ബലഹീനത ക്ഷണിച്ചുവരുത്തിയേക്കാം. പുതിയ പൊസിഷനുകൾ എടുക്കുന്നതിന് മുമ്പ് വ്യാപാരികൾ ഈ ലെവലിനു ചുറ്റുമുള്ള വിലയുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്‌ലോൺ എനർജി ഓഹരി വില ഡെയ്‌ലി ചാർട്ടുകളിൽ അൽപ്പം ബുള്ളിഷ് ആണ്. 59.6 രൂപയിൽ ശക്തമായ പിന്തുണയുണ്ട്. 63 രൂപയ്ക്ക് മുകളിലുള്ള ഡെയ്‌ലി ക്ലോസ് സമീപകാലത്ത് 69-72 രൂപയുടെ ലക്ഷ്യത്തിലേക്ക് നയിച്ചേക്കാമെന്നാണ് സെബി രജിസ്റ്റേർഡ് ഇൻഡിപെൻഡന്റ് അനലിസ്റ്റായ എ ആർ രാമചന്ദ്രൻ പറയുന്നത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

Gold Rate Live: യുദ്ധത്തിൽ തകർന്ന് സ്വർണം, ഇന്നും പവന്റെ വില കുറഞ്ഞു, തത്സമയം വിവരങ്ങൾ അറിയാം

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

Eid-ul-Fitr 2026: കേരളത്തിലും ഗൾഫിലും പെരുന്നാൾ എന്ന്..? ചന്ദ്രൻ എപ്പോൾ ദൃശ്യമാകും, അറിയേണ്ടതെല്ലാം

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

ബുക്ക് ചെയ്തിട്ടും എൽപിജി സിലിണ്ടർ കിട്ടിയില്ലേ..? പേടിക്കേണ്ട ആവശ്യമില്ല, ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ



Click it and Unblock the Notifications